Movie

  • ഗ്ലാമറസ് ഗെറ്റപ്പിൽ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ താരം സുമി റാഷിക്

    ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുമി റാഷിക്. ഡബ്ബിംഗ് ആർടിസ്റ്റ് ആയി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു സുമി. വൃന്ദാവനമായിരുന്നു താരത്തിന്റെ ആദ്യ സീരിയൽ. ഏത് തരം വേഷവും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. പിന്നീട് ചെമ്പരത്തി എന്ന പരമ്പരയിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജയന്തിയെന്ന കഥാപാത്രത്തെയായിരുന്നു സുമി അവതരിപ്പിച്ചത്. സോഷ്യൽമീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.   View this post on Instagram   A post shared by Sumi Rashik (@sumirashik_official_)   സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നതും സുമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ഗ്ലാമറസ് ഗെറ്റപ്പിലുള്ളതാണ് ചിത്രങ്ങൾ. ചിത്രങ്ങളിലെ പ്രധാന ആകർഷണം താരത്തിൻറെ കണ്ണുകൾ തന്നെയാണ്. മുഖത്തെ ഭാവവും, നോട്ടത്തിൻറെ തീവ്രതയുമാണ് ചിത്രങ്ങൾക്ക് അഴകേകുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമറിയിച്ച് എത്തുന്നത്. എല്ലാവർക്കും പറയാനുള്ളത് താരത്തിൻറെ…

    Read More »
  • തിയറ്ററുകളിൽ തിളങ്ങാനായില്ല, ഇനി ഒടിടി; ശിവകാർത്തികേയ​ന്റെ ‘പ്രിൻസ്’ 25ന് ഹോട്‍സ്റ്റാറിൽ

    ശിവകാർത്തികേന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് പ്രിൻസ്. ‘ഡോക്ടർ’, ‘ഡോൺ’ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം എത്തിയ ശിവകാർത്തികേയൻ ചിത്രമായിരുന്നു ‘പ്രിൻസ്’. പക്ഷേ ‘പ്രിൻസി’ന് തിയറ്ററുകളിൽ അത്ര വൻ പ്രതികരണം നേടാനായിരുന്നില്ല. അനുദീപ് കെ വി സംവിധാനം ചെയ്‍ത ചിത്രം ഒടിടി റിലീസിന് തയ്യാറാവുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. ശിവകാർത്തികേയൻ നായകനായ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് റിലീസ് ചെയ്യുക. ക്ലീൻ യു സർട്ടിഫിക്കറ്റോടെ എത്തിയ ചിത്രം നവംബർ 25 മുതലാണ് ഓൺലൈനിൽ സ്‍‍ട്രീം ചെയ്യുക. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.’പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. #Prince will be streaming on Disney+ Hotstar from November 25th. pic.twitter.com/QquJNAXuNm — LetsCinema (@letscinema) November 14, 2022 ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ‘പ്രിൻസ്’…

    Read More »
  • ‘1744 വൈറ്റ് ആൾട്ടോ’ വരുന്നു… വ്യത്യസ്‍തത നിറഞ്ഞ പ്രമേയം, കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ… ഫുൾ ഫ്രഷ്….

    വ്യത്യസ്‍തത നിറഞ്ഞ പ്രമേയങ്ങളാണ് ഇന്ത്യൻ സിനിമയിൽ മലയാളത്തെ എന്നും വേറിട്ടു നിർത്തിയത്. താരാധിപത്യമുണ്ടായിരുന്ന ഒരു ദീർഘകാല ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടും അത്തരം ചിത്രങ്ങൾ നിരനിരയായി എത്തുകയാണ്. അവ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നത് സിനിമാ മേഖലയ്ക്ക് വലിയ ഉണർവ്വ് ആണ് പകരുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് എത്തുകയാണ് 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായെത്തി പ്രേക്ഷകശ്രദ്ധ നേടിയ സെന്ന ഹെഗ്‍ഡേ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. മലയാളികൾ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ നൽകുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആൾട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിജയൻ എന്ന സാധാരണക്കാരന്റേതാണ് ആ കാർ. ഈ കാർ രണ്ട് കള്ളന്മാരുടെ കയ്യിൽച്ചെന്ന് പെടുന്നതും അതേത്തുടർന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ഷറഫുദ്ദീൻറെ നായക കഥാപാത്രം, പൊലീസ് ഓഫീസർ മഹേഷും മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങൾ…

    Read More »
  • ഗോവിന്ദ് വസന്ത ഈണമിട്ട വണ്ടർ വിമെനിലെ ഹിന്ദി ഗാനം പുറത്ത്

    അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടർ വിമെനിലെ വീഡിയോ സോംഗ് പുറത്തെത്തി. ഹിന്ദിയിലുള്ള ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നൈന ഝാരോകെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അഞ്ജലി മേനോനും അഗ്യത്‍മിത്രയും ചേർന്നാണ്. കീർത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടർ വിമെൻ. നദിയ മൊയ്തു, നിത്യ മേനൻ, പാർവ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2018 ൽ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങൾ. ആർഎസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോൺ എൻറർടെയ്ൻ‍മെൻറ് എന്നീ ബാനറുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇം​ഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം…

    Read More »
  • ആരാധകരെ അത്ഭുതപ്പെടുത്തി ആമിർ ഖാ​ന്റെ തിരിച്ചറിവും പുതിയ തീരുമാനവും ! അഭിനയ ജീവിതത്തിൽനിന്ന് ഇടവേള എടുക്കുന്ന…

    അഭിനയ ജീവിതത്തിൽ നിന്ന് താൻ ഇടവേള എടുക്കുകയാണന്ന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നൽകാൻ ആയില്ലെന്നും ആമിർ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും. ലാൽ സിംഗ് ഛദ്ദയുടെ റിലീസിംഗിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ വച്ചാണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം. #AamirKhan will produce #Champions. Aamir shared “It's a wonderful script, it's a beautiful story, and it’s a very heartwarming and lovely film but I feel I want to take a break. I want to be with my family, I want to be with my mom and my kids." pic.twitter.com/GMFU78Jmtj — Ashwani kumar (@BorntobeAshwani) November 14, 2022 “കഴിഞ്ഞ 35 വർഷങ്ങളായി സിനിമയിൽ…

    Read More »
  • ‘ജയ ജയ ജയ ജയ ഹേ’യിലെ ഡിലീറ്റഡ് സീൻ പുറത്ത് !

    അടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞെത്തിയ ചിത്രം മലയാളികൾ ഒന്നടങ്കം സ്വീകരിച്ചു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ജയ ജയ ജയ ജയ ഹേ’യുടെ ടെയ്ൽ എൻഡ് ഡിലീറ്റഡ് സീൻസ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ദർശന അവതരിപ്പിക്കുന്ന ജയ എന്ന കഥാപാത്രത്തിന്റെ സഹോദരന്റെ വിവാഹ​മാണ് രം​ഗം. ഇവിടെ വച്ച് ജയയുടെ മുൻ കാമുകനും(അജു വർ​ഗീസ്) ഭർത്താവായ രാജേഷും കണ്ടുമുട്ടുന്നു. ഇരുവരും തങ്ങളുടെ മണ്ഡലത്തിലെ രാഷ്ട്രീയ വിഷയം എന്നോണം ജയയുടെ കാര്യം പറയുന്നു. ഇരുവരും ജയയെ കൈവിട്ട് കളയില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. ജയ ഇനി രാജേഷിനൊപ്പം പോയോ ? അതോ ദീപു അവരെ…

    Read More »
  • മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ ത്രില്ലെർ വരുന്നു; ‘ലൈവി’​ന്റെ ഷൂട്ടിംഗ് 18ന് ആരംഭിക്കും

    മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലൈവ്’എന്നാണ് ചിത്രത്തിന്റെ പേര്. മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് ആണ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’യുടെ വിജയത്തിന് ശേഷം വി.കെ. പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്. സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്. ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ അവരുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലെർ സിനിമയാണ് ലൈവ്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതവും,…

    Read More »
  • ചിരിപ്പിച്ച്, ചിന്തിപ്പിച്ച്, ഫാമിലി ഹിറ്റായി മൂന്നാം വാരത്തിൽ; വിജയയാത്ര തുടർന്ന് ‘ജയ ജയ ജയ ജയ ഹേ’

    അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകളിൽ മുൻപന്തിയിലാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രം സംവിധാനം ചെയ്തത് വിപിൻ ദാസ് ആണ്. രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. ഇപ്പോഴിതാ വിജയകരമായ മൂന്നാം ആഴ്ചയിൽ എത്തിനിൽക്കുകയാണ് ചിത്രം. 2022ലെ ഫാമിലി ഹിറ്റെന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ‘ജയ ജയ ജയ ജയ ഹേ’ പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25കോടിയാണ്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ,…

    Read More »
  • ‘വീകം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ധ്യാൻ ശ്രീനിവാസ​ന്റെ ഫാമിലി ത്രില്ലർ ഡിസംബർ 9ന് തിയറ്ററുകളിൽ

    ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം വീകത്തി​ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9 ന് ചിത്രം തിയറ്ററുകളിൽ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം അവതരിപ്പിക്കുന്നത് അബാം മൂവീസി​ന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ഷീലു എബ്രഹാം ആണ് നിർമ്മാണം. ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹൻ, സംഗീതം വില്യംസ് ഫ്രാൻസിസ്, കലാസംവിധാനം പ്രദീപ്‌ എം വി, പ്രൊജക്റ്റ്‌ ഡിസൈൻ ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ്…

    Read More »
  • കാർത്തിയുടെ 25-മത്തെ സിനിമ ‘ജപ്പാൻ’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

    ഈ വർഷം തമിഴ് സിനിമയിൽ ‘വിരുമൻ’ ‘പൊന്നിയിൻ സെൽവൻ’ ‘സർദാർ ‘ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാൻ്റെ ചിത്രീകരണം തൂത്തു ക്കുടിയിൽ ദ്രുത ഗതിയിൽ നടക്കുകയാണ്. ഇതിനിടയിൽ തന്നെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നു അണിയറക്കാർ. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ജപ്പാൻ.’ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും പ്രശസ്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. അല്ലു അർജുൻ്റെ ‘പുഷ്പ’ യിൽ ‘മംഗളം സീനു’ എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ…

    Read More »
Back to top button
error: