അഭിനയ ജീവിതത്തിൽ നിന്ന് താൻ ഇടവേള എടുക്കുകയാണന്ന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നൽകാൻ ആയില്ലെന്നും ആമിർ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും. ലാൽ സിംഗ് ഛദ്ദയുടെ റിലീസിംഗിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ വച്ചാണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം.
#AamirKhan will produce #Champions.
Aamir shared “It's a wonderful script, it's a beautiful story, and it’s a very heartwarming and lovely film but I feel I want to take a break. I want to be with my family, I want to be with my mom and my kids." pic.twitter.com/GMFU78Jmtj
— Ashwani kumar (@BorntobeAshwani) November 14, 2022
“കഴിഞ്ഞ 35 വർഷങ്ങളായി സിനിമയിൽ മാത്രമായിരുന്നു എൻറെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒരു ഇടവേള ഇപ്പോൾ എടുക്കണമെനന് മനസ് പറയുന്നു. എൻറെ അമ്മയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവിടണം. ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവിതത്തിൽ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന തരത്തിൽ ജോലിയിലേക്ക് പൂർണ്ണമായും മുഴുകാറുണ്ട് ഞാൻ. അടുത്ത ഒന്നര വർഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയിൽ എന്നെ കണാനാവില്ല. അതസമയം ചലച്ചിത്ര നിർമ്മാണത്തിൽ ആ കാലയളവിലും സജീവമായിരിക്കും. ചാമ്പ്യൻസ് എന്ന ചിത്രം ഞനാണ് നിർമ്മിക്കുന്നത്”, ആമിർ പറഞ്ഞുനിർത്തി. ദില്ലിയിൽ നടന്ന പരിപാടിയിൽ നര പടർന്ന താടിയും മുടിയുമായാണ് ആമിർ എത്തിയത്. ഇവിടെനിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ലാൽ സിംഗ് ഛദ്ദയാണ് ആമിറിന്റെ അവസാനമെത്തിയ റിലീസ്. ഓഗസ്റ്റ് 11 ന് ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിൻറെ റീമേക്ക് ആയ ചിത്രത്തിന് വൻ പ്രീ റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാൽ സമീപകാല ബോളിവുഡിലെ വലിയ പരാജയങ്ങളിൽ ഒന്നായി മാറി ചിത്രം. ചിത്രത്തിൻറെ ആദ്യവാര ഇന്ത്യൻ കളക്ഷൻ 49 കോടി മാത്രമായിരുന്നു. ഒരു ആമിർ ഖാൻ ചിത്രത്തിൽ നിന്ന് സിനിമാ വ്യവസായം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ കളക്ഷൻ.