Movie
-
പാറത്തോടുകാരനായ പ്രവാസിയായി ഉണ്ണി മുകുന്ദൻ; ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസ് തീയതി പ്രഖ്യാപിച്ചു
തിയറ്ററുകളിൽ വിജയം കണ്ട മേപ്പടിയാൻ എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് ഷെഫീക്കിൻറെ സന്തോഷം. ചിത്രത്തിൻറെ റിലീസ് തീയതി അണിയറക്കാർ പ്രഖ്യാപിച്ചു. നവംബർ 25 ന് ചിത്രം തിയറ്ററുകളിൽ എത്തും. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രവുമാണ് ഇത്. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് നിർമ്മാണം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്‍മാൻ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ…
Read More » -
പരുക്കൻ നായക കഥാപാത്രത്തെ വേറിട്ട ആഖ്യാന രീതിയിൽ വരച്ചുകാട്ടുന്ന ‘ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ്’ തിയറ്ററുകളിലേക്ക്
നവാഗതനായ സിജു ഖമർ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഷോലെ ദ് സ്ക്രാപ്പ് ഷോപ്പ് തിയറ്ററുകളിലേക്ക്. പുതുമുഖം അയാൻ ആദിയാണ് നായകൻ. അനീഷ് ഖാൻ, കൃഷ്ണദാസ്, അജിത്ത് സോമൻ, അരിസ്റ്റോ സുരേഷ്, വി കെ ബൈജു, രാജേഷ് ഈശ്വർ, ക്ലീറ്റസ്, ഷരീഫ് നട്ട്സ്, സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് അഭിനേതാക്കൾ. സിജു ഖമർ, അൻസാർ ഹനീഫ്, സുജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. മന്ന മൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ ( ബാബു മൂലപറമ്പിൽ), സിജു ഖമർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജഗദീഷ് വി വിശ്വം, ജികെ രവികുമാർ എന്നിവരാണ്. എഡിറ്റിംഗ് നിതിൻ നിബു (ഓസ്വോ ഫിലിം ഫാക്ടറി), ഗാനരചന നിർവഹിച്ചിരിക്കുന്നത് ഹാരിസ് കാസിം, സിജു ഖമർ എന്നിവർ ചേർന്നാണ്. ഹരീഷ് പുലത്തറ, ശ്രുധീഷ് ചേർത്തല, ഹാരിസ് കാസിം എന്നിവരാണ് ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്. സംഘട്ടനം ഡ്രാഗൺ…
Read More » -
‘എങ്കിലും ചന്ദ്രികേ’ വരുന്നു, സംവിധാനം: ആദിത്യൻ ചന്ദ്രശേഖരൻ, തിരക്കഥ: ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ രാധാകൃഷ്ണൻ, ഛായാഗ്രാഹണം: ജിതിൻ സ്റ്റാൻസ്ലാവോസ്
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ്ബാബു നിർമിച്ച് നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രികേ…’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുടെ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച 19 സിനിമകളിൽ പതിനഞ്ചും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നത് ഈ നിർമ്മാണ സ്ഥാപനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിച്ചിരിക്കുന്നു. വൻ വിജയം നേടിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് ആദിത്യൻ ചന്ദ്രശേഖരൻ. ഏറെ പ്രശംസ നേടിയ ‘ആവറേജ് അമ്പിളി’ എന്ന വെബ് സീരിയൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും, ‘സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച’ എന്ന സീരിയലിനു വേണ്ടി തിരക്കഥ രചിക്കുകയും അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ ചന്ദ്രശേഖരൻ മെയിൻ സ്ട്രീം സ്ക്രീനിലേക്കു കടന്ന് തൻ്റെ ആദ്യ ഫീച്ചർ ഫിലിം സംവിധാനം ചെയ്യന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ…
Read More » -
പ്രതി നിരപരാധിയാണോ?” ട്രെയിലർ റിലീസ്
ഇന്ദ്രന്‍സ്,ഹരീഷ് പേരടി,പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’പ്രതി നിരപരാധിയാണോ?”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഇടവേള ബാബു,ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണന്‍ പട്ടാമ്പി,നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര,ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍,നാസ്സർ വളാഞ്ചേരി,സുഭാഷ് മേനോൻ,നീന കുറുപ്പ്,കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്,ആവണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം-വിനീത് ശ്രീനിവാസന്‍,അരുണ്‍ രാജ്,സിത്താര കൃഷ്ണകുമാര്‍. എഡിറ്റര്‍-ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി, ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- ശശീന്ദ്രൻ മാളിൽ,സി ഉദയചന്ദ്രൻ. കല-രഞ്ജിത്ത് കൊതേരി,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, പരസ്യകല-മനോജ് ഡിസൈൻ,…
Read More » -
ബോക്സ് ഓഫീസിൽ ‘കാന്താര’യുടെ തേരോട്ടം; ചിത്രം 400 കോടി ക്ലബ്ബിലേക്ക്
അമ്പരപ്പിക്കുന്ന മേക്കിങ്ങും കഥപറച്ചിലും കൊണ്ട് സമീപകാലത്ത് ഏറെ ചർച്ചയായ തെന്നിന്ത്യൻ ചിത്രമാണ് ‘കാന്താര’. സെപ്റ്റംബർ 30ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് നൂറ് കോടി ക്ലബ്ബിൽ എത്തിയത്. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയറ്ററുകളിൽ എത്തി. ഇവയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ 43 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ് കാന്താര. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. അതേസമയം, തീയറ്ററുകളിൽ എത്തിയിട്ട് 6 ആഴ്ച്ചകൾ പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് കാന്താര. ഇന്നലെവരെയുള്ള കണക്ക് പ്രകാരം 360 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതിൽ ഇന്ത്യയിൽ ഏകദേശം 328 കോടി രൂപയും വിദേശത്ത് 30 കോടിയും ഉൾപ്പെടുന്നുവെന്നാണ് കണക്ക്. ഇതേ രീതിയിൽ ആണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിൽ ഈ വാരാന്ത്യം ആകുമ്പോഴേക്കും കാന്താര 400 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്ന് ട്രെഡ് അനലിസ്റ്റുകൾ വിലയിരുന്നു. ചിത്രത്തിന്റെ ഹിന്ദി…
Read More » -
ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ മലയാളം ഉൾപ്പടെ ആറ് ഭാഷകളിൽ
ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോൺ ലാൻഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16-ന് പൻഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം”, എന്നാണ് ജോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. Namaste India! I see you. Your diversity continues to amaze me. I am so excited for you to experience #AvatarTheWayOfWater in 6 languages – English, Hindi, Tamil, Telugu, Malayalam, and Kannada.…
Read More » -
ബോഡി ഷെയ്മിങ്ങിന്റെ ഭായനകമായ വെർഷൻ, പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല: ഹണി റോസ്
മലയാളികളുടെ പ്രിയ നായികയാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച ഹണി സോഷ്യൽ മീഡിയയിൽ സജീവമാണ്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ ബോഡി ഷെയ്മിങ്ങിനും വിധേയയിട്ടുണ്ട് ഹണി റോസ്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബോഡി ഷെയ്മിങ്ങിന്റെ ഭായനകമായ വെർഷനാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പരാതി കൊടുക്കുക എന്നല്ലാതെ വേറെ വഴിയില്ലെന്നും ഹണി റോസ് പറയുന്നു. എന്നാൽ എത്രയെന്നും പറഞ്ഞാണ് പരാതി കൊടുക്കുകയെന്നും ഹണി ചോദിക്കുന്നു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകൾ സ്വയം ചിന്തിക്കേണ്ടതാണെന്നും ഹണി റോസ് പറയുന്നു. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാർത്തകളൊന്നും ഞാൻ സെർച്ച് ചെയ്യാറില്ല. സ്വഭാവികമായിട്ടും അതെല്ലാം…
Read More » -
ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’ ഡിസംബർ 2ന് തിയറ്ററിൽ
‘ഓപ്പറേഷൻ ജാവ’എന്ന വിജയ ചിത്രത്തിനുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ റിലീസ് തിയതി പുറത്തുവിട്ടു. ഡിസംബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻറേത് തന്നെയാണ് രചന. ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ എത്തുന്ന ചിത്രമാണിത്. നേരത്തെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക് ‘സൗദി വെള്ളക്ക’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്കയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലുക്മാൻ അവറാൻ, ദേവി വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിൾ എന്ന ചിത്രത്തിലെ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീന്ദ്രനാണ് സഹനിർമ്മാണം. എക്സിക്യൂട്ടീവ്…
Read More » -
കാതലെന്ന് വന്തിട്ടാ എല്ലാം പറക്കും…. ആയുധമേന്തിയ നിവിൻ; ‘യേഴ് കടൽ യേഴ് മലൈ’യുടെ ക്യാരക്ടർ ലുക്ക് എത്തി
റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യേഴ് കടൽ യേഴ് മലൈ’യുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. കൈയ്യിൽ ആയുധമേന്തി നടന്നടുക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിൽ. സമൂഹമാധ്യമങ്ങളിൽ ഫസ്റ്റ് ലുക്ക് ശ്രദ്ധനേടുകയാണ്. ‘പേരൻപ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ ആളാണ് റാം. മമ്മൂട്ടി നായകനായ ഈ ചിത്രം രാജ്യമൊട്ടാകെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ നിവിൻ നായകനാകുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. Delighted to reveal my character’s first look in #Yezhukadalyezhumalai!#DirectorRam @sureshkamatchi @VHouseProd_Offl @yoursanjali @sooriofficial @thisisysr #nivinpauly pic.twitter.com/ye5M6J7Kel — Nivin Pauly (@NivinOfficial) November 11, 2022 കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തിരുന്നത്. എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിക്കുന്നത്. സ്റ്റണ്ട്…
Read More » -
‘അദൃശ്യ’ത്തിലെ പ്രണയ ഗാനമെത്തി
ജോജു ജോർജ്, നരേയ്ൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം അദൃശ്യം സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ ബി കെ ഹരിനാരായണൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും നിത്യ മാമ്മനുമാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18ന് പുറത്തിറങ്ങും. ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ഐ രാജ്‍കുമാർ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. നന്ദ എന്ന കഥാപാത്രമായി നരെയ്നും കാർത്തികയായി കയൽ ആനന്ദിയും ചിത്രത്തിലെത്തുന്നു. പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മലയാളം , തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിൻ്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ്…
Read More »