LIFEMovie

‘വീകം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ധ്യാൻ ശ്രീനിവാസ​ന്റെ ഫാമിലി ത്രില്ലർ ഡിസംബർ 9ന് തിയറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം വീകത്തി​ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9 ന് ചിത്രം തിയറ്ററുകളിൽ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം അവതരിപ്പിക്കുന്നത് അബാം മൂവീസി​ന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ഷീലു എബ്രഹാം ആണ് നിർമ്മാണം.

ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹൻ, സംഗീതം വില്യംസ് ഫ്രാൻസിസ്, കലാസംവിധാനം പ്രദീപ്‌ എം വി, പ്രൊജക്റ്റ്‌ ഡിസൈൻ ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, ക്രീയേറ്റീവ് കോഡിനേറ്റർ മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർമാർ സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ പ്രമേഷ് പ്രഭാകർ, പി ആർ ഒ പി ശിവപ്രസാദ്, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സായാഹ്ന വാർത്തകൾ ആണ് ധ്യാനിൻറേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്‍തത് അരുൺ ചന്ദു ആയിരുന്നു. ധ്യാനിനൊപ്പം ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: