Movie

  • പട്ടാളക്കഥകളിലൂടെ മലയാള സിനിമയിലും സാഹിത്യത്തിൽ ഇടം നേടിയ പാറപ്പുറത്ത് അന്തരിച്ചിട്ട് 41 വർഷം

    സിനിമ ഓർമ്മ    അരനാഴികനേരം, പണി തീരാത്ത വീട് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ പേരിൽ ഓർമ്മിക്കപ്പെടുന്ന കഥാകാരൻ, പാറപ്പുറത്ത് അന്തരിച്ചിട്ട് 41 വർഷം. 1924 ൽ മാവേലിക്കരയിലായിരുന്നു ജനനം. 21 വർഷത്തോളം പട്ടാളത്തിൽ. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടറായിരുന്നു. 15 സിനിമകൾക്ക് തിരക്കഥ എഴുതി. ഇന്ത്യാ- ചൈന യുദ്ധ പശ്ചാത്തലത്തിലെഴുതിയ സ്വന്തം നോവലായ ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ക്ക് വേണ്ടിയാണ് ആദ്യ തിരക്കഥ എഴുതിയത് (1963). നടൻ മധുവിന്റെ ആദ്യ ചിത്രമായിരുന്നു അത്. അന്വേഷിച്ചു കണ്ടെത്തിയില്ല, മനസ്വിനി എന്നീ കഥകൾ പി ഭാസ്‌ക്കരൻ സിനിമയാക്കി. ഓമന, മകനേ നിനക്ക് വേണ്ടി എന്നീ സ്വന്തം കൃതികളും സിനിമയായി. അവാർഡുകൾ വാരിക്കൂട്ടിയ ‘പണി തീരാത്ത വീട്’ ആണ് പാറപ്പുറത്തിന്റെ എഴുത്ത് ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ. കുടുംബപ്രശ്നങ്ങളുടെ കഥ പറഞ്ഞ ഈ കെ.എസ് സേതുമാധവൻ ചിത്രം ഇന്ന് നമ്മൾ കൂടുതൽ ഓർമ്മിക്കുന്നത് അതിലെ വയലാർ- എം.എസ് വിശ്വനാഥൻ പാട്ടുകളിലൂടെയാണ്. കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച എന്ന ഗാനവും ജയചന്ദ്രന് സംസ്ഥാന…

    Read More »
  • പ്രിയകൂട്ടുകാരനൊരു സ്നേഹസ്മാരകം, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം നിർമ്മിക്കുന്നത് ശശിശങ്കറിൻ്റെ ചങ്ങാതി ആൻ്റോ ജോസഫ്

    മലയാള സിനിമയിൽ അർഹിക്കുന്ന നിലയിൽ അടയാളപ്പെടുത്താതെ പോയ സംവിധായകനാണ് ശശി ശങ്കർ. അറബി അധ്യാപികയായ നമ്പൂതിരി യുവതിയുടെ കഥ പറഞ്ഞ ആദ്യ ചിത്രം ‘നാരായ’ത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശിയപുരസ്കാരം നേടി ശശി ശങ്കർ. പിന്നീടു വന്ന കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം തുടങ്ങിയ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു, സാമ്പത്തിക വിജയവും നേടി. പക്ഷേ തുടർന്ന് ആ വിജയം നിലനിർത്താൻ ശശി ശങ്കറിന് പലകാരണങ്ങൾ കൊണ്ടും കഴിഞ്ഞില്ല. ഒട്ടേറെ സംരംഭങ്ങൾ മനസ്സിൽ പ്ലാൻ ചെയ്ത ആ പ്രതിഭ അകാലത്തിൽ വിട പറഞ്ഞു പോയി. ഇപ്പോഴിതാ അച്ഛൻ്റെ സ്കൂളിൽ നിന്നുള്ള അനുഭവ പാഠങ്ങളുമായി മകന്‍ വിഷ്ണു ശശി ശങ്കർ മലയാള സിനിമയിയിലേയ്ക്ക് ചുവട് വയ്ക്കുന്നു. സ്വാഭിമാനം തൻ്റെ ആദ്യ ചലച്ചിത്ര സംരംഭവുമായി എത്തുകയാണ് വിഷ്ണു ശശി ശങ്കർ. ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ എന്ന ഈ സിനിമയിൽ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. തൻ്റെ ആദ്യ സിനിമയെക്കുറിച്ച് വിഷ്ണു ശശി ശങ്കർ ന്യൂസ്…

    Read More »
  • മലയാളികളുടെ മനം കീഴടക്കിയ ജ​ഗന്നാഥൻ @25; രജത ജൂബിലി നിറവിൽ ‘ആറാം തമ്പുരാൻ’

    മലയാള സിനിമയിലെ ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിന്റേത്. ഈ കൂട്ടുകെട്ടിൽ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. അവയിൽ ഇന്നും മലയാളികൾ മിനിസ്ക്രീനിൽ ആവർത്തിച്ചു കണ്ട് കയ്യടിക്കുന്ന സിനിമയാണ് ആറാം തമ്പുരാൻ. സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും സിനിമയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും ഒളിമങ്ങാതെ ഓരോ സിനിമാസ്വാദകരുടെ മനസ്സിലും കിടപ്പുണ്ട്. ഇരുന്നൂറ് ദിവസത്തിലധികം തിയറ്ററുകളിൽ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായികയായി എത്തിയത്.  ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ആറാം തമ്പുരാന്റെ രജത ജൂബിലി (25 വർഷങ്ങൾ) പോസ്റ്റാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുൻപ് ക്രിസ്മസ് ദിനത്തിലാണ് ആറാം തമ്പുരാൻ റിലീസ് ചെയ്തത്. അന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററും ഷാജി കൈലാസ് പുറത്തുവിട്ടിട്ടുണ്ട്. ‘നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോൾ നിങ്ങൾ നൽകിയത് വിസ്മയ വിജയം.. വീണ്ടുമൊരു ക്രിസ്‌മസ് കാലത്തിൽ ആ ഓർമകളുടെ രജത ജൂബിലി… ആറാം…

    Read More »
  • ഷാജി കൈലാസിൻ്റെ ‘ഹണ്ട്’ പാലക്കാട് ആരംഭിച്ചു

    മെഡിക്കൽ കാംപസിൻ്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ഇന്ന് (ഡിസംബർ 28) പാലക്കാട്ട് തുടക്കമിട്ടു. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ചു. ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലുള്ള സബ്ജക്ടാണ്. ‘കാപ്പ ‘ പ്രദർശനശാലകളിൽ മികച്ച വിജയം നേടിയ സാഹചര്യത്തിൽത്തന്നെ അടുത്ത ചിത്രത്തിൻ്റെ ആരംഭം കുറിച്ചത് ഏറെ പ്രസക്തമായി.. കാംപസ്സിലെ പി.ജി റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾ മുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രത്തിന് വളരെയേറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തെ ഭാവന ഉജ്വലമാക്കുന്നു. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.…

    Read More »
  • സത്യൻ അന്തിക്കാട് ചിത്രം ‘പൊന്മുട്ടയിടുന്ന താറാവ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം

    സിനിമ ഓർമ്മ     മലയാളികളെ ചിരിക്കാനും ചിന്തിപ്പിക്കാനും തന്നിലേയ്ക്ക് നോക്കി ആത്മവിമർശനം നടത്താനും പ്രേരിപ്പിക്കുന്ന പഴയകാല സത്യൻ അന്തിക്കാട് ചിത്രങ്ങളിലൊന്ന് ‘പൊന്മുട്ടയിടുന്ന താറാവ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം. മലയാളികളുടെ സ്വർണ്ണഭ്രമം, ഗൾഫ് പ്രേമം, സ്വന്തം കാര്യം സാധിക്കാൻ ഉറ്റവരെ തള്ളിപ്പറയൽ തുടങ്ങിയ പച്ച യാഥാർഥ്യങ്ങങ്ങൾ തുറന്നു കാട്ടുന്ന ഈ ചിത്രത്തിന്റെ രചന രഘുനാഥ് പലേരി. ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തിന് ജീവൻ പകർന്നത്. ജയറാം, ഉർവ്വശി, ഇന്നസെന്റ്, ശാരി തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ. ഉർവ്വശിയെ ഇഷ്ടപ്പെടുന്ന തട്ടാനാണ് ശ്രീനിവാസന്റെ കഥാപാത്രം. ഉർവ്വശിയുടെ അച്ഛൻ വേഷം ചെയ്‌ത ഇന്നസെന്റ് ആ ബന്ധം സമ്മതിക്കാഞ്ഞതിനാൽ ഒരു സ്വർണ നെക്‌ലേസ് സമ്മാനമായി വാങ്ങുകയാണ് നായിക. അച്ഛൻ അതിൽ പ്രീതനായില്ലെന്ന് മാത്രമല്ല, നെക്‌ലേസ് കൈക്കലാക്കുകയും ജയറാം എന്ന ഗൾഫ്‌കാരന് മകളെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്‌തു. വിധി തിരിഞ്ഞു കളിക്കുമല്ലോ. ജയറാമും, ഒപ്പം നാട്ടുകാരും, ആ സ്വർണ നെക്ലേസിന്റെ പരമാർത്ഥം അറിയുന്നതാണ് ശിഷ്ട കഥ.…

    Read More »
  • മലയാളികളുടെ ‘മാലു’ മാനസികനില തെറ്റിയ അവസ്ഥയില്‍? നടി കനകയുടെ വീട് കത്തി നശിച്ചതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത!

    തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെ ഒന്നാം നിര നായികമാരില്‍ ഒരാളായിരുന്നു നടി കനക. മലയാളത്തില്‍ ചരിത്ര വിജയം കുറിച്ച സിദ്ദിഖ്‌ലാല്‍ ചിത്രം ‘ഗോഡ് ഫാദറി’ല്‍ മാലുവെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി മലയാളികളുടെ മനസില്‍ ഇടം നേടിയത്. എന്നാല്‍, കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന കനകയെ കുറിച്ച് പലപ്പോഴും പല രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഒരിടയ്ക്ക് കനകയ്ക്കും അച്ഛനും ഇടയിലുള്ള പ്രശ്നത്തെ കുറിച്ചായിരുന്നു വാര്‍ത്ത. പിന്നീട് നടി മരിച്ചുവെന്നും ക്യാന്‍സര്‍ രോഗബാധിതയാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഏറ്റവുമൊടുവില്‍ നടിക്ക് മാനസിക രോഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ വരുന്നത്. രണ്ട് ദിവസം മുന്‍പ് ആണ് നടി കനകയുടെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ചെന്നൈയില്‍ നടി താമസിക്കുന്ന വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. എന്നാല്‍, വീട്ടിലെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു. അകത്തേക്ക് കടക്കാന്‍ പാടില്ല…

    Read More »
  • നടനും, തിരക്കഥാകൃത്തുമായിരുന്ന നാഗവള്ളി ആർ.എസ് കുറുപ്പ് വിട പറഞ്ഞിട്ട് ഇന്ന് 19 വർഷം

    സിനിമ ഓർമ്മ ബഹുമുഖ പ്രതിഭയായിരുന്നു നാഗവള്ളി ആർ എസ് കുറുപ്പ്. നടൻ, നാടകകൃത്ത് , തിരക്കഥാകൃത്ത് എന്നീ മേഖലകളിലൊക്കെ തിളങ്ങിയ അദ്ദേഹത്തിൻ്റെ ചരമവാർഷിക ദിനമാണിന്ന്. 2003 ഡിസംബർ 27നാണ് നാഗവള്ളി അന്തരിച്ചത്. വേണു നാഗവള്ളിയുടെ അച്ഛൻ എന്ന പിൽക്കാല ലേബലിനേക്കാൾ, തിരക്കഥാരംഗത്ത് സ്വന്തം കരുത്ത് പണ്ടേ തെളിയിച്ച പ്രഗത്ഭനായിരുന്നു അദ്ദേഹം. മനശ്ശാസ്ത്ര അധ്യാപകൻ, ഓൾ ഇന്ത്യ റേഡിയോ പ്രൊഡ്യൂസർ എന്ന നിലയിലും അദ്ദേഹം പേരെടുത്തിരുന്നു. പുരാണകഥകളെ ആസ്‌പദമാക്കിയുള്ള ഭക്തകുചേല, ശ്രീരാമപട്ടാഭിഷേകം, കുമാരസംഭവം, ശ്രീ ഗുരുവായൂരപ്പൻ, ചോറ്റാനിക്കര അമ്മ, അംബ, അംബിക, അംബാലിക എന്നിവ അദ്ദേഹം തിരക്കഥ രചിച്ച ചിത്രങ്ങളിൽ ചിലതാണ്. പുരാണചിത്രങ്ങൾ വിട്ട് മലയാളത്തിൽ ആദ്യമായിറങ്ങിയ റിയലിസ്റ്റിക് ചിത്രത്തിന്റെ (ന്യൂസ് പേപ്പർ ബോയ്) സംഭാഷണം നാഗവള്ളി ആയിരുന്നു. 1950 ലാണ് എൻ പി ചെല്ലപ്പൻ നായരുടെ കഥയിൽ ‘ചന്ദ്രിക’ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ആദ്യമായി തിരക്കഥ എഴുതുന്നത്. തുടർന്ന് കറുത്ത രാത്രികൾ ഹോട്ടൽ ഹൈറേഞ്ച്, ഹൃദയം ഒരു ക്ഷേത്രം, റൗഡി…

    Read More »
  • കാളിദാസമഹാകാവ്യത്തെ അവലംബിച്ച് അണിയിച്ചൊരുക്കിയ ‘കുമാരസംഭവം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 53 വർഷം

    സിനിമ ഓർമ്മ പ്രഥമ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ (1969) മികച്ച ചിത്രം, സംഗീതം (ദേവരാജൻ) എന്നീ പുരസ്കാരങ്ങൾ കൈവരിച്ച ‘കുമാരസംഭവം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 53 വർഷമായി. നാഗർകോവിലിൽ ജനിച്ച് പിന്നീട് തിരുവനന്തപുരം മേയറായിരുന്ന പി. സുബ്രമഹ്ണ്യം ആണ് ഈ പുരാണ ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്‌തത്‌. താരരാഞ്ജി ശ്രീദേവിയുടെ പ്രഥമ മലയാള ചിത്രവുമാണിത്. പരമശിവന്റെ മകൻ സുബ്രമഹ്ണ്യൻ ആയാണ് ശ്രീദേവി 9 വയസ്സുള്ളപ്പോൾ ഈ ചിത്രത്തിൽ അഭിനയിച്ചത്. കാളിദാസമഹാകാവ്യം കുമാരസംഭവമാണ് ചിത്രത്തിനാധാരമെങ്കിലും സിനിമയ്ക്കാവശ്യമായ ചേരുവകൾ സംവിധായകൻ ചേർത്തിരുന്നു. താരകാസുര നിഗ്രഹം വരെയുള്ള സുബ്രമഹ്ണ്യ ഭഗവാന്റെ അവതാരോദ്ദേശ്യമാണ് ചിത്രത്തിന്റെ കാതൽ. നാഗവള്ളി ആർ എസ് കുറുപ്പായിരുന്നു തിരക്കഥയും സംഭാഷണവും രചിച്ചത്. പരമശിവനായി ജെമിനി ഗണേശൻ, പാർവതിയും സതിയുമായി പത്മിനി ഇരട്ട റോളിൽ, ഹിമവാനായി തിക്കുറിശ്ശി, ദേവേന്ദ്രനായി ജോസ്പ്രകാശ് എന്നിങ്ങനെ താരനിബിഡമായിരുന്നു മെരിലാൻഡിൻ്റെ ബാനറിൽ നിർമ്മിച്ച കുമാരസംഭവം. സൂപ്പർഹിറ്റായിരുന്നു ഈ ചിത്രം. 15 ഗാനങ്ങളുണ്ടായിരുന്നു. വയലാർ, ഒഎൻവി എന്നിവർ വരികൾ എഴുതി.…

    Read More »
  • റൂട്ട് മാപ്പ്” സൈന പ്ലേയിൽ

      മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്യുന്ന റൂട്ട് മാപ്പ് “എന്ന ചിത്രം സൈനപ്ലേ ഒടിടി യിൽ റിലീസായി. ലോക് ഡൗൺ പശ്ചാത്തലമാക്കി കഥ പറയുന്ന “റൂട്ട്മാപ്പ്” കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. പത്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആനന്ദ് മന്മഥൻ,ഷാജു ശ്രീധർ , നോബി,ഗോപു കിരണ്‍, സിൻസീർ,ശ്രുതി റോഷൻ,നാരായണൻ കുട്ടി,ജോസ്,സജീർ സുബൈർ,ലിൻഡ , അപർണ,ഭദ്ര തുടങ്ങിയ വരും അഭിനയിക്കുന്നു. കോവിഡ് കാലത്ത് രണ്ടു ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അരുൺ കായംകുളം എഴുതുന്നു.ആഷിഖ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശാന്ത് കർമ്മ, അശ്വിൻ വർമ്മ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റർ-കൈലാഷ് എസ് ഭവൻ.

    Read More »
  • ശ്രീനാഥ് ഭാസി നായകനാകുന്ന RX100 ആരംഭിക്കുന്നു, ബിജിത്ത് ബാല സംവിധായകൻ, അജയൻ വിൻസന്റൊണ് ഛായാഗ്രാഹകൻ, സുജൻ കുമാർ നിർമ്മാതാവ്

          ഏറെ കൗതുകകരമായ പടച്ചോനേ ങ്ങള് കാത്തോളി: എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് RX100. റോണക്സ് സേവ്യർ എന്ന ടാഗ് ലൈനോടെ എത്തുന്ന എന്ന ഈ ചിത്രം നവ തേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാറാണ് നിർമ്മിക്കുന്നത്. പുത്തൻ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്സ്‌ സേവ്യർ എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംഘർഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി എത്തുന്നുണ്ട്. പുത്തൻ തലമുറക്കാരുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രമെന്ന് സംവിധായകനായ ബിജിത്ത് ബാല പറഞ്ഞു. ശ്രീനാഥ് ഭാസിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോണക്സ് സേവ്യറിനെ അവതരിപിക്കുന്നത്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം- യതി & ബിജു ആർ. പിള്ള. ഹരിനാരായണൻ, നിധേഷ് നടേരി എന്നിവരുടെ…

    Read More »
Back to top button
error: