LIFEMovie

മലയാളികളുടെ ‘മാലു’ മാനസികനില തെറ്റിയ അവസ്ഥയില്‍? നടി കനകയുടെ വീട് കത്തി നശിച്ചതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത!

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെ ഒന്നാം നിര നായികമാരില്‍ ഒരാളായിരുന്നു നടി കനക. മലയാളത്തില്‍ ചരിത്ര വിജയം കുറിച്ച സിദ്ദിഖ്‌ലാല്‍ ചിത്രം ‘ഗോഡ് ഫാദറി’ല്‍ മാലുവെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി മലയാളികളുടെ മനസില്‍ ഇടം നേടിയത്. എന്നാല്‍, കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന കനകയെ കുറിച്ച് പലപ്പോഴും പല രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഒരിടയ്ക്ക് കനകയ്ക്കും അച്ഛനും ഇടയിലുള്ള പ്രശ്നത്തെ കുറിച്ചായിരുന്നു വാര്‍ത്ത. പിന്നീട് നടി മരിച്ചുവെന്നും ക്യാന്‍സര്‍ രോഗബാധിതയാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഏറ്റവുമൊടുവില്‍ നടിക്ക് മാനസിക രോഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ വരുന്നത്.

രണ്ട് ദിവസം മുന്‍പ് ആണ് നടി കനകയുടെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ചെന്നൈയില്‍ നടി താമസിക്കുന്ന വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. എന്നാല്‍, വീട്ടിലെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു. അകത്തേക്ക് കടക്കാന്‍ പാടില്ല എന്ന് പറഞ്ഞ് തട്ടിക്കയറി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കനകയോട് മയത്തില്‍ സംസാരിച്ച് അകത്തേക്ക് കടക്കുകയായിരുന്നു. അകത്ത് തുണികളടക്കം കത്തി നശിച്ചനിലയിലായിരുന്നു. പൂജാമുറിക്കുള്ളില്‍ നിന്നുമാണ് തീ കത്തുന്നതായി കണ്ടത്. അകത്ത് കത്തിച്ചു വച്ച വിളക്കില്‍ നിന്ന് തുണിക്ക് തീപിടിച്ച് ആണ് തീ പടര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെയാണ് നടി കനകയ്ക്ക് മാനസിക നില തെറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അകത്ത് പരിശോധന നടത്തുമ്പോള്‍ പിച്ചും പെയ്യും പറഞ്ഞ് കനക അതുവഴി നടക്കുകയായിരുന്നുവത്രെ. എന്നാല്‍, അത് മാനസിക പ്രശ്നം കാരണം ആയിരുന്നില്ല, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നതിന്റെ ദേഷ്യമായിരുന്നു. അതേസമയം, എന്തുകൊണ്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കടത്തി വിടാന്‍ ആദ്യം കനക തയ്യാറായില്ല എന്നത് അവ്യക്തമാണ്. എന്തായാലും അമ്മയുടെ മരണത്തിനുശേഷം നടിയുടെ മാനസികനില സംബന്ധിച്ച് നിരവധി തവണ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

പ്രശസ്ത നടി ദേവികയുടെ മകളാണ് കനക. സിനിമയില്‍ ഗായിക എന്ന നിലയില്‍ അവസരം കിട്ടാന്‍ വേണ്ടിയാണ് കനക ശ്രമിച്ചിരുന്നത്. എന്നാല്‍, ഭാഗ്യം അഭിനയത്തില്‍ ആയിരുന്നു. 1989 ല്‍ സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ‘കരകാട്ടൈക്കാരന്‍’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തി. അതിന് ശേഷം ഇന്നും ‘കരകാട്ടൈക്കാരി’ കനക എന്നതാണ് തമിഴ് സിനിമാ ലോകത്ത് കനക അറിയപ്പെടുന്നത്. അത്രയും വലിയ വിജയം സിനിമ നേടി.

ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് കനക മലയാളത്തിലെത്തുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റാണ് ഗോഡ്ഫാദര്‍. അതിന് ശേഷം ചെയ്ത വസുധ, ഏഴര പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യ പുരാണം, പിന്‍ഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളും എല്ലാം ഹിറ്റ് ആണ്.

2000 ല്‍ ഇറങ്ങിയ ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയ്ക്ക് ശേഷം കനകയെ അഭിനയ ലോകത്ത് കണ്ടിട്ടില്ല. ഇരുപത് വര്‍ഷത്തിലേറെയായി സിനിമാ മേഖലയില്‍ നിന്നും അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. അതിനിടയിലാണ് തന്റെ സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി നടി രംഗത്ത് എത്തുന്നത്. അതിന് പിന്നാലെ കനക മരിച്ചു എന്ന വാര്‍ത്തയും ശക്തമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ക്യാമറ കണ്ണുകളില്‍ നിന്ന് എല്ലാം അകന്ന് ജീവിക്കുകയാണ് കനക.

കനക അവിവാഹിതയാണ്. വിവാഹം കഴിക്കാതിരിക്കുന്നതിനും പല കാരണങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. നടിയ്ക്ക് ഒരു കടുത്ത പ്രണയം ഉണ്ടായിരുന്നു എന്നും, അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആണ് വിവാഹം കഴിക്കാതെ തുടരുന്നത് എന്നുമാണ് കഥകള്‍.

Back to top button
error: