Movie

  • ഐ.വി ശശിയുടെ ‘അഹിംസ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 41 വർഷം

    സിനിമ ഓർമ്മ     ഐ.വി ശശിയുടെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന് വാഴ്ത്തപ്പെടുന്ന ‘അഹിംസ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 41 വർഷം. സാമുദായിക സ്പർദ്ധകൾക്കും രാഷ്ട്രീയ ദൂഷിത വലയങ്ങൾക്കും എതിരെ ഐ.വി ശശി ടി. ദാമോദരനുമൊത്ത് സൃഷ്‌ടിച്ച ശക്തമായ സിനിമകളിലൊന്നാണ് അഹിംസ. സാമൂഹികതിന്മകൾക്കെതിരെ ശബ്ദമുയർത്തിയ അങ്ങാടി, ഈ നാട്, ഇന്നല്ലെങ്കിൽ നാളെ, അടിമകൾ ഉടമകൾ എന്നിങ്ങനെയുള്ള ശശിച്ചിത്രങ്ങളുടെ പട്ടികയിൽ മേൽസ്ഥാനത്താണ് അഹിംസ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പി.വി ഗംഗാധരൻ നിർമ്മാണം. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച ആദ്യകാലചിത്രങ്ങളിൽ പ്രഥമസ്ഥാനമാണ് താരനിബിഡമായ അഹിംസയ്ക്ക്. ടി.ദാമോദരൻ തിരക്കഥയെഴുതിയ നാൽപ്പതോളം ചിത്രങ്ങളിൽ ഏറിയവയും സംവിധാനം ചെയ്‌തത്‌ ഐ.വി ശശിയാണ്. മണിരത്നം മലയാളത്തിൽ സിനിമയെടുത്തപ്പോൾ ‘ഈ നാട്’ പോലൊരു ഹിറ്റ് പ്രതീക്ഷിച്ചതിനാലാവാം ടി ദാമോദരന്റെ കഥയെ (ഉണരൂ) ആണ് ആശ്രയിച്ചത്. ‘അഹിംസ’യിൽ ബിച്ചു തിരുമല- എറ്റി ഉമ്മർ ടീം ഒരുക്കിയ നാല് പാട്ടുകളുണ്ടായിരുന്നു. ജലശംഖു പുഷ്‌പം, കാറ്റു താരാട്ടും, സുൽത്താനോ, ഞാനൊരു ദോബി ഇതിൽ ‘കാറ്റു താരാട്ടും’ ഇളയരാജയുടെ ‘താലാട്ടുതേ…

    Read More »
  • സെക്‌സില്‍ തൃപ്തിപ്പെട്ട കാലം ഉണ്ടായിരുന്നു; ഇപ്പോള്‍ വേണ്ടത് സ്‌നേഹം: അനു അഗര്‍വാള്‍

    ബോളിവുഡ് യുവാക്കളുടെ ഹൃദയം കീഴടക്കിയ നടി ആയിരുന്നു അനു അഗര്‍വാള്‍. ‘ആഷിഖി’ എന്ന എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നിലെ നായികയാണ് അനു സിനിമയിലെത്തുന്നത്. കാറപകടത്തില്‍ പെട്ട് കോമയില്‍ ആയിരുന്നു നടി മരണത്തിന്റെ വാക്കില്‍ നിന്നുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. 2001 ല്‍ സന്യാസിയായി എന്ന് അവകാശപ്പെടുന്ന താരമാണ് അനു അഗര്‍വാള്‍. ഒരു അഭിമുഖത്തില്‍ സ്‌നേഹവും സെക്‌സും തമ്മില്‍ ഉള്ള വ്യത്യാസം പറഞ്ഞ് അനു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അനുവിന്റെ വാക്കുകള്‍ ഇങ്ങനെ: ”ഞാന്‍ വളരെ ഓപ്പണ്‍ ആയ വ്യക്തിയാണ്. ശരിക്കും പണ്ടും താന്‍ കൂടുതല്‍ ഓപ്പണ്‍ ആയിരുന്നു. അന്ന് സ്‌നേഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. ശരിക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ? ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഉപേക്ഷിച്ചതാണ്. ഞാന്‍ നിര്‍മ്മലമായതും വളരെ സത്യസന്ധമായ സ്‌നേഹം അര്‍ഹിക്കുന്നു. അത് കുട്ടികളില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്‌നേഹത്തിനു വേണ്ടിയുള്ള ആഗ്രഹം പലവഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍, അതില്‍…

    Read More »
  • കെ.ആർ മോഹനൻ സംവിധാനം ചെയ്ത ‘പുരുഷാർത്ഥം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സി.വി ശ്രീരാമന്റെ ‘ഇരിക്കപ്പിണ്ഡം ‘ എന്ന കഥയെ ആസ്പദമാക്കി കെ.ആർ മോഹനൻ സംവിധാനം ചെയ്ത ‘പുരുഷാർത്ഥം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 36 വർഷം. കെ.ആർ മോഹനന്റെ മൂന്ന് ചിത്രങ്ങൾ നിർമ്മിച്ച പി.ടി കുഞ്ഞുമുഹമ്മദാണ് ഈ ചിത്രവും നിർമ്മിച്ചത്. ഭർത്താവ് മരിച്ച സ്ത്രീ മകനെയും കൊണ്ട് ബലിതർപ്പണത്തിന് പോകുന്നു. കൂടെ അവളുടെ കാമുകനും. അയാളുടെ ഭാര്യയാണെങ്കിൽ മെന്റൽ ഹോസ്പിറ്റലിൽ…! ഒരിക്കലും രംഗത്ത് വരാത്ത ആളാണ്, ഒരു പക്ഷെ ആത്മഹത്യ ചെയ്‌തിരിക്കാമെന്ന സൂചനയിൽ പരോക്ഷ പരാമർശനങ്ങളാൽ സിനിമ നിറഞ്ഞു നിൽക്കുന്ന പരേതനായ ഭർത്താവ്. ചെറുപ്പക്കാരിയായ വിധവയും മകനും കാമുകനുമൊത്ത് ഭർത്താവിന്റെ ചിതാഭസ്മവുമായി ധനുഷ്‌കോടിയിൽ ചെല്ലുന്നു. കടപ്പുറത്തെ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കൊടുവില്‍ അച്ഛന്റെ സ്ഥാനത്തേക്ക് അമ്മ മനസുകൊണ്ടു കണ്ടുവയ്ക്കുന്ന അങ്കിളിന് നേരെ ഒരുരുള ചോറു വലിച്ചെറിയുകയാണ് മകൻ. അതാണ് ഇരിക്കപ്പിണ്ഡം. ‘പ്ലീസ് സ്‌മൈൽ’ എന്ന് പറയുന്ന അങ്കിളിന്റെ മുഖത്തേയ്ക്ക് ഉരുട്ടിയ ഗോതമ്പ് എറിഞ്ഞ് കുട്ടി പറയുന്നുണ്ട്, ‘യൂ ഗോ എവേ!’ നഗര- ഗ്രാമജീവിതങ്ങളുടെ സംഘര്‍ഷങ്ങള്‍, രണ്ട്…

    Read More »
  • “നല്ല സമയം യൂത്ത് എറ്റെടുത്തു സന്തോഷം. എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ”; ഭീഷ്മയിലും ലൂസിഫറിലും ലഹരിമരുന്ന് ഉപയോഗമില്ലേ ? തന്റെ സിനിമയ്ക്കെതിരെ നടക്കുന്നത് ലക്ഷ്യം വച്ചുള്ള ആക്രമണം: ഒമര്‍ ലുലു

    ‘നല്ല സമയ’ത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിക്കുന്നു. ‘‘എനിക്ക് ഇതുവരെ എക്സൈസിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. വാർത്ത സത്യമാണോ എന്നും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ പല സിനിമകളിലും ഇത്തരം രംഗങ്ങൾ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവർക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂർവമുള്ള ടാർഗറ്റ് പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയിൽ വിശ്വാസമുണ്ട്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേൾക്കുന്നുണ്ട്. എന്റെ സിനിമയ്ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോൾഡ്…

    Read More »
  • മീന വീണ്ടും വിവാഹിതയാകുന്നു ? ഈ വാർത്തയോട് മീനയുടെ ഉറ്റ സുഹൃത്ത് രേണുക പ്രതികരിക്കുന്നു

    ചെന്നൈ: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീന. മീന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ചില തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ കുറച്ച് ദിവസം മുന്‍പ് വന്നിരുന്നു. ഈ ഗോസിപ്പ് വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മീനയുടെ ഉറ്റ സുഹൃത്ത് രേണുക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണുകയുടെ മറുപടി.  തനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നൽകുന്ന ആളാണ് മീനയെന്നും രേണുക പറയുന്നുണ്ട്. സഹോദരിയെ പോലെയാണ് മീന എന്നെ കാണുന്നതെന്ന് രേണുക പറയുന്നു. മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്തകൾ ശരിയല്ലെന്നും. ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നില്ലെന്നും രേണുക പറഞ്ഞു. തമിഴ് ഓൺലൈൻ ചാനലായ ലിറ്റിൽ ടോക്‌സിനോട് സംസാരിക്കുകയായിരുന്നു സംരംഭക കൂടിയായ രേണുക പ്രവീൺ പറയുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ചില തമിഴ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്. മകൾക്ക് വേണ്ടിയാണ് അവര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ചിത്രമായ തെറിയിലൂടെ ശ്രദ്ധേയയായ നൈനിക വിദ്യാസാഗർ…

    Read More »
  • ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി

    നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സു​ഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമാരം​ഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു. സരിതയാണ് ജോയ് മാത്യുവിന്‍റെ ഭാര്യ. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. മൂത്ത മകന്‍ മാത്യു ജോയ്‍യുടെ വിവാഹം 2019 ല്‍ ആയിരുന്നു. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടര പതിറ്റാണ്ടിനു ശേഷം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷട്ടറിലൂടെയാണ് ജോയ് മാത്യു സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടനായും തിരക്കഥാകൃത്തായും തിളങ്ങി. സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവന്‍ ആണ് ജോയ് മാത്യുവിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. രാമസിംഹന്‍ അബൂബക്കറിന്‍റെ 1921 പുഴ മുതല്‍ പുഴ വരെ ആണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന…

    Read More »
  • കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ; ഒരു വർഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും

    മുംബൈ: കാറപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാർ പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിൻറെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വലത് കാൽമുട്ടിലെ ലിഗമെൻറിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആർഐ സ്കാനിൻറെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. രാവിലെ 5.30ന ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കൽ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിൻറെ ആഘാതത്തിൽ നിന്ന് താരത്തിന് പുറത്ത് വരാൻ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന്…

    Read More »
  • ജന്മി- കുടിയാൻ ബന്ധങ്ങളുടെ വിഭിന്ന മുഖങ്ങൾ ആവിഷ്ക്കരിച്ച ‘രണ്ടു ലോകം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 45 വർഷം

    സിനിമ ഓർമ്മ ജന്മിയുടെയും അടിയാന്റെയും വിഭിന്ന ലോകങ്ങൾ കാണിച്ചു തന്ന ‘രണ്ടു ലോകം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 45 വർഷം. തമിഴിൽ ഗംഭീരവിജയം നേടിയ ശിവാജി ഗണേശൻ ചിത്രം മലയാളത്തിൽ സുപ്രിയയുടെ ബാനറിൽ ഹരിപോത്തൻ റീമേയ്ക്ക് ചെയ്യുകയായിരുന്നു. പാപ്പനംകോട് ലക്ഷ്‌മണൻ തിരക്കഥയെഴുതി. സംവിധാനം ശശികുമാർ. തിരുവായ്ക്ക് എതിർവായില്ലാതെ വിരാജിച്ച നാട്ടുജന്മി കുറുപ്പിന് (ജോസ്പ്രകാശ്) സ്വന്തം അടിയാന്റെ മകൻ സുരേന്ദ്രൻ (നസീർ) എതിരാളിയാവുകയാണ്. വള്ളംകളി മത്സരത്തിൽ (വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം) മകൾ രാധയെ (ജയഭാരതി) പണയം വച്ച് കളിച്ച കുറുപ്പ് തോൽക്കുന്നു. അതോടെ രാധ സുരേന്ദ്രന് സ്വന്തമാവുന്നു (ഓർക്കാപ്പുറത്തൊരു കല്യാണം). പക്ഷെ ഇരുവരുടെയും ലോകം രണ്ടാണ്. ‘എന്നെ ഭർത്താവായി മനസ്സിൽ നീ സ്വീകരിക്കുന്നത് വരെ നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല!’ എന്നാണ് സുരേന്ദ്രൻ്റെ നിലപാട്. ഒടുവിൽ പണത്തിന്റെ ലോകത്തേക്കാൾ വലുതാണ് മനുഷ്യന്റെ സ്നേഹമെന്ന് തിരിച്ചറിയുന്ന രാധ സുരേന്ദ്രനു സ്വന്തമാകന്നു. തെലുഗ്, കന്നഡ, ഹിന്ദി പതിപ്പുകൾ വന്നെങ്കിലും സിനിമ മലയാളത്തിൽ വൻ വിജയം നേടിയില്ല.…

    Read More »
  • ‘മാളികപ്പുറം’. ഇന്ന് തീയേറ്ററുകളിൽ, എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർ ഹീറോ അയ്യപ്പന്റേയും കഥ     

    പ്രശസ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഇന്ന് തീയേറ്ററുകളിൽ എത്തുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം.’ പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം,. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ. പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ‘മാളികപ്പുറം’ മലയാളത്തിലെ രണ്ട് പ്രബല ചലച്ചിത്രനിർമാണ കമ്പനികൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും നിർമാണ പങ്കാളികളാണ്.…

    Read More »
  • കുവൈറ്റ് മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം ‘അപ്പന്റെ മോള്’

    മാതാപിതാക്കളുടെ മോഹങ്ങൾ സാക്ഷാത്ക്കരിക്കുവാൻ മകൾ എടുത്ത അപകടമരമായ ചെറുനീക്കത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം… ‘അപ്പന്റെ മോള്.’ കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനി ഇവാനിയ നാഷ് ആണ് ഈ രണ്ട് മിനിറ്റ് ചിത്രത്തിലെ നായിക. യൂട്യൂബ് റിലീസിന് മുൻപേ ‘അപ്പന്റെ മോള്’ എന്ന ഈ ഹ്രസ്വചിത്രം ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ ഇപ്പോൾ റിലീസാവുകയാണ്. കുവൈറ്റിലെ സാൽമിയ പ്രദേശത്തെ ഏതാനും മലയാളികളാണ് ഈ ഹ്രസ്വചിത്രത്തിന് പിന്നിൽ. കണ്ണൂർ സ്വദേശി നാഷ് വർഗീസ്, ഭാര്യ സോണിയ, മകൾ ഇവാനിയ, സുഹൃത്തുക്കൾ സന്തോഷ് കെസിയുടെയും ടോം ജോർജ്ജിന്റെയും കുടുംബങ്ങൾ, നാഷ് വർഗീസിന്റെ ഏതാനും സഹപ്രവർത്തകർ തുടങ്ങിയവരാണ് അഭിനയിച്ചത്.സുനിൽ കെ ചെറിയാനാണ് രചനയും സംവിധാനവും. മക്കളെ പലവിധ പിരിമുറുക്കങ്ങളിലേയ്ക്ക് മാതാപിതാക്കൾ തള്ളിവിടുന്ന കാലത്ത്, ഇളംപ്രായത്തിൽ പോലും സ്വയമറിയാതെ ആ പിരിമുറുക്കം ഉള്ളിൽ ആവാഹിക്കുന്ന മകളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മകളായി അഭിനയിച്ച ഇവാനിയ എന്ന 7 വയസ്സുകാരി ഇതിന് മുൻപും പല ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ…

    Read More »
Back to top button
error: