Movie

  • ശ്രീനാഥ് ഭാസി നായകനാകുന്ന RX100 ആരംഭിക്കുന്നു, ബിജിത്ത് ബാല സംവിധായകൻ, അജയൻ വിൻസന്റൊണ് ഛായാഗ്രാഹകൻ, സുജൻ കുമാർ നിർമ്മാതാവ്

          ഏറെ കൗതുകകരമായ പടച്ചോനേ ങ്ങള് കാത്തോളി: എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് RX100. റോണക്സ് സേവ്യർ എന്ന ടാഗ് ലൈനോടെ എത്തുന്ന എന്ന ഈ ചിത്രം നവ തേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാറാണ് നിർമ്മിക്കുന്നത്. പുത്തൻ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്സ്‌ സേവ്യർ എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംഘർഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി എത്തുന്നുണ്ട്. പുത്തൻ തലമുറക്കാരുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രമെന്ന് സംവിധായകനായ ബിജിത്ത് ബാല പറഞ്ഞു. ശ്രീനാഥ് ഭാസിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോണക്സ് സേവ്യറിനെ അവതരിപിക്കുന്നത്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം- യതി & ബിജു ആർ. പിള്ള. ഹരിനാരായണൻ, നിധേഷ് നടേരി എന്നിവരുടെ…

    Read More »
  • കുഞ്ഞേനാച്ചൻ എന്ന 90കാരൻ കാരണവരായി കൊട്ടാരക്കര ശ്രീധരൻ നായർ വേഷപകർച്ച നടത്തിയ ‘അരനാഴികനേരം’ റിലീസ് ചെയ്തിട്ട് 52 വർഷം

    സിനിമ ഓർമ്മ   വിഖ്യാത മലയാള നോവൽ അരനാഴികനേരം പ്രസിദ്ധീകൃതമാവുന്നത് 1967ലാണ്. മൂന്ന് വർഷങ്ങൾക്കകം കെ.എസ് സേതുമാധവൻ അത് സിനിമയാക്കി. നിർമ്മാണം മഞ്ഞിലാസ്. ആ വർഷത്തെ മികച്ച സംവിധായകൻ, കഥാകൃത്ത് (പാറപ്പുറത്ത്), നടൻ (കൊട്ടാരക്കര ശ്രീധരൻ നായർ) എന്നീ അവാർഡുകൾ അരനാഴികനേരം കരസ്ഥമാക്കി. ഒരു 90കാരൻ കാരണവരുടെ വീക്ഷണത്തിലൂടെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ സാമൂഹികചിത്രം വരച്ചുകാട്ടുകയാണ് ഈ കലാസൃഷ്ടിയിൽ. മനുഷ്യന്റെ സ്വാർത്ഥ മോഹങ്ങളും മോഹഭംഗങ്ങളും കണക്കുകൂട്ടലുകളും കണക്കുതെറ്റലുകളും വന്നു മറയുന്ന മഹാജീവിതത്തിന്റെ കഥയാണ് ഈ ചിത്രം. പ്രേമവും ഒളിച്ചോട്ടവും പാപമായി കരുതിയിരുന്ന ഒരു സമൂഹത്തിൽ പ്രണേതാക്കളെ വിവാഹത്തിലേയ്ക്ക് അനുഗ്രഹിച്ച കുടുംബകാരണവരാണ് കൊട്ടാരക്കര ജീവൻ പകർന്ന കുഞ്ഞേനാച്ചൻ. സുഹൃത്ത് (അടൂർഭാസി) കൊണ്ടു കൊടുക്കുന്ന കറുപ്പ് കഴിക്കുന്നതിലൂടെയാണ്, ദീനം പിടിച്ചു കിടക്കുന്ന ആ കാരണവർ ഉന്മേഷം കണ്ടെത്തുന്നത്. ഒടുവിൽ ആ സുഹൃത്തും സ്വന്തം മരുമകളും തമ്മിലുള്ള അവിഹിത വേഴ്ച കൂടി കാണേണ്ടി വന്നതോടെ ആ വൃദ്ധൻ സംസാര ശേഷി നഷ്ടപ്പെട്ട് വീണു. ഒരു സമൂഹത്തിന്റെ…

    Read More »
  • ‘അഡാർ ലൗവി’ലെ നായിക നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു, യുവ നടനുമായി ഏറെനാളായുള്ള പ്രണയമാണ് സ്ഥലമാകുന്നത്

    ‘അഡാർ ലവ്’, ‘ചങ്ക്സ്’ എന്നീ ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോൾ താരം വിവാഹതിയാകാൻ പോകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. വിവാഹ നിശ്ചയ ചടങ്ങുകൾ ബേക്കലിലെ റിസോർട്ടിൽ നടന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ കുറേ കാലമായി ഫഹിമും നൂറിനും പ്രണയത്തിലാണ്.എന്നാല്‍ ഫഹിമുമായുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിന്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഫഹിമിനൊപ്പമുള്ള ചിത്രങ്ങളൊക്കെ നൂറിന്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത എത്തിയത്. ബേക്കൽ റിസോർട്ടിൽ അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കയ്യില്‍ മെഹന്തി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റേറിയായി നൂറിന്‍ നല്‍കിയിരുന്നു. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ”ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്”- വിവാഹനിശ്ചയത്തിന്റെ…

    Read More »
  • ‘സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ. എന്നു പറഞ്ഞ് ഒരാൾ വിളിക്കുന്നു, മറ്റൊരാൾ തന്ത്രപൂർവ്വം അമ്മയെ ഒഴിവാക്കി എന്റെ റൂമിലേക്ക് കയറി വരുന്നു’: സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഇടയായ കാരണങ്ങൾ വെളിപ്പെടുത്തി നടി മഹിമ

    നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഹിമ. ഒരിടവേളയ്ക്കു ശേഷം ഇപ്പോൾ അഭിനയ രംഗത്തേക്ക് തിരികെ വന്ന താരം സിനിമാ മേഖലയിൽ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച്‌ ഒരഭിമുവത്തിൽ തുറന്ന് പറയുകയുണ്ടായി. സിനിമാരംഗത്തെ ഹീനമായ പല കീഴ് വഴക്കങ്ങൾക്കുമെതിരെ തുറന്നടിക്കുകയാണ് നടി. ‘താൻ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലാണ്. ചെറുപ്പം മുതലേ അതാണ് ശീലം. ആ ശീലം ആക്‌സ്‌പെറ്റ് ചെയ്യാൻ പറ്റുന്ന വർക്കുകൾ മാത്രമേ ചെയ്തിട്ടൊള്ളൂ.’ മഹിമ പറയുന്നു. എന്തുകൊണ്ടാണ് സിനിമകളിൽ നിന്ന് മാറി നിന്നതെന്ന ചോദ്യത്തിന് മഹിമ നൽകിയ മറുപടി ‘ഞാൻ മാറി നിന്നതല്ല, എന്നെ മാറ്റി നിർത്തിയതാണ്’ എന്നായിരുന്നു. പക്ഷേ അതിൽ അൽപ്പം പോലും മനസ്താപം ഇല്ലെന്നും മഹിമ പറയുന്നു: ‘നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്, എന്നാൽ അതിനായി തന്റെ വ്യക്തിത്വം പണയം വെക്കാൻ തയ്യാറല്ല’ ‘നേരിട്ട് കോൾ വരും. എനിക്ക് നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാൽ താൻ അതിനൊന്നും…

    Read More »
  • മലയാള സിനിമയുടെ ഇതിഹാസമായി മാറിയ എം.ടി വാസുദേവൻ നായരുടെ ആദ്യ തിരക്കഥ ‘മുറപ്പെണ്ണ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 57 വർഷം

    സിനിമ ഓർമ്മ മലയാളത്തിൽ തിരക്കഥാ സാഹിത്യത്തിൻ്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ‘മുറപ്പെണ്ണ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 57 വർഷം. എം.ടി വാസുദേവൻ നായരുടെ ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന കഥ സിനിമയാക്കാമെന്ന് പറഞ്ഞ് വന്ന നിർമ്മാതാവ് ശോഭനാ പരമേശ്വരൻ നായർ മലയാളത്തിന് സമ്മാനിച്ചത് പുതിയൊരു താരത്തെയാണ്- എഴുത്തുകാരൻ എന്ന താരത്തെ. എംടിയുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണ് മലയാള സിനിമയെ വള്ളുവനാടൻ ഭാഷ പഠിപ്പിക്കുകയും ഭാരതപ്പുഴയെ പ്രിയ ലൊക്കേഷനാക്കി മാറ്റുകയും ചെയ്‌തു. എ വിൻസെന്റായിരുന്നു സംവിധായകൻ. ബന്ധങ്ങളുടെയും കടപ്പാടുകളുടെയും ഇടയിൽ ജീവിതമെന്ന സമസ്യ പൂർത്തീകരിക്കാൻ ശ്രമിക്കുന്ന ഒരുപിടി ജീവിതങ്ങളുടെ കഥ റിയലിസ്റ്റിക്കായി പറഞ്ഞ ‘മുറപ്പെണ്ണ്’ അഭൂതപൂർവമായ വിജയമായിരുന്നു. ആദ്യമായിട്ടാണ് മലയാളി സ്വന്തം കഥ സ്‌ക്രീനിൽ കണ്ടതും അനുഭവിച്ചതും. കൂട്ടുകുടുംബം, ഭാഗം വയ്ക്കൽ, വിദ്യാഭ്യാസമെന്ന ഭാഗ്യം, കുടുംബത്തിന് വേണ്ടിയുള്ള ത്യാഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പുഴയിൽ ഓളമെന്ന പോലെ ലയിച്ച കഥയായിരുന്നു ‘മുറപ്പെണ്ണി’ലേത്. സ്നേഹിച്ച പെണ്ണിനെ പഠിപ്പും പത്രാസുമുള്ള അനിയന് വിട്ടു കൊടുക്കേണ്ടി വന്ന ബാലന്റെയും (നസീർ)…

    Read More »
  • കാക്കി കുപ്പായമണിഞ്ഞ് ലെന; ‘വനിത’ ഫസ്റ്റ് ലുക്ക്, ചിത്രം ജനുവരി 20ന് തിയറ്ററുകളില്‍

    ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദർ സംവിധാനം ചെയ്യുന്ന ചിത്രം വനിതയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിന്. പൊലീസ് യൂണിഫോമിലാണ് അവര്‍ ചിത്രത്തില്‍ എത്തുന്നത്. ലെനയുടെ സിനിമാജീവിതത്തിലെ ശക്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നു. ഷട്ടർ സൗണ്ട് എൻ്റർടെയ്‍ന്‍‍മെന്‍റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാർത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്. എഡിറ്റിംഗ് മെൻ്റോസ് ആൻ്റണി, സംഗീതം ബിജിപാൽ, വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി, മേക്കപ്പ് ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ…

    Read More »
  • അൽഫോൻസ് പുത്ര​ന്റെ ഗോൾഡ് ആമസോൺ പ്രൈമിലേക്ക്; ഒടിടി റിലീസ് പ്രഖ്യാപിച്ചു

    മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം എന്നതും. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന്…

    Read More »
  • പ്രവചനങ്ങൾക്കും സസ്പെൻസുകൾക്കും ഒടുവിൽ അത് പുറത്ത്! പെല്ലിശ്ശേരി – മോഹന്‍ലാൽ ചിത്രത്തി​ന്റെ പേര് പ്രഖ്യാപിച്ചു

    ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ പേര് എന്തായിരിക്കുമെന്ന് പ്രവചിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. മോഹന്‍ലാല്‍ ഉള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു താരത്തിന്‍റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന എന്ന് ടൈറ്റിലിന് മുകളില്‍ കൊടുത്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്ന് ടൈറ്റിലിനു മുകളില്‍ പതിവുപോലെ ആലേഖനവുമുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍…

    Read More »
  • വിവാദങ്ങൾ എന്നും സിനിമയ്ക്കു ഗുണം, ഫ്രീ പബ്ലിസിറ്റി: ബഹിഷ്കരണാഹ്വാനങ്ങളെ കാറ്റില്‍ പറത്തിയ ബോളിവുഡിന്റെ ഹിറ്റുകള്‍ ഇവയാണ് 

    വിവാദങ്ങൾ എന്നും സിനിമയ്ക്കു ഗുണമാണ്, ഒരു തരത്തിൽ ഫ്രീ പബ്ലിസിറ്റി. ഭൂരിപക്ഷം വിവാദങ്ങളും സിനിമകളുടെ വിജയത്തിൽ നിർണായകമാകാറുണ്ട്. ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി ബിക്കിനി ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന് മുമ്പും ഇതുപോലെ പല ചിത്രങ്ങളും ബോയ്‌കോട്ട് ഭീഷണികള്‍ നേരിട്ടിട്ടുണ്ട്, പ്രത്യേകിച്ചും ബോളിവുഡ് ചിത്രങ്ങള്‍. ബോയ്‌കോട്ട് മുറവിളികള്‍ക്കിടയിലും ഹിറ്റായ ചില ബോളിവുഡ് ചിത്രങ്ങള്‍ നോക്കാം. സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന ബോളിവുഡ് താരങ്ങളില്‍ മുന്‍പന്തിയിലാണ് ആമീര്‍ ഖാന്‍. അദ്ദേഹത്തിന്റെ പി.കെ എന്ന ചിത്രത്തിനെതിരെ വലിയ ബോയ്‌കോട്ട് ആഹ്വാനങ്ങളാണ് റിലീസിന് മുന്നോടിയായി നടന്നത്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം 2014ലാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ പല രംഗങ്ങളും ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചത്. വാസ്തവത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ…

    Read More »
  • കാവി ബിക്കിനി വിവാദം കൊഴുക്കുന്നു, ഇന്ന്‌ പോസ്റ്റര്‍ കത്തിച്ചു, നേരിൽ കണ്ടാല്‍ ജീവനോടെ കത്തിക്കും; ഷാരൂഖ് ഖാനെതിരെ

    പത്താൻ ചിത്രത്തിലെ ഗാനത്തിനെതിരെ വിവാദം കൊടുമ്പിരി കൊല്ലുന്നതിനിടെ ഷാരൂഖ് ഖനെതിരെ വധഭീഷണി മുഴക്കി ഹിന്ദു സന്യാസി. ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നാണ് സന്യാസിയായ പരംഹംസ് ആചാര്യ പറഞ്ഞത്. ഇതോടെ വിവാദം വീണ്ടും കൊഴുത്തു. എന്നാൽ ബഹിഷ്കരണ അവസാനം പത്താണ് ഗുണമായെന്നാണ് റിപ്പോർട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്റര്‍ കത്തിച്ചു. ഇനി ആ ഫിലിം ജിഹാദി ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിക്കും’ സന്യാസി മാധ്യമങ്ങളോട് പറഞ്ഞു. സന്യാസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്‌നിക്കിരയാക്കണമെന്ന ആഹ്വാനവുമായി അയോധ്യ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് രംഗത്തെത്തിയിരുന്നു. ‘ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കാവി വസ്ത്രത്തെ ദീപിക ബിക്കിനി ആയി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന്…

    Read More »
Back to top button
error: