LIFEMovie

ചക്കരക്കുടം പഞ്ചായത്തി​ന്റെ കഥ പറയുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം വെള്ളരി പട്ടണത്തി​ന്റെ ട്രെയിലറെത്തി; മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളില്‍

ഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിൽ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിൻറെ ട്രെയിലർ ഇറങ്ങി. മാർച്ച് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ സംവിധാനം മഹേഷ് വെട്ടിയാർ ആണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന.

ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്. മഞ്ജു വാര്യർ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോൾ സഹോദരനായ കെ പി സുരേഷ് ആയി സൗബിൻ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകനാണ് സൗബിൻ ഷാഹിറിൻറെ കഥാപാത്രം. ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണിത്.

സലിംകുമാർ, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അലക്സ് ജെ പുളിക്കൽ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ മണി. എഡിറ്റിങ് അപ്പു എൻ ഭട്ടതിരി.

മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രോജക്ട് ഡിസൈനർ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി ആർ ഒ- എ എസ് ദിനേശ്. ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: