LIFEMovie

ശങ്കര്‍ രാമകൃഷ്‍ണ​ന്റെ ‘റാണി’യുടെ ഫസ്റ്റ് ലുക്ക് മഞ്ജു വാര്യരുടെ ഫേസ്‍ബുക്ക് പേജിലൂടെ ഇന്നെത്തും

ങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശങ്കർ രാമകൃഷ്‍ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘റാണി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് ശങ്കർ രാമകൃഷ്‍ണൻ.

അവൾ എത്തുന്നു, ‘റാണി ‘എന്ന ഒരു മുഖവരയോടെയാണ് പുതിയ പ്രൊജക്റ്റിന്റെ അപ്‍ഡേറ്റ് ശങ്കർ രാമകൃഷ്‍ണൻ അറിയിച്ചിരിക്കുന്നത്. മഞ്‍ജു വാര്യരുടെ പ്രധാന കഥാപാത്രങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയുള്ള കൊളാഷ് പങ്കുവെച്ച് നടിക്ക് നന്ദി അറിയിച്ചിട്ടുമുണ്ട് ശങ്കർ രാമകൃഷ്‍ണൻ. മഞ്ജു വാര്യരുടെ ഫേസ്‍ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതും പുതുമുഖ നായികയെ പരിചയപ്പെടുത്തുന്നതും. ഇന്നാണ് ‘റാണി’യുടെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ പുറത്തുവിടുക.

സംവിധായകൻ ശങ്കർ രാമകൃഷ്‍ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. രഞ്ജിത്തിന്റെ ‘കേരള കഫേ’യിൽ ‘ഐലന്റ് എക്സ്‌പ്രസ്’ ആണ് ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും പ്രിയ മണിയും ഉൾപ്പെടെ വൻ താരനിരയിൽ ‘പതിനെട്ടാംപടി’ എന്ന ചിത്രവും സംവിധാനം ചെയ്‍തിരുരുന്നു. ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’, ‘മൈ സ്റ്റോറി’ തുടങ്ങിയ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ശങ്കർ രാമകൃഷ്‍ണൻ നടൻ എന്ന നിലയിലും തിളങ്ങുന്നു.

മാലാ പാർവതി, അനുമോൾ ഇന്ദ്രൻസ്, ​ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും റാണി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. മേന മേലത്ത് ആണ് ​ഗാനങ്ങൾ എഴുതി സം​ഗീതം നൽകിയിരിക്കുന്നത്. വിനായക് ​ഗോപാൽ ആണ് ഛായാ​ഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: