LIFEMovie

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ധനുഷും മലയാളികളുടെ പ്രിയ താരം സംയുക്തയും നിറഞ്ഞാടിയ ‘വാത്തി’യുടെ മെയ്‍ക്കിംഗ് വീഡിയോ

നുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ധനുഷ് നായകനായ ‘വാത്തി’യെന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പല രംഗങ്ങളും ചിത്രീകരിച്ചത് എങ്ങനെ ആണെന്ന് വീഡിയോയിൽ കാണാം. ധനുഷ് ‘ബാലമുരുഗൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമിച്ചിരിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

ധനുഷിന്റേതായി ‘നാനേ വരുവേൻ’ എന്ന ചിത്രമാണ് ഇതിനുമുമ്പ് പ്രദർശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെൽവരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങൾ നേടാനായിരുന്നു. ബോക്സ് ഓഫീസിൽ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും റിലീസിന് മുന്നേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സാനി കായിദ’ത്തിൻറെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകൻ. ‘നാനേ വരുവേൻ’ എന്ന ചിത്രം നിർമിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷൻസിൻറെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിർമാണം. വിഎഫ്എക്സ് സൂപ്പർവൈസർ പ്രവീൺ ഡിയായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: