മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓൾ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ തിയറ്ററുകളിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. വൈഡ് റിലീസിൻറെ കാലത്ത് ലോംഗ് റൺ ലഭിക്കുന്ന സിനിമകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഏതാനും ചില സ്ക്രീനുകളിൽ മാത്രമല്ല ഈ ഘട്ടത്തിലും ചിത്രം പ്രദർശിപ്പിക്കുന്നത് എന്നതാണ് കൗതുകം.
ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിൻറെ 50-ാം ദിവസം ആഘോഷിക്കുന്നത് ഇന്നാണ്. നിർമ്മാതാക്കൾ അറിയിക്കുന്നത് പ്രകാരം കേരളത്തിൽ മാത്രം 107 സ്ക്രീനുകളിൽ ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്. കളക്ഷൻ പരിശോധിച്ചാൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയതെന്ന് വിവിധ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻറെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 68 കോടിയാണ്. സമീപകാലത്ത് അപൂർവ്വം മലയാള ചിത്രങ്ങൾക്ക് മാത്രം ഉണ്ടാക്കാൻ സാധിച്ച നേട്ടമാണ് ഇത്.
#Romancham Completed 50 Days Theatrical Run in 115 Screens of Kerala 💥
All-time 7th Biggest Kerala & Mollywood Global Grosser 💥
Kerala ₹41Cr, ROI – ₹4.1Cr & Overseas – ₹22.9Cr, Total ₹68Cr Worldwide Gross Collection.Most Profitable in Recent Times, Mega Blockbuster 💥 pic.twitter.com/Y41namBTaJ
— Southwood (@Southwoodoffl) March 24, 2023
എല്ലാം മറന്ന് ചിരിക്കാൻ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തിൽ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിൻറെ ഏറ്റവും വലിയ പ്ലസ്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. 2007ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോർഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേർത്ത് ഭയത്തിൻറെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകൻ ജിത്തു മാധവൻ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്സൽ പി എച്ച്, അബിൻ ബിനൊ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളും കൈയടി നേടിക്കൊടുത്ത ഘടകമാണ്.
#Romancham completed 50 days run at #BOXOFFICE 🔥 100+ screens in #Kerala…
50 days gross collection –
Kerala – 41 crs.
Overseas – 22.9 crs.
ROI – 4 crs.
Total – 67.9 crs. gross collection 🔥🙏 / MEGA #BLOCKBUSTER 🔥 pic.twitter.com/ytNVJ6EC9W— AB George (@AbGeorge_) March 24, 2023