Movie
-
പ്രേക്ഷകരുടെ മനം ‘ഹാക്ക്’ ചെയ്യാൻ, നിഗൂഢതകൾ ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ഫസ്റ്റ്ലുക്ക് എത്തി
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ, സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷാഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം മുഹമ്മദ് അബ്ദുൾ സമദ്, സൗമ്യ ഹാരിസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എറണാകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ,…
Read More » -
അർജുൻ അശോകൻ ‘തീപ്പൊരി ബെന്നി,’ ഷൂട്ടിംഗ് തൊടുപുഴയിൽ തുടങ്ങി
വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.’ ഈ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന തികഞ്ഞ കുടുംബ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. യുവ നിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനാണ് ‘തീപ്പൊരി ബെന്നി’യെ അവതരിപ്പിക്കുന്നത്. വട്ടക്കുട്ടയിൽ ചേട്ടായിയായി ജഗദീഷും എത്തുന്നു. ഫെമിനാ ജോർജാണ് നായിക. ‘മിന്നൽ മുരളി’യിലെ നായികയാണ് ഫെമിന. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്. ടി.ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം- ശ്രീരാഗ് സജി. ഛായാഗ്രഹണം- അജയ് ഫ്രാൻസിസ് ജോർജ്.…
Read More » -
ലോഹിതദാസിൻ്റെ ശില്പഭംഗിയുള്ള തിരക്കഥയിൽ സിബി മലയിൽ ഒരുക്കി മോഹൻലാൽ തകർത്താടിയ ‘കമലദള’ത്തിന് ഇന്ന് 31 വയസ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘കമലദള’ത്തിന് 31 വർഷപ്പഴക്കം. 1992 മാർച്ച് 27 നായിരുന്നു ലാലിൻ്റെ പ്രണവം ആർട്ട്സ് നിർമ്മിച്ച ‘കമലദളം’ റിലീസ് ചെയ്തത്. കെ വിശ്വനാഥിന്റെ കമൽഹാസൻ ചിത്രം ‘സാഗരസംഗമം’ (തെലുഗു) സ്വാധിനീച്ച സിനിമയാണ് ‘കമലദളം.’ കൈതപ്രം-രവീന്ദ്രന്മാരുടെ ഗാനങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഹൃദയസ്പന്ദനമായിരുന്നു. ഭാര്യയെ ‘മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന’ കേസിൽ ജോലി പോയ കേരള കലാമന്ദിരത്തിലെ നൃത്താധ്യാപകൻ നന്ദഗോപനെ (മോഹൻലാൽ) പൂർവാധിക പ്രാബല്യത്തോടെ തിരിച്ചെടുക്കുന്നതാണ് ആദ്യഭാഗം. മദ്യപാനിയെങ്കിലും ജ്ഞാനമുള്ള കലാകാരനാണ് നന്ദൻ. വിദ്യാർത്ഥിനിയായ മോനിഷ, അവളുടെ പിന്നാലെനടക്കുന്ന വിനീത്, വിനീതിന്റെ ചേട്ടൻ ഓട്ടൻതുള്ളൽ അദ്ധ്യാപകൻ മുരളി, മോനിഷയുടെ അച്ഛൻ പ്രിൻസിപ്പൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി നെടുമുടി, ചായക്കടക്കടക്കാരൻ മാമുക്കോയ അങ്ങനെ കഥാപാത്രനിരകൾ. ഭാര്യയെക്കുറിച്ചുള്ള (പാർവതി) നന്ദന്റെ ഓർമ്മകൾ ദളം വിടർത്തുന്നു. ഭാര്യാ-ഭർതൃ സൗന്ദര്യപ്പിണക്കത്തിൽ ‘നീ ചത്താൽ അത്രയും സ്വൈര്യമായി’ എന്നോ മറ്റോ ഭർത്താവ് പറഞ്ഞത്…
Read More » -
ഉദ്വേഗങ്ങൾ അവസാനിച്ചു, നിറചിരിയുമായി ചലച്ചിത്ര താരം ഇന്നസെൻ്റ് വിടവാങ്ങി
മലയാള സിനിമയുടെ മന്ദഹാസം, വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചി ലേക് ഷോർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഇന്ന് (ഞായർ) രാത്രി 10.45 നായിരുന്നു അന്ത്യം. ചാലക്കുടിയിൽ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ്, നാട്ടുകാരനായ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന നിര്‍മാണ കമ്പനിയുമായാണ് സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. പക്ഷേ നിര്‍മാണരംഗത്ത് സാമ്പത്തികമായി രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. 1972-ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങൾ.1982-ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ‘ഓര്‍മയ്ക്കായി’ ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകുന്നത്. തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ…
Read More » -
ടൊവിനോ നായകനായി എത്തുന്ന ‘നീലവെളിച്ചം’ ഒരു ദിവസം മുന്നേയെത്തും; പുതിയ റിലീസ് തീയതി
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 20-ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഈദ് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ…
Read More » -
പതിനൊന്നു നായകളും ഒരു പൂവൻ കോഴിയും അഭിനയിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന് പ്രദർശനത്തിനെത്തും
നവാഗതനായ ദേവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വാലാട്ടി’ വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ്. ചലച്ചിത രംഗത്ത് ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീഷയും ഉണർത്തിയിരിക്കുന്നു ഈ ചിത്രം. എപ്പോഴും പരീഷണങ്ങൾ നടത്താൻ സന്നദ്ധരായ വ്യത്യസ്ഥ ചലച്ചിത നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിംസ്. ഇത്തരം ചിത്രങ്ങളെല്ലാം പ്രേഷകർ ഇരു കൈ നീട്ടി സ്വീകരിച്ചതും ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ പരീഷണങ്ങളുമായി മുന്നോട്ടു പോകുവാൻ പ്രേരകമായി എന്ന് മുഖ്യ സാരഥി വിജയ് ബാബു പറയുന്നു. മൃഗങ്ങൾ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ ‘വാലാട്ടി’ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു കലാസൃഷ്ടിയാണ്. ഇതിൽ മൃഗങ്ങൾ മാത്രമേയുള്ളൂ എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ലോകത്തിലെ തന്നെ അത്ഭുത ചിത്രമായി വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല. പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ…
Read More » -
പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് ട്രെയിലർ പുറത്ത്; ഗായത്രി ശങ്കർ നായികയായെത്തുന്ന ത്രില്ലർ ചിത്രം ഏപ്രിൽ തിയറ്ററുകളിൽ
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻറെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ…
Read More » -
കെ.പി കൊട്ടാരക്കരയും ശശികുമാറും ചേർന്നൊരുക്കിയ ‘ലങ്കാദഹനം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 52 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പുരാണകഥയെ പോലീസിന്റെയും കൊള്ളക്കാരുടെയും കഥയായി അവതരിപ്പിച്ച ‘ലങ്കാദഹനം’ റിലീസ് ചെയ്‌തിട്ട് 52 വർഷം. 1971 മാർച്ച് 26 നാണ് കെ.പി കൊട്ടാരക്കരയുടെ രചനയിൽ ശശികുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനമാരംഭിച്ചത്. നിർമ്മാണവും കെ.പി കൊട്ടാരക്കരയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനിടെ നടിയെ (വിജയശ്രീ) തട്ടിക്കൊണ്ടു പോയി ലങ്കയിലെ പഞ്ചവടി സംഗീത കലാപീഠത്തിൽ പാർപ്പിച്ചിരിക്കുന്നു. പഞ്ചവടി ഒരു ദുരൂഹകേന്ദ്രമാണ്. രാവണൻ എന്നൊരു മുഖം മൂടിധാരിയാണ് അത് നിയന്ത്രിക്കുന്നത്. പഞ്ചവടിയിൽ പാട്ട് വാദ്ധ്യാരായി ചെല്ലുന്ന നസീർ ‘ഈശ്വരനൊരിക്കൽ വിരുന്നിന് പോയി’ പാടി അവിടെ കഥകളി പഠിക്കാൻ വന്ന ഫ്രഞ്ച് മദാമ്മയുടെ പോലും പ്രിയങ്കരനാകുന്നു. പഞ്ചവടിയുടെ ഒരു രക്ഷാധികാരിയായ സുൽത്താന്റെ സന്ദർശനത്തിനിടയിൽ അദ്ദേഹത്തിന്റെ പെട്ടി മോഷണം പോയി. പഞ്ചവടി നസീറിനെ സംശയിക്കുന്നു. നസീർ തന്നെയാണ് മോഷ്ടിച്ചത്. പിന്നെ കാണല്ലോ അത് വെളിപ്പെടുക, നസീർ സി.ഐ.ഡിയാണ്. സുൽത്താന്റെ പെട്ടിക്കകത്ത് രാജ്യരക്ഷയെ സംബന്ധിക്കുന്ന രഹസ്യങ്ങളടങ്ങിയ ഭൂപടമാണ്. അത് ശത്രുരാജ്യങ്ങൾക്ക് കൈമാറി കാശ് വാങ്ങുന്ന…
Read More » -
തിയറ്ററിൽ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച ഹിറ്റ് ചിത്രം ‘രോമാഞ്ചം’ ഒടിടിയിലേക്ക്; കാത്തിരുന്ന ആ പ്രഖ്യാപനമെത്തി, റിലീസ് ഹോട്ട്സ്റ്റാറിൽ
മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് രോമാഞ്ചം. റിലീസ് ഏറെക്കാലം നീണ്ടുപോയ, എന്നാല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്‍റെ 50-ാം ദിനം ആഘോഷിച്ചത് ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്‍റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. രോമാഞ്ചം ഉടൻ വരുന്നു.…
Read More » -
ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘കായ്‍പ്പോള’ ട്രെയിലര്‍ പുറത്ത്
ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘കായ്‍പ്പോള’ റിലീസിന് തയ്യാറായിരിക്കുകയാണ്. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സർവൈവൽ സ്പോര്‍ട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ…
Read More »