Movie
-
മോഹൻലാലിനെ മലയാളത്തിന്റെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മോഹൻലാലിനെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’യ്ക്ക് 36 വർഷം പഴക്കം. 1987 ഏപ്രിൽ 21 നാണ് ഈ സൂപ്പർഹിറ്റ് ചിത്രം പിറന്നത്. ചെറിയാൻ കല്പകവാടിയുടെ കഥ. പാലക്കാട് വിക്ടോറിയ കോളജായിരുന്നു പ്രധാന ലൊക്കേഷൻ. നിർമ്മാണം ആനന്ദ്. പ്രിയദർശന്റെ ‘റോങ്ങ് നമ്പർ’ അടക്കം മൂന്ന് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് നിർമ്മിച്ച ചിത്രമാണിത്. പിന്നീട് നാഗവള്ളിയുടെ രണ്ട് ചിത്രങ്ങൾ കൂടി നിർമ്മിച്ച ആനന്ദ് ഇപ്പോൾ മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ നിർമ്മാണത്തിലാണ്. തെറ്റിദ്ധാരണയുടെ പ്രായത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന യുവത്വത്തിന്റെ കഥയാണ് ‘സർവ്വകലാശാല’ പറഞ്ഞത്. മൂന്നാം പിജിക്ക് പഠിക്കുന്ന ലാൽ, ജീവൻ (ശ്രീനാഥ്), അയാളുടെ സഹോദരി (ലിസി), അച്ചന്മാർ (അടൂർ ഭാസി, ജഗതി, ശങ്കരാടി), സ്പോർട്ട്സ് സാർ (ഇന്നസെന്റ്), ലാലിന്റെ പഴയ സഹപാഠി ഇപ്പോൾ കോളേജ് ലക്ച്ചറർ (സന്ധ്യ) തുടങ്ങിയ പ്രമുഖ കോളജ് താരങ്ങൾക്കൊപ്പം അവധൂതനായ സിദ്ധനും (നെടുമുടി) ചേർന്ന് കാല്പനികവും റിയലിസവും ചേർന്ന ഗൃഹാതുരലോകം സമ്മാനിച്ചു ഈ ചിത്രം. കോളജിലെ…
Read More » -
സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ‘രാജവാഴ്ച’ റിലീസായിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ ശശികുമാറിന്റെ ‘രാജവാഴ്ച’യ്ക്ക് 33 വർഷം പഴക്കമായി. 1990 ഏപ്രിൽ 20നാണ് സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ശിഥില കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ഈ ചിത്രം റിലീസായത്. സംവിധായകന്റെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥയെഴുതി. പൂവച്ചൽ ഖാദർ ജോൺസൺ ടീമായിരുന്നു ഗാനങ്ങൾ. അനിയൻ സായ്‌കുമാറിന്റെ ഉപരിവിദ്യാഭ്യാസത്തിന് തിലകൻ മുതലാളിയോട് പണം വായ്‌പ ചോദിച്ചിട്ട് ലഭിക്കാത്തതിൽ അദ്ധ്വാനിയായ ജ്യേഷ്ഠൻ സുരേഷ് ഗോപിക്ക് അമർഷമുണ്ട്. തിലകൻ മുതലാളിക്ക് കള്ളനോട്ട് ഇടപാടാണ്. കുടുംബസുഹൃത്ത് എം.ജി സോമൻ സഹായിച്ച് സായ്‌കുമാറിന് പണം കിട്ടി. സോമന്റെ മകൾ ചിത്രയും സായ്‌കുമാറും തമ്മിലുള്ള കല്യാണം കാർന്നോന്മാരാൽ പറഞ്ഞു വച്ചിരിക്കയാണ്. അങ്ങനെയിരിക്കുമ്പോഴാണ് സായ്‌കുമാറിന് ഐ.പി.എസ് കിട്ടുന്നതും തിലകൻ മുതലാളിക്ക് മകളെ (രഞ്ജിനി) ഐപിഎസുകാരന് കെട്ടിച്ചു കൊടുക്കണമെന്നും തോന്നുന്നതും. അത് നടന്നു. പഠനത്തിനിടയിൽ അവൾ അച്ഛന്റെ കണ്ണ് വെട്ടിച്ച് സാമ്പത്തിക സഹായം ചെയ്തിരുന്നല്ലോ. സോമന്റെ മകൾ ചിത്രയെ സുരേഷ് ഗോപി കല്യാണം കഴിച്ചു.…
Read More » -
അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി റൊമാന്റിക് ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി
അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂൻ’, ‘മോണിക്ക ഒ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ത്രിശങ്കു’ ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ പഠിക്കാൻ ശ്രമിച്ച്, വളരെ ശ്രദ്ധയോടെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർക്ക് വൈകാരികമായ ഒരനുഭവമായിരിക്കും ഈ…
Read More » -
ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് സാമന്തയുടെ ‘ശാകുന്തളം’
ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വിജയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് തെലുങ്ക് സിനിമയാണ്. ബാഹുബലിയിൽ നിന്ന് ആരംഭിച്ച തെലുങ്ക് സിനിമയുടെ പാൻ ഇന്ത്യൻ പടയോട്ടം പുഷ്പയിലും ആർആർആറിലുമൊക്കെ എത്തിനിൽക്കുന്നു. വിപണി വളർന്നതുകൊണ്ടുതന്നെ തെലുങ്ക് സൂപ്പർതാരങ്ങളെ മുൻനിർത്തി നിർമ്മിക്കപ്പെടുന്ന പ്രോജക്റ്റുകൾ എല്ലാംതന്നെ ഇന്ന് ബിഗ് ബജറ്റിലാണ്. എന്നാൽ ഏറ്റവുമൊടുവിലെത്തിയ ഒരു തെലുങ്ക് ചിത്രം അതിൻറെ നിർമ്മാതാക്കൾക്ക് സമ്മാനിക്കുന്നത് നിരാശയാണ്. സാമന്ത റൂത്ത് പ്രഭുവിനെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്ത മിത്തോളജിക്കൽ ഡ്രാമ ചിത്രം ശാകുന്തളമാണ് ബോക്സ് ഓഫീസിൽ വൻ പരാജയം രുചിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസുമായി ചേർന്ന് ഗുണാ ടീം വർക്സിൻറെ ബാനറിൽ നീലിമ ഗുണയാണ് ചിത്രം നിർമ്മിച്ചത്. 50- 60 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന് ആദ്യ ദിനം മുതൽ മോശം മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കളക്ഷനിലും അത് പ്രതിഫലിച്ചതോടെ സമീപകാല തെലുങ്ക് സിനിമയിൽ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം…
Read More » -
തീപ്പൊരി ചിതറുന്ന ആക്ഷനും വിസ്മയിപ്പിക്കുന്ന വിഎഫ്എക്‌സും; മമ്മൂട്ടി അഖില്‍ അക്കിനേനി ടീമിന്റെ ‘ഏജന്റ്’ ട്രെയിലര്‍ പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്ക് യുവ സൂപ്പര്‍ താരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റിന്റെ ട്രെയിലര്‍ പുറത്ത്. തീപ്പൊരി ചിതറുന്ന ആക്ഷന്‍ രംഗങ്ങളും വിസ്മയിപ്പിക്കുന്ന വി എഫ് എക്‌സും കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ കേണല്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡിനോ മോറിയ, വിക്രംജീത് വിര്‍ക്, സാക്ഷി വൈദ്യ എന്നിവര്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുരേന്ദര്‍ റെഡ്ഡി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വംശിയുടേതാണ്. രാംബ്രഹ്‌മം ശങ്കരയാണ് ഏജന്റ് നിര്‍മ്മിക്കുന്നത്. റസൂല്‍ എല്ലൂര്‍, ജോര്‍ജ് സി വില്ല്യംസ് എന്നിവരാണ് ഛായാഗ്രഹണം. നവീന്‍ നൂലിയാണ് ഏജന്റിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഹിപ്‌ഹോപ് തമിഴ.
Read More » -
നടി സാമന്തയെ തേച്ചൊട്ടിച്ച് തെലുങ്ക് നിര്‍മ്മാതാവ് ചിട്ടിബാബു: ‘ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചു, ഒരു തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ്, കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാം.’
വൻ പ്രതീക്ഷകളോടെ പ്രദർശനത്തിനെത്തിയ ചിത്രമാണ് ’ശാകുന്തളം.’ കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയായി എത്തിയത് പ്രശസ്ത നടി സാമന്തയാണ്. ഏപ്രിൽ 14ന് റിലീസ് ചെയ്ത ബഹുഭാഷാ ചിത്രമായ ’ശാകുന്തളം’ പക്ഷേ വൻ പരാജയമായി. ’ശാകുന്തള’ത്തിന്റെ പരാജയത്തോടെ സാമന്തക്കെതിരെ കടുത്ത വിമർശനമാണ് പല ഭാഗങ്ങളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്. പ്രമുഖ തെലുങ്ക് നിര്‍മാതാവ് ചിട്ടിബാബുവാണ് രൂക്ഷ വിമർശനവുമായി മുൻ നിരയിലുള്ളത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിക്കെതിരെയുള്ള നിര്‍മാതാവിന്റെ വിമര്‍ശനം. ശാകുന്തളത്തോടെ നടിയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ് എന്നു മായിരുന്നു ചിട്ടിബാബു പറഞ്ഞത്. ശാകുന്തളം പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് ഈ വിമര്‍ശനത്തിന് കാരണം. ‘ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം തീര്‍ന്നു. വിവാഹമോചനത്തിന് ശേഷം ഉപജീവനമാര്‍ഗമായിട്ടാണ് പുഷ്പയിലെ ഐറ്റം ഗാനം ചെയ്തത്. താരപദവി നഷ്ടപ്പെട്ടതോടെ, ഇപ്പോള്‍ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യുകയാണ്. സാമന്തയുടെ താരപദവി നഷ്ടപ്പെട്ടു, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. കിട്ടുന്ന…
Read More » -
വേർപിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കാനുള്ള ഇരട്ടക്കുട്ടികളുടെ തന്ത്രം, ശശികുമാറിന്റെ ‘സേതുബന്ധനം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 49 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശശികുമാറിന്റെ ‘സേതുബന്ധന’ത്തിന് 49 വർഷപ്പഴക്കം. 1974 ഏപ്രിൽ 19 നായിരുന്നു റിലീസ്. ‘ദ പേരന്റ് ട്രാപ്’ എന്ന ഹോളിവുഡ് ചിത്രത്തെ ആസ്പദമാക്കി തമിഴിൽ വന്ന ‘കുഴന്തൈയും ദൈവമും’ (1965) എന്ന ചിത്രത്തിന്റെ റീമേയ്ക്കാണ് ‘സേതുബന്ധനം’. ശ്രീകുമാരൻ തമ്പി സംഭാഷണങ്ങളും ഗാനങ്ങളും എഴുതി. വേർപിരിഞ്ഞ അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാൻ ഇരട്ടക്കുട്ടികൾ നടത്തുന്ന അന്യോന്യം മാറൽ ശ്രമങ്ങളാണ് ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ കാതൽ. ഇരട്ട പെൺകുട്ടികൾ ജനിച്ചതിന് ശേഷവുമുള്ള അമ്മായിയമ്മ ഭരണത്തിൽ (സുകുമാരി) പൊറുതി മുട്ടിയ നസീർ, ജയഭാരതിയുമായുള്ള വിവാഹബന്ധം വിച്ഛേദിക്കുന്നു. പോകുമ്പോൾ ഇരട്ടകളിലൊന്നിനെ കൂടെക്കൊണ്ടു പോയി. കുട്ടികൾ വളർന്ന് (ബേബി സുമതി ഡബിൾ റോളിൽ), സ്‌കൂളിൽ ഒരു ക്‌ളാസ്സിലാണ്. എക്സ്കർഷന് പോയപ്പോൾ ഇരുവരും പ്ളാൻ ചെയ്‌ത് ആൾമാറാട്ടം നടത്തി അവരവരുടേതല്ലാത്ത വീടുകളിലേയ്ക്ക് പോകുന്നു. കുട്ടികൾ മുഖേന അച്ഛനും അമ്മയും ഒന്നിച്ചു. അമ്മായിയമ്മ പിടിവാശി ഉപേക്ഷിക്കുകയും ചെയ്‌തു. ദേവരാജന്റെ പാട്ടുകളിൽ ‘പിഞ്ചുഹൃദയം ദേവാലയം’ നിത്യഹരിതമായി. മുൻകോപക്കാരി,…
Read More » -
പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം നൽകിയ പഠാൻ ബോക്സ് ഓഫീസില്‍ നേടിയത് 1050 കോടി!
കൊവിഡ് കാലത്തിനു ശേഷം വൻ തകർച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് പഴയ പ്രതാപത്തിന് അനുസരിച്ചുള്ള ഒരു വിജയം നൽകിയത് ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആയിരുന്നു. തെന്നിന്ത്യൻ ചിത്രങ്ങളുടെ വിസ്മയ വിജയങ്ങൾക്കു മുന്നിൽ പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം തന്നെയായിരുന്നു പഠാൻറെ വിജയം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിയിലധികം നേടിയ ചിത്രം നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് നേടിക്കൊടുത്ത ലാഭം എത്രയാവും? ഇപ്പോഴിതാ ഇത് സംബന്ധിച്ച തങ്ങളുടെ വിലയിരുത്തൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബോളിവുഡ് ഹംഗാമ. 270 കോടി ആയിരുന്നു ചിത്രത്തിൻറെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 57 കോടി കളക്റ്റ് ചെയ്ത ചിത്രത്തിൻറെ നിർമ്മാതാക്കൾ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 657.85 കോടിയും നെറ്റ് കളക്ഷൻ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി. ഇന്ത്യയിൽ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടർ ഷെയർ…
Read More » -
ഷെയ്ൻ നിഗം ‘ആര്‍ഡിഎക്സ്’ ലൊക്കേഷനിൽ നിന്നും അർദ്ധരാത്രി ഇറങ്ങിപ്പോയി, താരത്തിന്റെ പിടിവാശി സിനിമയുടെ ചിത്രീകരണം പലതവണ നിലച്ചു; ആഞ്ഞടിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍
സിനിമ ‘ആര്‍ഡിഎക്സ്’ എന്ന സിനിമയുടെ സെറ്റില്‍ ഷെയ്‍ൻ നിഗം വൻപ്രശ്‍നങ്ങൾ സൃഷ്ടിച്ചതായി വാർത്ത. താരത്തിന്റെ പിടിവാശികള്‍ മൂലം സെറ്റില്‍ തര്‍ക്കമുണ്ടാകുകയും ചിത്രീകരണം നിലക്കുകയും ചെയ്തു. വൻ താരനിരയിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് അർദ്ധരാത്രിയിൽ ഷെയ്ൻ നിഗം ഇറങ്ങിപ്പോയതോടെയാണ് ചിത്രീകരണം മുടങ്ങിയത്. സോഷ്യൽ മീഡിയ പേജുകളിൽ ഇതേക്കുറിച്ച് വൻ ചർച്ചകളാണ് നടക്കുന്നത്. ഈ സിനിമയിലെ സഹതാരമായ ആൻറണി വർഗീസുമായിട്ടുള്ള അസ്വാരസ്യങ്ങളാണ് പ്രശ്നങ്ങൾക്കു കാരണം. ‘റോബർട്ട്,’ ‘ഡോണി,’ സേവ്യർ’ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ‘ആർഡിഎക്സി’ലൂടെ സംവിധായകനായ നഹാസ് ഹിദായത്ത് പറയുന്നത്. ഷെയ്‍ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐമാറോസ്മിയും മഹിമാനമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൻറണി വർഗീസ് നീരജ് മാധവ് എന്നിവരേക്കാൾ പ്രാധാന്യം തനിക്ക് വേണമെന്നാണ് ഷെയ്ൻ നിഗം വാശി പിടിക്കുന്നത്. ഇതേ തുടർന്ന് പലതവണ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നു. ഇതുവരെ ചിത്രീകരിച്ച ദൃശ്യങ്ങൾ എഡിറ്റ്…
Read More » -
പ്രായപൂർത്തിയായ മകൾക്ക് ‘കാവൽമാടം’ പോലെ നിന്ന ഒരച്ഛന്റെ കഥ, പി ചന്ദ്രകുമാറിന്റെ ‘കാവൽമാടം’ പ്രദർശനത്തിനു വന്നിട്ട് ഇന്ന് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പി ചന്ദ്രകുമാറിന്റെ ‘കാവൽമാട’ത്തിന് 43 വർഷപ്പഴക്കം. സംവിധായകൻ കമലിന്റെ സിനിമാപ്രവേശം കൂടിയായ ഈ പ്രണയ ചിത്രം 1980 ഏപ്രിൽ 18 നായിരുന്നു റിലീസ്. ജോസ്- അംബിക മുഖ്യതാരങ്ങൾ. സുകുമാരൻ വില്ലൻ. കമലിന്റെ കഥയ്ക്ക് ഡോക്ടർ ബാലകൃഷ്ണന്റെ തിരക്കഥ. സഹസംവിധാനവും ഗാനങ്ങളും സത്യൻ അന്തിക്കാട്. സംഗീതം എ.റ്റി ഉമ്മർ. സഹായി ജോൺസൺ. നിർമ്മാണം അഗസ്റ്റിൻ പ്രകാശ്. പ്രായപൂർത്തിയായ മകൾക്ക് കാവൽമാടം പോലെ നിന്ന ഒരച്ഛന്റെ കഥ കൂടിയാണിത്. ചന്തയും, ഓലപ്പുര വീടും, ചെമ്മണ്ണ് പാതയും, പുഴയും കടത്തും നിറഞ്ഞ ഗ്രാമ പശ്ചാത്തലത്തിൽ കൊട്ട നെയ്ത്തുകാരും, കൊല്ലപ്പണിക്കാരും കഥാപാത്രങ്ങളായി ഒരു പ്രണയകഥ. ചന്തയിൽ കൂട വിൽക്കുന്ന ജോസും കത്തി വിൽക്കുന്ന അംബികയും തമ്മിൽ പ്രണയത്തിലാവുന്നു. കാവൽമാടത്തിൽ അവർ സംഗമിക്കുന്നത് കണ്ടുപിടിച്ച അംബികയുടെ അച്ഛൻ കെ.പി ഉമ്മർ അംബികയെയും കൂട്ടി നാട് വിടുന്നു. പുതിയ നാട്ടിൽ ഒരു തെമ്മാടിയുണ്ട്. സ്വന്തം പെണ്ണ് വഞ്ചിച്ചതിന്റെ പേരിൽ പെണ്ണുങ്ങളെയാകെ ഉപദ്രവിക്കാൻ…
Read More »