Movie
-
ശങ്കർ, ഗണേഷ്- ബിച്ചു തിരുമല ടീമിന്റെ മനോഹര ഗാനങ്ങൾ കൊണ്ട് മലയാളി എന്നും ഓർമിക്കുന്ന ‘കാലം’ സിനിമയ്ക് ഇന്ന് 41 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ അമ്മയായി കെ ആർ വിജയയും മകനായി രവീന്ദ്രനും അഭിനയിച്ച ‘കാലം’ വെള്ളിത്തിരയിൽ എത്തിയിട്ട് 41 വർഷം. 1982 ഏപ്രിൽ 23 നാണ് റിലീസ്. ചിത്രത്തിന്റെ കഥയും, ഛായാഗ്രഹണവും, സംവിധാനവും ഹേമചന്ദ്രൻ. ശ്രീകവിയാണ് തിരക്കഥ. ശങ്കർ-ഗണേഷുമാരുടെ പാട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു ഈ ചിത്രം. ബിച്ചു തിരുമലയാണ് ഗാനങ്ങൾ എഴുതിയത്. ‘കാലം കൈവിരലാൽ’ എന്ന മാസ്മരിക ഗാനത്താലും (യേശുദാസ്), ‘പുഴയോരം കുയിൽ പാടും’ എന്ന യുഗ്മഗാനം കൊണ്ടും (ജയചന്ദ്രൻ- വാണിജയറാം) ‘കാലം’ ഇന്നും മലയാളികൾ ഓർക്കുന്നു. സ്വർണ്ണക്കച്ചവടത്തിൽ ജീവിതത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ച് പോയ യുവത്വത്തെ പ്രതിനിധീകരിച്ചു രവീന്ദ്രൻ. മകനോട് ക്രൂരത കാട്ടിയ ബിസിനസ് രംഗത്തെ ശത്രുവിനോട് കണക്ക് ചോദിക്കുന്ന അമ്മയായി കെ ആർ വിജയ. മേനകയായിരുന്നു നായിക. അമ്മ ഒറ്റയ്ക്ക് താമസിക്കുന്ന മണിമാളിക വാങ്ങാൻ വരുന്നയാളോട് (കടുവാക്കുളം ആന്റണി) വീടിന്റെയും മകന്റെയും (രവീന്ദ്രൻ) കഥ പറയുകയാണ് ആ അമ്മ (കെ ആർ വിജയ). ദുബായിൽ നിന്നുമുള്ള…
Read More » -
രജനികാന്ത് നായകനായ സിനിമയിൽ നിന്ന് നയന്‍താര ഇടപെട്ട് തന്നെ ഒഴിവാക്കിയതായി നടി മംമ്ത മോഹന്‍ദാസ്
ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത പറയുന്നത്. പേരെടുത്ത് പറയാതെയാണ് നടിയുടെ ആരോപണം. രജനികാന്തിനെ നായകനാക്കി പി. വാസു സംവിധാനം ചെയ്ത ചിത്രമാണ് ‘കുസേലന്‍.’ ഒരു ഗാനരംഗത്ത് നയന്‍താരയാണ് രജനികാന്തിന് ഒപ്പം അഭിനയിക്കുന്നത്. അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാന്‍ വിളിച്ചിരുന്നതായി മംമ്ത മോഹന്‍ദാസ് പറയുന്നു. ‘’നയന്‍താരയ്ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി എന്നെയും വേണമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം ഷൂട്ട് ചെയ്തു. എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ എന്നെ കാണാനില്ല. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. അങ്ങനെ തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും തന്നെ അറിയിച്ചില്ല. എന്നാല്‍ പിന്നീട് ആണ് ഞാന്‍ അറിഞ്ഞത്, ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ…
Read More » -
മലയാളികളുടെ പ്രിയ താരം സംയുക്ത നായികയായ തെലിങ്ക് ചിത്രം ‘വിരൂപാക്ഷ’ ആദ്യ ദിവസം നേടിയത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംയുക്ത നായികയായ ‘വിരൂപാക്ഷ’ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിന് എത്തിയത്. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ചിത്രം റിലീസ് ദിവസം 6.1 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരിക്കുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ…
Read More » -
ഈദ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ആദ്യ ദിനത്തില്‍ നേടിയത്; കണക്കുകള്‍ പുറത്ത്
മുംബൈ: ബോളിവുഡിന് എന്നും വലിയ ചിത്രങ്ങൾ സമ്മാനിച്ച സീസണാണ് ഈദ്. വലിയ ഹൈപ്പുമായി എത്തി വിജയം കൊയ്യുന്ന ചിത്രങ്ങൾ ബോളിവുഡ് പ്രേക്ഷകർക്കായി ഈദിന് എത്തിക്കാറുള്ളത് സൽമാൻ ഖാനാണ്. ഒരിടവേളയ്ക്കു ശേഷമാണ് മറ്റൊരു സൽമാൻ ഖാൻ ചിത്രം ഈദ് റിലീസ് ആയി തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. ഫർഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന കിസീ കാ ഭായ് കിസീ കി ജാൻ ആണ് ആ ചിത്രം. ലോകമെമ്പാടുമായി 5700 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയെ. ഒന്നുകിൽ വമ്പൻ ഹിറ്റ്, പരാജയപ്പെടുന്നപക്ഷം വൻ പരാജയം ഇങ്ങനെ രണ്ട് തരത്തിലാണ് ഇന്ന് സിനിമയുടെ ബോക്സ് ഓഫീസ് വിജയ പരാജയങ്ങൾ. എന്തായാലും പരാജയ വഴിയേ നീങ്ങില്ല കിസീ കാ ഭായ് കിസീ കി ജാൻ എന്നാണ് ആദ്യദിന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ‘കിസി കാ ഭായ് കിസി കി…
Read More » -
മുതുകുളം രാഘവൻ പിള്ള തിരക്കഥയെഴുതി തിക്കുറിശ്ശി, എൻ ഗോവിന്ദൻകുട്ടി, ടി.ആർ ഓമന, രാജശ്രീ എന്നിവർ അഭിനയിച്ച ‘കടമറ്റത്തച്ചൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 57 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഫാദർ ജോർജ്ജ് തര്യൻ നിർമ്മിച്ച് സംവിധാനപങ്കാളിയായ ‘കടമറ്റത്തച്ചന്’ 57 വയസ്സ്. 1966 ഏപ്രിൽ 22 നായിരുന്നു തിക്കുറിശ്ശി, എൻ ഗോവിന്ദൻകുട്ടി, ടി.ആർ ഓമന, രാജശ്രീ (ഗ്രേസി) എന്നിവർ അഭിനയിച്ച ‘കടമറ്റത്തച്ചൻ’ വെള്ളിത്തിര കണ്ടത്. നിർമ്മാതാവിന്റെ കഥയ്ക്ക് മുതുകുളം രാഘവൻ പിള്ള തിരക്കഥയെഴുതി. കെ.ആർ നമ്പ്യാർ ആയിരുന്നു മറ്റൊരു സംവിധായകൻ. ഫാദർ തര്യനോ നമ്പ്യാരോ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌തതായി അറിവില്ല. പൗലോസ് ശ്ശെമ്മാശ്ശൻ എന്നൊരാളുണ്ടായിരുന്നു (പുരോഹിതനാവുന്നതിന് മുൻപുള്ള ഘട്ടമാണ് ശെമ്മാശ്ശൻ പട്ടം). സൽപ്രവൃർത്തികൾ ചെയ്‌തതിന് ദുഷ്ടബുദ്ധികളാൽ വീട് നശിപ്പിക്കപ്പെട്ട അയാൾ ബാവാ തിരുമേനിയുടെ കൂടെ താമസമാക്കി. കത്രീന എന്നൊരു യുവതിയുമായി അയാൾ ഇഷ്ടത്തിലായിരുന്നു. പക്ഷെ മനുഷ്യൻ ഇച്ഛിക്കുന്നതല്ലല്ലോ ദൈവനിശ്ചയം! ഒരു ദിവസം ബാവായുടെ പശുവിനെ കാണാതായി. പശുവിനെ അന്വേഷിച്ച് പുറപ്പെട്ട ശെമ്മാശ്ശൻ എത്തിപ്പെട്ടത് കൊടുംകാട്ടിൽ പാതാളരാജാവിന്റെ അടുത്താണ്. പാതാളരാജാവിന് കനിവ് തോന്നി ശെമ്മാശ്ശനെ ശിഷ്യനായി സ്വീകരിച്ച് മന്ത്രതന്ത്രാദികൾ പഠിപ്പിച്ച് കൊടുത്തു. പാതാളരാജാവിന്റെ മകൾ ശെമ്മാശ്ശനിൽ…
Read More » -
ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയൽസിൻറെ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയൽസിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഷിജു, പാറയിൽ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റരിൽ കൊടുത്തിരിക്കുന്ന ടൈറ്റിൽ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാലിൻറെയും അജു വർഗീസിൻറെയും കഥാപാത്രങ്ങളും ഈ പോസ്റ്ററിൽ ഉണ്ട്. എന്നാൽ ഉടൻ വരും എന്നല്ലാതെ സ്ട്രീമിംഗ് തീയതി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാർ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. പൂർണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയർത്തുന്ന വേറിട്ട അഭിനയ മുഹൂർത്തങ്ങളും നിറയുന്നതാണ്…
Read More » -
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാഭാഗത്തിന് വമ്പൻപ്രചാരണങ്ങൾ; യുകെയിലെ ദൃശ്യങ്ങള്‍
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യത്തിന് പുറത്തും ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റ യുകെയിലെ പ്രമോഷനായി ഒരുക്കിയ മൊബൈല്‍ വീഡിയോ വാളിന്റെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്‍കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്‍ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവര്‍ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും…
Read More » -
മഞ്ചേരിയിലെ ദുരിതകാലത്ത് അഭിഭാഷകനായി ലഭിച്ച ആദ്യ പ്രതിഫലം ഉമ്മയ്ക്ക്: ഉമ്മ യെക്കുറിച്ചുള്ള ആർദ്രമായ ഓര്‍മ്മകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം
“മഞ്ചേരിയിൽ ഞാൻ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന കാലം. ജീവിതത്തിൽ ഏറ്റവുമധികം ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ച നാളുക ളായിരുന്നു അത്. ഓഫീസിൽ നിന്ന് എനിക്ക് 10 പൈസയുടെ വരുമാനമില്ല. ആരും എനിക്ക് ഫീസും നൽകുന്നില്ല. ഒപ്പമുള്ള അബൂബക്കറിനും സലാമിനും ഒക്കെ ഫീസ് കിട്ടുന്നുണ്ട്. എനിക്ക് ഫീസ് വാങ്ങാമോ, അതിനുള്ള അധികാര്യമുണ്ടോ, ഫീസ് വാങ്ങാനുള്ള ജോലി ചെയ്യുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. അഭിഭാഷകനായി ശോഭിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ തൊഴിൽ ഉപരക്ഷിച്ചാലോ എന്നു പോലും ആലോചിച്ചു. ആയിടയ്ക്ക് എനിക്ക് ഒരു ‘കമ്മീഷൻ’ കിട്ടി. തർക്ക വിഷയങ്ങളിൽ കോടതിയുടെ പ്രതിനിധിയായി സ്ഥലത്ത് ചെന്ന് അന്വേഷിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകുകയാണ് ചുമതല. ആദ്യതവണ അബൂബക്കറും എന്നോടൊപ്പം വന്നു. കമ്മീഷന്റെ റിപ്പോർട്ട് എഴുതുന്നതോ സ്ഥലത്തു ചെന്ന് അന്വേഷിക്കുന്നതോ ഒക്കെ എനിക്ക് പരിചയമില്ലാത്ത കാര്യങ്ങളാണല്ലോ. ഇതിന് കോടതി 100 രൂപ എനിക്കു പ്രതിഫലം നൽകി. ആദ്യം കിട്ടിയ പ്രതിഫലം. ആ തുക ചെക്കായിട്ടാണ് നൽകിയത്. ട്രഷറിയിൽ…
Read More » -
മോഹൻലാലിനെ മലയാളത്തിന്റെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മോഹൻലാലിനെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’യ്ക്ക് 36 വർഷം പഴക്കം. 1987 ഏപ്രിൽ 21 നാണ് ഈ സൂപ്പർഹിറ്റ് ചിത്രം പിറന്നത്. ചെറിയാൻ കല്പകവാടിയുടെ കഥ. പാലക്കാട് വിക്ടോറിയ കോളജായിരുന്നു പ്രധാന ലൊക്കേഷൻ. നിർമ്മാണം ആനന്ദ്. പ്രിയദർശന്റെ ‘റോങ്ങ് നമ്പർ’ അടക്കം മൂന്ന് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് നിർമ്മിച്ച ചിത്രമാണിത്. പിന്നീട് നാഗവള്ളിയുടെ രണ്ട് ചിത്രങ്ങൾ കൂടി നിർമ്മിച്ച ആനന്ദ് ഇപ്പോൾ മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ നിർമ്മാണത്തിലാണ്. തെറ്റിദ്ധാരണയുടെ പ്രായത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന യുവത്വത്തിന്റെ കഥയാണ് ‘സർവ്വകലാശാല’ പറഞ്ഞത്. മൂന്നാം പിജിക്ക് പഠിക്കുന്ന ലാൽ, ജീവൻ (ശ്രീനാഥ്), അയാളുടെ സഹോദരി (ലിസി), അച്ചന്മാർ (അടൂർ ഭാസി, ജഗതി, ശങ്കരാടി), സ്പോർട്ട്സ് സാർ (ഇന്നസെന്റ്), ലാലിന്റെ പഴയ സഹപാഠി ഇപ്പോൾ കോളേജ് ലക്ച്ചറർ (സന്ധ്യ) തുടങ്ങിയ പ്രമുഖ കോളജ് താരങ്ങൾക്കൊപ്പം അവധൂതനായ സിദ്ധനും (നെടുമുടി) ചേർന്ന് കാല്പനികവും റിയലിസവും ചേർന്ന ഗൃഹാതുരലോകം സമ്മാനിച്ചു ഈ ചിത്രം. കോളജിലെ…
Read More » -
സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ‘രാജവാഴ്ച’ റിലീസായിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ ശശികുമാറിന്റെ ‘രാജവാഴ്ച’യ്ക്ക് 33 വർഷം പഴക്കമായി. 1990 ഏപ്രിൽ 20നാണ് സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ശിഥില കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ഈ ചിത്രം റിലീസായത്. സംവിധായകന്റെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥയെഴുതി. പൂവച്ചൽ ഖാദർ ജോൺസൺ ടീമായിരുന്നു ഗാനങ്ങൾ. അനിയൻ സായ്‌കുമാറിന്റെ ഉപരിവിദ്യാഭ്യാസത്തിന് തിലകൻ മുതലാളിയോട് പണം വായ്‌പ ചോദിച്ചിട്ട് ലഭിക്കാത്തതിൽ അദ്ധ്വാനിയായ ജ്യേഷ്ഠൻ സുരേഷ് ഗോപിക്ക് അമർഷമുണ്ട്. തിലകൻ മുതലാളിക്ക് കള്ളനോട്ട് ഇടപാടാണ്. കുടുംബസുഹൃത്ത് എം.ജി സോമൻ സഹായിച്ച് സായ്‌കുമാറിന് പണം കിട്ടി. സോമന്റെ മകൾ ചിത്രയും സായ്‌കുമാറും തമ്മിലുള്ള കല്യാണം കാർന്നോന്മാരാൽ പറഞ്ഞു വച്ചിരിക്കയാണ്. അങ്ങനെയിരിക്കുമ്പോഴാണ് സായ്‌കുമാറിന് ഐ.പി.എസ് കിട്ടുന്നതും തിലകൻ മുതലാളിക്ക് മകളെ (രഞ്ജിനി) ഐപിഎസുകാരന് കെട്ടിച്ചു കൊടുക്കണമെന്നും തോന്നുന്നതും. അത് നടന്നു. പഠനത്തിനിടയിൽ അവൾ അച്ഛന്റെ കണ്ണ് വെട്ടിച്ച് സാമ്പത്തിക സഹായം ചെയ്തിരുന്നല്ലോ. സോമന്റെ മകൾ ചിത്രയെ സുരേഷ് ഗോപി കല്യാണം കഴിച്ചു.…
Read More »