LIFEMovie

ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് സാമന്തയുടെ ‘ശാകുന്തളം’

ന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വിജയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് തെലുങ്ക് സിനിമയാണ്. ബാഹുബലിയിൽ നിന്ന് ആരംഭിച്ച തെലുങ്ക് സിനിമയുടെ പാൻ ഇന്ത്യൻ പടയോട്ടം പുഷ്പയിലും ആർആർആറിലുമൊക്കെ എത്തിനിൽക്കുന്നു. വിപണി വളർന്നതുകൊണ്ടുതന്നെ തെലുങ്ക് സൂപ്പർതാരങ്ങളെ മുൻനിർത്തി നിർമ്മിക്കപ്പെടുന്ന പ്രോജക്റ്റുകൾ എല്ലാംതന്നെ ഇന്ന് ബിഗ് ബജറ്റിലാണ്. എന്നാൽ ഏറ്റവുമൊടുവിലെത്തിയ ഒരു തെലുങ്ക് ചിത്രം അതിൻറെ നിർമ്മാതാക്കൾക്ക് സമ്മാനിക്കുന്നത് നിരാശയാണ്.

സാമന്ത റൂത്ത് പ്രഭുവിനെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്ത മിത്തോളജിക്കൽ ഡ്രാമ ചിത്രം ശാകുന്തളമാണ് ബോക്സ് ഓഫീസിൽ വൻ പരാജയം രുചിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസുമായി ചേർന്ന് ഗുണാ ടീം വർക്സിൻറെ ബാനറിൽ നീലിമ ഗുണയാണ് ചിത്രം നിർമ്മിച്ചത്. 50- 60 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന് ആദ്യ ദിനം മുതൽ മോശം മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കളക്ഷനിലും അത് പ്രതിഫലിച്ചതോടെ സമീപകാല തെലുങ്ക് സിനിമയിൽ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

Signature-ad

ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം ദിവസം നേടിയത് കേവലം 50 ലക്ഷം രൂപ മാത്രമാണെന്ന് ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് കളക്ഷൻ 6.85 കോടി മാത്രമാണെന്നും ടൈംസിൻറെ റിപ്പോർട്ടിൽ ഉണ്ട്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസൻ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖർ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോൾ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹൻ ആണ്. നിർമ്മാതാക്കൾക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന പ്രോജക്റ്റ് ആണിത്.

Back to top button
error: