LIFEMovie

പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം നൽകിയ പഠാൻ ബോക്സ് ഓഫീസില്‍ നേടിയത് 1050 കോടി!

കൊവിഡ് കാലത്തിനു ശേഷം വൻ തകർച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് പഴയ പ്രതാപത്തിന് അനുസരിച്ചുള്ള ഒരു വിജയം നൽകിയത് ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആയിരുന്നു. തെന്നിന്ത്യൻ ചിത്രങ്ങളുടെ വിസ്മയ വിജയങ്ങൾക്കു മുന്നിൽ പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം തന്നെയായിരുന്നു പഠാൻറെ വിജയം. ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിയിലധികം നേടിയ ചിത്രം നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് നേടിക്കൊടുത്ത ലാഭം എത്രയാവും? ഇപ്പോഴിതാ ഇത് സംബന്ധിച്ച തങ്ങളുടെ വിലയിരുത്തൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബോളിവുഡ് ഹം​ഗാമ.

270 കോടി ആയിരുന്നു ചിത്രത്തിൻറെ ബജറ്റ് എന്നാണ് ബോളിവുഡ് ഹം​ഗാമയുടെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 57 കോടി കളക്റ്റ് ചെയ്ത ചിത്രത്തിൻറെ നിർമ്മാതാക്കൾ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് നേടിയ ​ഗ്രോസ് കളക്ഷൻ 657.85 കോടിയും നെറ്റ് കളക്ഷൻ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ​ഗ്രോസും. ആകെ 1050.40 കോടി. ഇന്ത്യയിൽ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടർ ഷെയർ 245 കോടിയും വിദേശത്തു നിന്ന് നേടിയത് 178 കോടിയുമാണെന്ന് ബോളിവുഡ് ഹം​ഗാമ റിപ്പോർട്ട് ചെയ്യുന്നു. സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളുടെ വിൽപ്പനയിൽ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്സിൽ നിന്ന് 30 കോടിയും ലഭിച്ചു. മുഴുവൻ വരുമാനവും പരി​ഗണിക്കുമ്പോൾ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം!

Signature-ad

https://twitter.com/yrf/status/1642156184185761798?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642156184185761798%7Ctwgr%5E5f7623c1b0ec3f9553a6f7009e5d5445b227347f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fyrf%2Fstatus%2F1642156184185761798%3Fref_src%3Dtwsrc5Etfw

സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സിദ്ധാർഥ് ആനന്ദ് ആണ് പഠാന്റെ സംവിധായകൻ. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തിയറ്ററിൽ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാർച്ച് 22 ന് ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിൻറെ ഒടിടി റിലീസ്.

Back to top button
error: