നടി സാമന്തയെ തേച്ചൊട്ടിച്ച് തെലുങ്ക് നിര്‍മ്മാതാവ് ചിട്ടിബാബു: ‘ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചു, ഒരു തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ്, കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാം.’
വൻ പ്രതീക്ഷകളോടെ പ്രദർശനത്തിനെത്തിയ ചിത്രമാണ് ’ശാകുന്തളം.’ കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയായി എത്തിയത് പ്രശസ്ത നടി സാമന്തയാണ്. ഏപ്രിൽ 14ന് റിലീസ് ചെയ്ത ബഹുഭാഷാ ചിത്രമായ ’ശാകുന്തളം’ പക്ഷേ വൻ പരാജയമായി.
’ശാകുന്തള’ത്തിന്റെ പരാജയത്തോടെ സാമന്തക്കെതിരെ കടുത്ത വിമർശനമാണ് പല ഭാഗങ്ങളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്. പ്രമുഖ തെലുങ്ക് നിര്‍മാതാവ് ചിട്ടിബാബുവാണ് രൂക്ഷ വിമർശനവുമായി മുൻ നിരയിലുള്ളത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിക്കെതിരെയുള്ള നിര്‍മാതാവിന്റെ വിമര്‍ശനം. ശാകുന്തളത്തോടെ നടിയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ് എന്നു മായിരുന്നു ചിട്ടിബാബു പറഞ്ഞത്.
ശാകുന്തളം പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് ഈ വിമര്‍ശനത്തിന് കാരണം.
‘ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം തീര്‍ന്നു. വിവാഹമോചനത്തിന് ശേഷം ഉപജീവനമാര്‍ഗമായിട്ടാണ് പുഷ്പയിലെ ഐറ്റം ഗാനം ചെയ്തത്. താരപദവി നഷ്ടപ്പെട്ടതോടെ, ഇപ്പോള്‍ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യുകയാണ്. സാമന്തയുടെ താരപദവി നഷ്ടപ്പെട്ടു, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാം- എന്നും നിര്‍മാതാവ് അഭിമുഖത്തില്‍ പറഞ്ഞു.
സിനിമ പ്രമോഷനുകളില്‍ വളരെ വിലകുറഞ്ഞ തന്ത്രമാണ് സാമന്ത പയറ്റുന്നത്. യശോദ സിനിമയുടെ സമയത്ത് കരഞ്ഞ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ശ്രമിച്ചു. ഇതുതന്നെയാണ് ശാകുന്തളത്തിലും ചെയ്തത്. കരഞ്ഞ് സഹതാപം നേടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് എപ്പോഴും സാധ്യമാകില്ല. നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്താല്‍ പ്രേക്ഷകര്‍ കാണും. ഇപ്പോള്‍ ചെയ്യുന്നത് വില കുറഞ്ഞതും ബുദ്ധിഭ്രമമുള്ളതുമായ പ്രവൃത്തികളാണ്.’
ചിട്ടിബാബു പറഞ്ഞു.