Movie

  • സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ഫാമിലി കോമഡി എന്‍റര്‍ടെയ്നർ അയൽവാശി ട്രെയിലര്‍ എത്തി; ചിത്രം 21ന് തീയറ്ററുകളിൽ

    നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമായ അയൽവാശിയുടെ ട്രെയിലർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് മുഹസിൻ പരാരിയുടെ സഹോദരനായ ഇർഷാദ് തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം. പെരുന്നാൾ റിലീസായി ഏപ്രിൽ 21-ന് സിനിമ പ്രദർശനത്തിന് എത്തും. സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന മുഴുനീള ഫാമിലി കോമഡി എൻറർടെയ്നറാണ് സിനിമ. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അയൽവാശി. തല്ലുമാലയുടെ തിരക്കഥാകൃത്ത് മുഹസിൻ പരാരിയും നിർമ്മാണ പങ്കാളിയാണ്. ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,​ ലിജോ മോൾ ജോസ്, അജ്‍മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം സജിത് പുരുഷൻ. ജേക്സ് ബിജോയ് സംഗീത സംവിധാനം. എഡിറ്റർ സിദ്ധിഖ് ഹൈദർ. പ്രൊജക്ട് ഡിസൈൻ ബാദുഷ. മേക്കപ്പ് റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം മഷാർ ഹംസ. പി.ആർ.ഒ എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ, സീതാലക്ഷ്മി,…

    Read More »
  • ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകൻ, ‘ധ്രുവ നച്ചത്തിരം’ പുതിയ പോസ്റ്റർ പുറത്ത്

    വിക്രം നായകനാകുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയ ചിത്രം പൂർത്തിയായിരിക്കുകയാണ്. വിക്രമിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. അടുത്തിടെഏഴ് രാജ്യങ്ങളിലായിട്ടാണ് വിക്രം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. എന്തായാലും സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് എന്നും റിപ്പോർട്ട് വന്നിരുന്നു. Wishing @chiyaan a very Happy Birthday!#DhruvaNatchathiram @Jharrisjayaraj @OndragaEnt @oruoorileoru @manojdft @srkathiir @the_kochikaran @editoranthony @riturv @realradikaa @SimranbaggaOffc @rparthiepan @DhivyaDharshini @rajeevan69 @Kumar_gangappan @Kavithamarai @utharamenon5 pic.twitter.com/TmfW15RxCe — Gauthamvasudevmenon (@menongautham) April 17, 2023 ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ,…

    Read More »
  • മെറ്റലിൽ ആലേഖനം ചെയ്ത മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ലേലത്തിന്!

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രമെന്ന നിലയിൽ മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളിൽ പ്രേക്ഷകശ്രദ്ധയിൽ മുന്നിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വിഷുദിന തലേന്ന് അണിയറക്കാർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാർ. ഇതിൻറെ ഭാഗമായി മെറ്റലിൽ ആലേഖനം ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം ആരാധകർക്ക് നൽകിയിരിക്കുകയാണ് വാലിബൻ ടീം. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ 25 മെറ്റൽ പോസ്റ്ററുകളാണ് തയ്യാറാവുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാള സിനിമയിൽ ഇത്തരത്തിലൊരു ശ്രമം ആദ്യമായാണെന്ന് അണിയറക്കാർ പറയുന്നു. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ…

    Read More »
  • ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ രാഷ്‍ട്രീയം വരച്ച് കാട്ടുന്ന ‘അന്തരം’ ടീസർ പുറത്ത്

    ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ നേഹ നായികയായ ‘അന്തര’ത്തിന്റെ ടീസർ റിലീസ് ചെയ്‍തു. മ്യൂസിക്‌ 247 ലൂടെയാണ് ടീസർ പുറത്തിറങ്ങിയത്.45 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ നേഹക്കൊപ്പം ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആക്ടിവിസ്റ്റും’ എഴുത്തുകാരിയും അഭിനേതാവുമായ എ രേവതിയാണുള്ളത്.പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് ‘അന്തര’ത്തിന്റെ ടീസർ . പുറത്തിറങ്ങി മണിക്കൂറുകൾക്കകം ടീസർ യൂടൂബിൽ ട്രെൻഡിങ് ആവുകയാണ്.ഫോട്ടോ ജേർണലിസ്റ്റായ പി അഭിജിത്ത് സംവിധാനം ചെയ്‍ത ‘അന്തര’ത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ ക്യീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്‍പുർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ കണ്ണന്‍ നായരാണ് നായകന്‍.മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച…

    Read More »
  • എം.ജി.ആർ നായകനായ ഏകമലയാള ചിത്രം ‘ജെനോവ’യും സത്യൻ അഭിനയിച്ച ‘ലോകനീതി’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 70 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ആദ്യമായി രണ്ട് മലയാള ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്‌തത്‌ 1953 ഏപ്രിൽ 17 നാണ്. എം.ജി.ആറിന്റെ ഒരേയൊരു മലയാള ചിത്രമായ ‘ജെനോവ’യും, സത്യൻ അഭിനയിച്ച ‘ലോകനീതി’യും. റോമൻ ചരിത്ര കഥയാണ് ജെനോവ. കേരള പശ്ചാത്തലത്തിൽ ഒരമ്മയ്ക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെ മകൻ അതിജീവിക്കുന്ന കഥയാണ് ‘ലോകനീതി’യുടേത്. യുദ്ധഭൂമിയിലായിരുന്ന  റോമൻ രാജാവിന്റെ (എംജിആർ) ഗർഭിണിയായ പത്നി ജെനോവയോട് (ബിഎസ് സരോജ) പ്രധാനമന്ത്രിക്ക് (ആലപ്പി വിൻസെന്റ്) ശൃംഗാരം. മന്ത്രിയുടെ നീക്കങ്ങൾ ചെറുത്ത ജെനോവയെയും ദൃക് സാക്ഷിയായ ഭൃത്യനെയും  പ്രധാനമന്ത്രി കാരാഗൃഹത്തിലടച്ചു. അവിടെ രാജ്ഞി ഒരു കുഞ്ഞിനെ പ്രസവിച്ചു. തിരിച്ചു വന്ന രാജാവ്, മന്ത്രിയുടെ നുണക്കഥകൾ വിശ്വസിച്ച് ഭൃത്യന്റെ തല വെട്ടാനും രാജ്ഞിയേയും കുഞ്ഞിനേയും കാട്ടിലേയ്ക്ക് കടത്താനും ആജ്ഞാപിച്ചു. പലനാൾ കള്ളൻ ഒരു നാൾ പെടുമല്ലോ. മന്ത്രിയെ സംശയിക്കുന്നു രാജാവ്. ഒരു മുഴം മുൻപേ എറിയുന്ന മന്ത്രിയുടെ ഗൂഢബുദ്ധിയിൽ രാജാവ് തടങ്കലിലായി. പരിചാരകൻ രാജാവിനെ തുറന്ന്…

    Read More »
  • ഒരു കുല പഴവുമായി വരുന്ന തീപ്പൊരി ബെന്നിയുടെ വിഷു ആശംസകൾ… അർജുൻ അശോകൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

    തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അർജുൻ അശോകൻ ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്. ഒരു കർഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരു പോസ്റ്റർ തന്നെയായിരിക്കുമിത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം. വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ ‌അർജുൻ അശോകനും അവതരിപ്പിക്കുന്നു. രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘർഷവുമൊക്കെയാണ് ചിത്രത്തിലൂടെ പറയാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. സാധാരണക്കാർ ജീവിക്കുന്ന ഒരു ഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ച കൂടിയാകും ചിത്രം. ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത്…

    Read More »
  • “കണ്ണും കണ്ണും നോക്കി വേണ്ടേ പ്രണയം കൈമാറാൻ… അതി​ന്റെ ഇടയിലാ ഈ കൂളിങ് ​ഗ്ലാസ്…” നവ്യാ നായർ നായികയായി എത്തുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്ത്

    നവ്യാ നായർ പ്രധാന കഥാപാത്രമാകുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ ‘ഉണ്ണി’ അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു.…

    Read More »
  • എ.ആർ. റഹ്മാൻ പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ് പുറത്ത് – വീഡിയോ

    ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പൊന്നിയിൻ സെൽവൻ. മണി രത്നം തൻറെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തിയത്. അന്നു മുതൽ സിനിമാപ്രേമികൾക്കിടയിൽ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രിൽ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് ഇപ്പോഴിതാ ചിത്രത്തിൻറെ ആന്തം മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്നു. ചിത്രത്തിൻറെ തീമിം ആസ്പദമാക്കിയ സെറ്റിൽ ചിത്രത്തിൻറെ സംഗീത സംവിധായകനായ എആർ റഹ്മാൻ പാടി അഭിനയിക്കുന്ന രംഗങ്ങളാണ് ഈ മ്യൂസിക്ക് വീഡിയോയിൽ ഉള്ളത്. ശിവ ആനന്ദ് ആണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. ഷാദ് അലിയാണ് ഈ വീഡിയോ സംവിധാനം. അതേ സമയം പൊന്നിയിൻ സെൽവൻ 2 4ഡിഎക്സിലും റിലീസ് ചെയ്യും എന്നതാണ് മറ്റൊരു അപ്ഡേറ്റ്. 3ഡിയേക്കാൾ മുകളിൽ തിയറ്റർ അനുഭവത്തിൻറെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനിൽ കാണുന്ന…

    Read More »
  • കൗമാര പ്രണയകഥ പറഞ്ഞ ഭദ്രന്റെ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ പ്രദർശനമാരംഭിച്ചിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     ഭദ്രന്റെ കൗമാര പ്രണയകഥ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ റിലീസ് ചെയ്‌തിട്ട് 36 വർഷം. വി ദക്ഷിണാമൂർത്തിയുടെ സംഗീതമഴയിൽ വിനീത്, കാർത്തിക ജോഡികളുടെ ഈ ചിത്രം പ്രദർശനമാരംഭിച്ചത് 1987 ഏപ്രിൽ 16 നാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥയും സംഭാഷണവും. ഒ.എൻ.വിയുടേതായിരുന്നു ഗാനങ്ങൾ. വിജയ് യേശുദാസിന്റെ സിനിമാപ്രവേശം കൂടിയാണ് ഈ ചിത്രം. ഇതോടെ യേശുദാസും, അദ്ദേഹത്തിന്റെ പിതാവും പുത്രനും പാടിയ ഗാനങ്ങൾ സംഗീതസംവിധാനം ചെയ്ത അപൂർവത ദക്ഷിണാമൂർത്തിക്ക് സ്വന്തം. പ്രായത്തിനും രൂപത്തിനുമപ്പുറം പ്രണയം സാധ്യമാണെന്ന് ചിത്രം പറഞ്ഞു. പ്രേംശങ്കറും ഭാര്യയും (സോമനും ജയഭാരതിയും) വേർപിരിഞ്ഞ ദമ്പതികൾ. മകൻ ആനന്ദ് (വിനീത്) നർത്തകനെന്ന നിലയിൽ കോളജിൽ താരമാണ്. അച്ഛന് മകനോടിഷ്ടം. മകൻ അത് നെഞ്ചേറ്റുന്നു. ‘മുലപ്പാലിനേക്കാൾ മധുരം മുട്ടായിക്കുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്ന് മകനോട് അമ്മ. കോളജിലെ നർത്തകിയും സീനിയറുമായ അഭിരാമിയുടെ (കാർത്തിക) ഇഷ്‌ടം അനുരാഗമായി തെറ്റിദ്ധരിച്ചു ആനന്ദ്. അഭിരാമിയുടെ സഹോദരൻ (കക്ക രവി) ആനന്ദിനെ…

    Read More »
  • ദിലീപും വിജയ് സേതുപതിയും യുദ്ധത്തിന് ഒരുങ്ങുന്നുയെന്ന് സൂചന..

      ജനപ്രിയ നായകൻ ദിലീപും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന സൂചന. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘യുദ്ധം’ എന്നാണ് അണിയറയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. തെന്നിന്ത്യയിലെ മുൻനിര അഭിനേതാക്കൾ ചിത്രത്തിൽ കൈകോർക്കാൻ സാധ്യതയുണ്ട്. സംവിധായകനും എഴുത്തുകരനും നവാഗതരാണ്. കേരള കർണാടക ബോഡറിലെ സ്മഗ്ലിങ് നക്‌സസിൻറെ 50 വർഷത്തെ പകയുടെ ചരിത്ര കഥയുടെ പശ്ചാത്തലത്തിലാണ് യുദ്ധം ഒന്നാം ഖാണ്ടം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളായി ചിത്രീകരിക്കാനാണ് അണിയറ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്നാണ് സിനിമ ലോകം പ്രതീക്ഷിക്കുന്നത്.

    Read More »
Back to top button
error: