Movie
-
വിജയരാഘവന്‍ നൂറ് വയസ്സുകാരനായി നിറഞ്ഞാടിയ ‘പൂക്കാലം’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
ഈ വർഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിൽ ഒന്നായിരുന്നു ഗണേഷ് രാജിൻറെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിൻറെ തിയറ്റർ റിലീസ് ഏപ്രിൽ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരൻ ഇട്ടൂപ്പ് ആയി വിജയരാഘവൻ ആണ് ചിത്രത്തിൽ എത്തിയത്. വിജയരാഘവൻറെ മേക്കോവറും പ്രകടനവും കൈയടി നേടിയിരുന്നു. അതുപോലെതന്നെ കൊച്ചുത്രേസ്യാമ്മയായി എത്തിയ കെപിഎസി ലീലയും. ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വർഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എൽസിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ.…
Read More » -
സിനിമ 100 കോടി നേടിയാല്‍ നിര്‍മ്മാതാവിന് എത്ര കിട്ടും? കണക്കുകള്‍ നിരത്തി നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി
മികച്ച വിജയം നേടി തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയത്. 100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവിന് എത്ര രൂപ കിട്ടുമെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളി. 100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും ചെലവുകള്‍ കഴിഞ്ഞ് നിര്‍മാതാവിന് കിട്ടുക 35 കോടിയോളം ആയിരിക്കുമെന്ന് ആണ് കുന്നപ്പിള്ളി പറയുന്നത്. ”സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്ങ്. 45 തീയറ്ററിന് 55 നമുക്ക്. മള്‍ട്ടിപ്ലെക്സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ…
Read More » -
എം.ടി- എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്ത്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായർ– എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്തി’ന് 55 വയസ്സായി. 1968 മെയ് 17 നായിരുന്നു നസീർ, ശാരദ, പിജെ ആന്റണി എന്നിവർ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്. നസീറിന്റെ മികച്ച വേഷങ്ങളിലൊന്ന്. എം.ടിയുടെ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം നിർമ്മിച്ചത് മനോജ് പിക്‌ചേഴ്‌സ്. സാഹചര്യം കൊണ്ട് മുസൽമാനായി മാറിയ ഗോവിന്ദൻകുട്ടി എന്ന അബ്ദുള്ളയുടെ കഥയാണ് അസുരവിത്ത്. സീൻ 1. നാട്ടുവഴിയിലൂടെ ഹിന്ദുക്കളുടെ ഒരു ഘോഷയാത്ര വരുന്നു. പെട്ടെന്ന് ഒരു ബഹളം. ആരോ ഘോഷയാത്രയെ ആക്രമിക്കുകയാണ്. ചെണ്ടയും മറ്റും തെറിച്ചു വീഴുന്നു. ബഹളം കേട്ട് ഗോവിന്ദൻകുട്ടി പരിഭ്രമത്തോടെ എഴുന്നേറ്റിരിക്കുന്നു. ഗോവിന്ദൻകുട്ടി (ആരോടെന്നില്ലാതെ): ങ്ഹേ, പിന്നേം തൊടങ്ങിയോ!! മതാന്ധതയുടെ കാലത്ത്, കിഴക്കുമ്മുറി ഗ്രാമത്തിൽ ജീവിക്കുന്ന താഴ്ത്തേലെ ഗോവിന്ദൻകുട്ടി എന്ന സാധാരണക്കാരൻ. നാട്ടിലെ ഹിന്ദു-മുസ്‌ലിം പ്രമാണിമാർ അവരുടെ മേധാവിത്തം ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന ബഹളങ്ങളിൽ അയാൾ അസ്വസ്ഥനായിരുന്നു. ഹിന്ദു പ്രമാണിയുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി…
Read More » -
അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ
മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയിൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസിൽ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ഇത്. റിലീസിന് ശേഷം ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. പതിമൂന്ന് കൊല്ലം മുൻപ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടർന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. https://twitter.com/DisneyPlusHS/status/1658373935313076224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658373935313076224%7Ctwgr%5Ebd7daeceef3aa184c43257307896002d01c538c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDisneyPlusHS%2Fstatus%2F1658373935313076224%3Fref_src%3Dtwsrc5Etfw നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാർ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ്…
Read More » -
രജിത്ത് സാർ എത്തി, ഉപദേശം തുടങ്ങി! ‘നീയാര് കാസനോവയോ?’ സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസൺ 5 അമ്പത് ദിവസം പിന്നിട്ടതിന് ശേഷം ബിബി ഹോട്ടൽ എന്ന വീക്കിലി ടാസ്കാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിലേക്ക് മുൻ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തി. ഇതുവരെ വീട്ടിലുള്ളവരുടെ കളികൾ എല്ലാം കണ്ട് വ്യക്തമായ ധാരണയോടെയാണ് ഇരുവരും എത്തുന്നത്. അതിനാൽ ടാസ്കിനിടെ പുറത്തുള്ള കാര്യങ്ങൾ അറിയാനും. മുൻ മത്സരാർത്ഥികൾ എന്ന നിലയിൽ ഉപദേശങ്ങൾ സ്വീകരിക്കാനും ഇപ്പോൾ വീട്ടിലുള്ള 13 പേരും ശ്രദ്ധ കാണിക്കുന്നുണ്ട്. ഇത്തരത്തിൽ രജിത്ത് കുമാർ സാഗറിന് വലിയ ഉപദേശമാണ് ബാത്ത് റൂം ഏരിയയിൽ വച്ച് നൽകിയത്. സാഗറിൻറെ ഇപ്പോഴത്തെ കളിയെക്കുറിച്ചാണ് രജിത്ത് കുമാർ ഉപദേശിച്ചത്. പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവർക്ക് മോശമായി തോന്നുന്നു എന്ന കാര്യം കൃത്യമായി തന്നെ രജിത്ത് സാഗറിനോട് പറഞ്ഞു. സെറീന, നദീറ വിഷയങ്ങൾ വ്യക്തമായി തന്നെ പറഞ്ഞായിരുന്നു രജിത്തിൻറെ ഉപദേശം. ഒരുഘട്ടത്തിൽ ‘നീയാര് കാസനോവയോ?’ എന്നും രജിത്ത്…
Read More » -
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത ജയന്റെ അവസാന കാലചിത്രം ‘ഇടിമുഴക്കം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ജന്മിത്തത്തിന്റെ അസ്തമയ കാലത്ത് ജനാധിപത്യത്തിന്റെ ഉദയവുമായി ‘ഇടിമുഴക്കം’ എത്തിയിട്ട് 43 വർഷം. ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ഈ ജയൻ ചിത്രം 1980 മെയ് 16 ന് റിലീസ് ചെയ്‌തു. ജയൻ അന്തരിച്ച 1980 ൽ ജയന്റെ ഏതാണ്ട് 20 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കന്നഡ ചലച്ചിത്രകാരൻ എസ് ആർ പുട്ടണ്ണയുടെ കഥയാണ് ‘ഇടിമുഴക്ക’ത്തിന് പ്രചോദനം. ജന്മിയായ വല്യമ്പ്രാൻറെ (ബാലൻ കെ നായർ) പണിക്കാരനാണ് ഭീമൻ (ജയൻ). പണിക്കാരന് പ്രണയം നിഷേധിച്ചപ്പോൾ ഏമാനെ വിട്ട് അയാൾ പോയി. ചവിട്ടുന്ന കാലിനെ പൂജിക്കുന്ന ഏർപ്പാടിനെ എതിർക്കാൻ ഭീമനൊപ്പം നാട്ടിൽ ബിഎ പാസ്സായ ജോസും (രതീഷ്) ഏമാന്റെ സഹോദരിയുടെ മകനും (ജനാർദ്ദനൻ) മറ്റ് രണ്ട് പേരും ചേരുന്നു. തിന്മയെ തച്ചുടയ്ക്കാൻ ഈ അഞ്ച് പേരും ഒരുമിക്കുന്നതോടെ പുതിയൊരു ധർമ്മയുദ്ധത്തിന് കളമൊരുങ്ങി. ജന്മിമാരുടെ അടുത്ത തലമുറ കൂടുതൽ തട്ടിപ്പുകളേ നടത്തൂ എന്ന കഥാഗതിയിൽ അന്തിമവിജയം നന്മയ്ക്കാണ്. ശ്രീകുമാരൻ…
Read More » -
ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തു
കൊച്ചി: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്‍റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ്…
Read More » -
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം; ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ” സൗദി വെള്ളക്ക’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം നിരവധി രാജ്യാന്തര മേളകളിൽ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ നടന്ന വേൾഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിച്ചത്. സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങൾ കീഴടക്കി. ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തീയറ്ററിലെത്തിയത്. കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലച്ചു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്…
Read More » -
ഗ്യാങ്ങ്സ്റ്റർ പരമ്പരകളിലെ മെഗാ ഹിറ്റ് ‘ഇരുപതാം നൂറ്റാണ്ട്’ പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ചിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പ്രശസ്‌ത ഡയലോഗുമായി പ്രേക്ഷകലക്ഷങ്ങളെ മയക്കിയ ‘ഇരുപതാം നൂറ്റാണ്ടി’ന് 36 വർഷം പഴക്കം. 1987 മെയ് 15 നാണ് എസ്.എൻ സ്വാമി-കെ മധു കൂട്ടുകെട്ടിൽ ഈ മോഹൻലാൽ- സുരേഷ് ഗോപി മെഗാ ഹിറ്റ് പിറന്നത്. ബോംബെ അധോലോക നായകർക്ക് വീരപരിവേഷം കിട്ടുന്നത് മാധ്യമങ്ങളിൽ കണ്ടിട്ടാണ് എസ് എൻ സ്വാമി സാഗർ ഏലിയാസ് ജാക്കി എന്ന സ്വർണ്ണ കള്ളക്കടത്തുകാരൻ നായകനെ സൃഷ്‌ടിച്ചത്. സുനിത പ്രൊഡക്ഷൻസിന്റെ എം മണിയാണ് നിർമ്മാണം. അവരുടെ സ്ഥിരം സംഗീത സംവിധായകൻ ശ്യാമിന്റെ ബിജിഎം സിനിമയോളം ഹിറ്റായി. ചുനക്കര രാമൻകുട്ടി എഴുതിയ ഒരു ഗാനം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകൻ ശേഖരൻകുട്ടി (സുരേഷ് ഗോപി) മയക്കുമരുന്ന് ബിസിനസിലേയ്ക്ക് തിരിഞ്ഞപ്പോൾ പങ്കാളിയായിരുന്ന ജാക്കി (ലാൽ) ആ സൗഹൃദം ഉപേക്ഷിച്ചു. അന്ന് മുതൽ ബദ്ധവൈരികളാണ് ഇരുവരും. ശത്രുത കൊലപാതകങ്ങൾ സൃഷ്‌ടിക്കുമ്പോൾ ജാക്കിക്ക് ശേഖരൻകുട്ടിയെ കൊല്ലാനേ നിവൃത്തിയുള്ളൂ. എയർപോർട്ടിലെ വൻ സുരക്ഷ…
Read More » -
ഉര്‍വശി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’ന്റെ ട്രെയിലര്‍ പുറത്തു
ഉർവശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതാണ് പുതിയ വാർത്ത. മെയ്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം പ്രദീപ് മേനോൻ…
Read More »