Movie

  • മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ക്വീൻ എലിസബത്തി’ല്‍ ‘അലക്സാ’യി നരേൻ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേനും പ്രധാന വേഷത്തിലെത്തുന്നു. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ക്വീൻ എലിസബത്ത് ചിത്രത്തിന്റെ നരേനന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായ ‘ക്വീൻ എലിസബത്തി’ൽ അലക്സ്’ ആയിട്ടാണ് നരേൻ വേഷമിടുന്നത്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ‘ക്വീൻ എലിസബത്തി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഖിലേഷ് മോഹനാണ് ചിത്രത്തിന്റെ എഡിറ്റർ. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ നിങ്ങള് കാത്തോളീ’ എന്നീ ഹിറ്റുകൾ സമ്മാനിച്ച…

    Read More »
  • ‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നു

    ‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും നായകനാകുന്നു. ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന പ്രൊജക്റ്റിലാണ് ദുല്‍ഖര്‍ നായകനാകുക. ഒക്ടോബറില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക. ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് ഇത്. ശാന്തി കൃഷ്‍ണയും പ്രധാന…

    Read More »
  • സത്യനും ശാരദയും നിറഞ്ഞാടിയ കുഞ്ചാക്കോയുടെ ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ       കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം. 1966 മേയ് 14 നാണ് സിനിമ റിലീസ് ചെയ്തത്. നിരപരാധിയായ ഒരു മനുഷ്യൻ തെറ്റിദ്ധരിക്കപ്പെട്ട് കുറ്റവാളിയാവുന്നതും സാഹചര്യങ്ങൾ അയാളെ പിന്നീട് കുറ്റവാളിയാക്കി മാറ്റുന്നതുമാണ് കഥ. തോപ്പിൽ ഭാസിയുടെ രചന. വയലാർ-ദേവരാജൻ ഗാനങ്ങളിൽ ‘കാറ്ററിയില്ല കടലറിയില്ല’, ‘മുന്നിൽ മൂകമാം ചക്രവാളം’ എന്നിവ അനശ്വരങ്ങളായി. ‘ഇത് എന്റെ ജയിൽജീവിതത്തിന്റെ കഥയല്ല’ എന്നായിരുന്നു നിർമ്മാതാവ് കൂടിയായ കുഞ്ചാക്കോയുടെ പരസ്യം. ജോലി തേടി നാട് വിട്ട് പോയ വിശ്വൻ (സത്യൻ) നിരാശനായി മടങ്ങുമ്പോൾ പോക്കറ്റടിക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് അറസ്റ്റിലാവുന്നു. നാട്ടിൽ വിശ്വന്റെ സഹോദരിയുടെ (ശാരദ) വിവാഹം ഇത് മൂലം മുടങ്ങി. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വനെ നാടും സ്വീകരിച്ചില്ല. ഇതോടെ അയാൾ കള്ളനോട്ടടി സംഘത്തിൽ ചേർന്നു. മദ്യവും മങ്കമാരുമായി ജീവിതം ആഘോഷിക്കവേ ഒരു നാൾ മുന്നിൽ വന്നു പെട്ട ഇര സ്വന്തം സഹോദരിയായിരുന്നു. അയാൾ അവളെ…

    Read More »
  • മറ്റൊരു ഓർഡിനറി; പത്തനംതിട്ടയുടെ കഥയുമായി വീണ്ടുമൊരു സിനിമ

    പത്തനംതിട്ട:ബിജു മേനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഓർഡിനറി എന്ന സിനിമയ്ക്ക് ശേഷം പത്തനംതിട്ടയുടെ കഥയുമായി മറ്റൊരു സിനിമ വരുന്നു.ഇത്തവണ കെഎസ്ആർടിസിയുടെ ഓർഡിനറിക്ക് പകരം സ്വകാര്യ ബസാണ് ഫ്രെയിമിൽ. പത്തനംതിട്ട ആസ്ഥാനമായുള്ള  വേണാട് ബസാണ് ചിത്രത്തിൽ ഉള്ളത്.മധുരമനോഹര മോഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന കോന്നി മല്ലശ്ശേരിക്കാരൻ ജയ് വിഷ്ണു ആണ്. ട്രെയ്‌ലർ https://youtu.be/HTbCOp1NSqA

    Read More »
  • റിനോഷ്- മിഥുൻ കോഡ് ഭാഷ ക്രാക്ക് ചെയ്ത് സോഷ്യൽ മീഡിയ! ഇവരുടെ ഈ സംസാരം മാറ്റണമെന്നും മോഹൻലാൽ ഇതേപറ്റി ഇരുവരോടും ചോദിക്കണമെന്നും പ്രേക്ഷകർ

    ബി​ഗ് ബോസ് മലയാളം സീസൺ നാല് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ബിബിയിൽ കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ​ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും. പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോ​ഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാ​ഷയും. പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് ആരൊക്കെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പല്ലു- ഷിജു, നാവ് – അഖിൽ, ബൊമ്മ- വിഷ്ണു, സാരി- ശോഭ, ​ഗൾഫ്- സെറീന, പാവ\ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ് – അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ…

    Read More »
  • ‘വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’ പഠാൻ ബിക്കിനി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ദീപിക

    തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമായിരുന്നു പഠാൻ. റിലീസിന് മുൻപെ തന്നെ ഷാരൂഖ് ഖാൻ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. സിനിമയിലെ ഒരു ​ഗാനരം​ഗത്ത് ദീപിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു വിവാദങ്ങൾ ഉടലെടുത്തത്. പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്നും തിയറ്ററിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉടലെടുത്തിരുന്നു. ബിക്കിനി വിവാ​ദത്തിൽ സിനിമയുമായി ബന്ധപ്പെട്ട പലരും പ്രതികരിച്ചിരുന്നുവെങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ദീപിക. വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്., എന്നാണ് ദീപിക പറഞ്ഞത്. ടൈം മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിൻറേതായി റിലീസിനെത്തിയ ചിത്രമാണ് പഠാൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ…

    Read More »
  • ചരിത്രത്തിൽ ഇടംപിടിച്ച ‘ന്യൂസ്പേപ്പർ ബോയ്’ സ്ക്രീനിലെത്തിയിട്ട് ഇന്ന് 68 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയൻ    മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചലച്ചിത്രമായ ‘ന്യൂസ്പേപ്പർ ബോയ്’ റിലീസ് ചെയ്തിട്ട് 68 വർഷം. സാമൂഹിക പ്രസക്തിയും ചരിത്രപരമായി സത്യസന്ധതയും താരങ്ങളല്ലാത്ത നടീനടന്മാർ ഉൾക്കൊള്ളുകയും ചെയ്യൂന്ന വ്യത്യസ്‌ത സിനിമയെന്ന നിലയ്ക്ക് ‘ന്യൂസ്പേപ്പർ ബോയ്’ മലയാള ചലച്ചിത്ര ചരിത്രത്തിന്റെ മറക്കാനാവാത്ത ഭാഗമാണ്. 1955 മെയ് 13ന് ഈ സിനിമ തീയേറ്ററുകളിലെത്തി. അദ്ധ്വാനത്തിലൂടെ ദാരിദ്ര്യമില്ലാത്ത നാളെയെ സൃഷ്‌ടിക്കുക എന്നതാണ് പ്രമേയം. പി രാംദാസ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ന്യൂസ്പേപ്പർ ബോയി’യിൽ 6 കുട്ടികൾ അഭിനയിച്ചു. ശങ്കരൻ നായർ എന്ന പ്രസ്സ് തൊഴിലാളിക്കും (നാഗവള്ളി ആർ എസ് കുറുപ്പ്). ഭാര്യക്കും (നെയ്യാറ്റിൻകര കോമളം) മൂന്ന് മക്കൾ. ഭാര്യ അയലത്ത് വീട്ടുജോലിക്കു പോകുകയാണ്. അവരുടെ വാടകവീട്ടിൽ എന്നും ദാരിദ്ര്യമാണ്. ശങ്കരൻനായരുടെ കൈ പ്രസ്സിലെ മെഷീന്റെ ഇടയിൽ പെട്ടു. ജോലി നഷ്ടമായ അയാൾ ദുരിതമനുഭവിച്ച് മരിക്കുന്നു. മൂത്ത മകൻ അപ്പു (മോനി). മദ്രാസിന് പോയി. അവിടെ ഒരു സമ്പന്ന ഗൃഹത്തിൽ വീട്ടുവേലയ്ക്ക്…

    Read More »
  • മഗിഴ് തിരുമേനിയുടെ ചിത്രത്തിൽ ‘തല’യുടെ നായികയായി ‘അഴകിൻ റാണി’ തൃഷ

    അജിത്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ‘വിഡാമുയർച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ ടൈറ്റിൽ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായിയെത്തുന്നുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘യെന്നൈ അറിന്താലി’ൽ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകർഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം ‘തുനിവ്’ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിറ്റ്‍മേക്കർ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത് നായകനാകും എന്ന് റിപ്പോർട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന…

    Read More »
  • ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ 5 മലയാള ചിത്രങ്ങള്‍

    തെന്നിന്ത്യയിലെ മറ്റു ഭാഷാ ചലച്ചിത്ര വ്യവസായങ്ങളോട് ബജറ്റിലോ കളക്ഷനിലോ ഒന്നും മത്സരിക്കാനാവില്ലെങ്കിലും ബോക്സ് ഓഫീസിൽ മലയാള സിനിമയും മുന്നോട്ട് തന്നെയാണ്. ഓടിയ ദിവസങ്ങളുടെ എണ്ണം നേട്ടമായി കണക്കാക്കപ്പെട്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് മാറി എത്ര വേഗത്തിൽ കോടി ക്ലബ്ബുകളിൽ എത്തി എന്നതിലാണ് ഇന്ന് ട്രേഡ് അനലിസ്റ്റുകളുടെ ശ്രദ്ധ. ലൂസിഫറിലൂടെ 200 കോടി ക്ലബ്ബിൽ വരെ മലയാള സിനിമ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിലീസ് 2018 തിയറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷകരെ ആകർഷിക്കുമ്പോൾ ഒരു പട്ടികയാണ് ചുവടെ. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ 5 മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്.  തിയറ്ററുകളിലെത്തി ഒരാഴ്ച കൊണ്ട് 2018 50 കോടി ക്ലബ്ബിൽ എത്തിയതായി അണിയറക്കാർ അറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫർ ആണ്. ഇതരഭാഷാ ചിത്രങ്ങളെ…

    Read More »
  • ഒമര്‍ ലുലുവിന്റെ ‘പവര്‍സ്റ്റാറി’ന് എന്ത് പറ്റി? ചര്‍ച്ചയായി സംവിധായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

    അന്തരിച്ച തിരക്കഥകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുമെന്ന് അറിയിച്ച് ചിത്രമായിരുന്നു പവര്‍സ്റ്റാര്‍. ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ ഗംഭീര തിരിച്ചു വരവാകും പവര്‍സ്റ്റാര്‍ എന്നായിരുന്നു അവകാശ വാദം. ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്റര്‍ ഉള്‍പ്പെടെ പുറത്ത് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, കുറച്ച് നാളുകളായി ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ ഒന്നും എത്തിയിരുന്നില്ല. ഇതോടെ ചിത്രത്തിന് എന്ത് പറ്റി എന്നായിരുന്നു സിനിമ പ്രേമികള്‍ ചോദിച്ചു കൊണ്ടിരുന്നത്. ഇപ്പോഴിത പവര്‍സ്റ്റാര്‍ ഉപേക്ഷിച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍. അതിനു കാരണം ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മ ദിനത്തില്‍ ഒമര്‍ ലുലു പങ്കുവച്ച ഒരു കുറിപ്പാണ്. ‘പവര്‍സ്റ്റാര്‍ സിനിമ നടന്നില്ലെങ്കിലും കോവിഡ് സമയത്ത് Dennis Joseph സാറിനെ പരിചയപ്പെടാനും അടുത്തറിയാന്‍ സാധിച്ചതും സിനിമാ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍??.Forever Remembered, Forever Missed ??.’- എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ ചിത്രം ഉപേക്ഷിച്ചോ എന്നാണു കൂടുതല്‍ പേരും അന്വേഷിക്കുന്നത്. ഒമറിന്റെ കുറിപ്പിലെ ‘സിനിമ നടന്നില്ലെങ്കിലും’ -എന്ന വാക്കാണ്…

    Read More »
Back to top button
error: