Movie

  • ജൂനിയർ എൻടിആറി​ന്റെ പുതിയ ചിത്രം ‘ദേവര’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വൈറൽ

    ഹൈദരാബാദ്: ജൂനിയർ എൻടിആറിന്റെ ആരാധകരെ ആവേശത്തിലാക്കി എന്‍ടിആര്‍ 30 ന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അതേ സമയം എന്‍ടിആറിന്‍റെ ജന്മദിനത്തിന്‍റെ തലേദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്. ഗംഭീരലുക്കില്‍ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന ‘ദേവര’ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. #Devara pic.twitter.com/bUrmfh46sR — Jr NTR…

    Read More »
  • കുതിരയോട്ട മത്സരത്തിലെ ജോക്കിയായി മമ്മൂട്ടി തകർത്താടിയ ‘ജാക്ക്പോട്ട്’ തീയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 30 വർഷം

    സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ     കുതിരയോട്ട മത്സര പശ്ചാത്തലത്തിൽ കുടുംബകഥ പറഞ്ഞ ‘ജാക്ക്പോട്ട്’ റിലീസ് ചെയ്‌തിട്ട് 30 വർഷം. ഷാജൂൺ കാര്യാലിന്റെ കഥയിൽ ടി ദാമോദരൻ തിരക്കഥയെഴുതി ജോമോൻ സംവിധാനം ചെയ്‌ത ഈ മമ്മൂട്ടിച്ചിത്രം 1993 മെയ് 20 നാണ് പ്രദർശനത്തിനെത്തിയത്. സിൽവസ്‌റ്റർ സ്റ്റാലൻ അഭിനയിച്ച ‘ഓവർ ദ ടോപ്’ എന്ന ഹോളിവുഡ് ചിത്രവുമായി കഥയ്ക്ക് ബന്ധമുണ്ട്. സ്പോർട്ട്സ് മൽസരത്തിലെ വിജയം എങ്ങനെ വ്യക്തിജീവിതം വീണ്ടെടുക്കുന്നു എന്നതാണ് പ്രമേയം. ബിച്ചു- ഇളയരാജാ പാട്ടുകൾ ഹിറ്റായിരുന്നു. നിർമ്മാണം വിജയ മൂവീസ്. ഗൗതമി ആയിരുന്നു നായിക. കന്നഡ നടൻ സുദർശന്റെ ഏക മലയാള ചിത്രമാവും ഇത്. വില്ലൻ വേഷത്തിൽ തമിഴ് നടി മഞ്ജുള വിജയകുമാറും ഉണ്ട്. ഹോഴ്‌സ് റെയ്‌സിൽ കുതിരകളെ പറപ്പിക്കുന്ന ജോക്കിയാണ് മമ്മൂട്ടിയുടെ ഗൗതം. ലക്ഷങ്ങൾ കൊണ്ട് ബെറ്റ് വച്ച് നടത്തുന്ന മത്സരമാണ്. വിജയം സ്ഥിരമായി ഗൗതം പരിശീലിപ്പിക്കുന്ന വിന്നി എന്ന കുതിരക്കു തന്നെ. ശത്രുക്കൾ വിന്നിയെ വെടിവച്ചെങ്കിലും…

    Read More »
  • രശ്മികയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഐശ്വര്യ; സ്‌നേഹം മാത്രമെന്ന് രശ്മിക

    തെന്നിന്ത്യന്‍ സിനിമാലോകത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ചുവടുറപ്പിച്ച നടിയാണ് ഐശ്വര്യാ രാജേഷ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കെടുത്ത അഭിമുഖത്തിനിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ കുറച്ചൊന്നുമല്ല അവര്‍ പുലിവാലുപിടിച്ചത്. ‘പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിലെ രശ്മിക അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തേക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. സംഗതി ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയപ്പോള്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ ‘ഫര്‍ഹാന’യുടെ പ്രചാരണത്തിനിടെ നടത്തിയ അഭിമുഖത്തില്‍ പുഷ്പയിലെ ശ്രീവള്ളി എന്ന കഥാപാത്രം തനിക്ക് യോജിച്ചതാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു. ഇതോടെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. ഇതോടെയാണ് വിശദീകരണക്കുറിപ്പുമായെത്താന്‍ നടിയെ പ്രേരിപ്പിച്ചത്. തെലുങ്ക് സിനിമയില്‍ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ എന്ന ചോദ്യത്തിന് പുഷ്പയില്‍ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയില്‍ പറഞ്ഞു. ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകള്‍ ആ വരി എടുത്തത്. രശ്മിക ‘പുഷ്പ’യില്‍ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.…

    Read More »
  • ഉണ്ണിക്കിടാവിനു നൽകാൻ നെഞ്ചിൽ പാലാഴിയേന്തിയ അമ്മ, സ്നേഹപ്പെയ്ത്തിനാൽ മനം നിറയ്ക്കുന്ന ലോഹിയുടെ അമ്മമാർ…

    ജിതേഷ് മംഗലത്ത്     ലോഹിതദാസിന്റെ അമ്മമാരെ  കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് കാരുണ്യത്തിലെ അമ്മയാണ്. രണ്ടോ മൂന്നോ ദിവസം മുമ്പ് ഉണ്ടാക്കിവച്ച ഇലയട മകൻ യാത്ര കഴിഞ്ഞു വരുമ്പോൾ ഉറുമ്പുകളെ തട്ടിക്കുടഞ്ഞ് എടുത്ത് കൊടുക്കുന്ന ആ അമ്മ ഏതു വേനലിലും ഉള്ള് തണുപ്പിക്കാറുണ്ട്. ലോഹിയുടെ ഒട്ടുമിക്ക സൃഷ്ടികളെയും പോലെ കാരുണ്യവും ഫോക്കസ് ചെയ്യുന്നത് പിതൃ-പുത്രബന്ധത്തെ തന്നെയാണ്. മുരളിയുടെയും, ജയറാമിന്റെയും മിനിമലിസ്റ്റിക്കും, ഗംഭീരവുമായ പ്രകടനങ്ങൾക്കിടയിലും ജയറാമിന്റെ അമ്മവേഷം അവതരിപ്പിക്കുന്ന അഭിനേത്രി നമ്മെ വിസ്മയിപ്പിക്കുന്നു. അവരും മകനും തമ്മിലുള്ള ആദ്യരംഗത്തു തന്നെ ലോഹിയുടെ അമ്മമാരുടെ ടെംപ്ലേറ്റ് സുന്ദരമായി വിടരാൻ തുടങ്ങുന്നുണ്ട്. “നീയിതു പോയിട്ടെത്ര ദിവസായെടാ?” എന്ന് അവർ മകനോടു ചോദിക്കുമ്പോൾ വെറും രണ്ടു ദിവസമല്ലേ ആയുള്ളൂ എന്നയാൾ മറുപടി പറയുന്നുണ്ട്. അപ്പോൾ അമ്മ പറയുന്നതിങ്ങനെയാണ് “രണ്ടോ?രണ്ടൊന്നുമല്ല.കുറേ ദിവസായ പോലെ…” ലോഹിയുടെ എല്ലാ അമ്മമാരും അങ്ങനെയായിരുന്നു. കാരുണ്യം ഒരച്ഛന് മകനോട് തോന്നുന്ന വികാരമാണോയെന്ന ഡിബേറ്റിന് ഒരവസാനമില്ലെങ്കിലും ആത്യന്തികമായി അത് ഇരുവർക്കുമിടയിലെ സംഘർഷങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ലോകത്തെയാണ്…

    Read More »
  • ജോൺ അബ്രഹാം സംവിധാനം ചെയ്ത ആദ്യ സിനിമ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 51 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ജോൺ അബ്രഹാമിന്റെ കന്നിച്ചിത്രം ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ 51 വർഷം പിന്നിടുന്നു. 1972 മെയ് 19 ന് റിലീസ് ചെയ്തു. ഫ്രഞ്ച് ചിത്രം ‘നൂ ലെ ഗോസ്’ ആണ് പ്രചോദനം. അബദ്ധത്തിൽ സ്‌കൂൾ പ്രോപ്പർട്ടിക്ക് നാശം പറ്റിയതിൽ കുറ്റാരോപിതനായ ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സഹായിക്കുന്നതാണ് കഥ. ഫ്രഞ്ച് ചിത്രത്തിൽ സ്‌കൂളിലെ ഗ്ളാസ് പൊട്ടിയപ്പോൾ ജോണിന്റെ ചിത്രത്തിൽ സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തലയാണ് തകർന്നത്. എം ആസാദ് തിരക്കഥ. മധു, ജയഭാരതി, അടൂർ ഭാസി എന്നിവർക്കൊപ്പം തമിഴ് നടി മനോരമയും അഭിനയിച്ചു. വയലാർ-എംബി ശ്രീനിവാസന്റെ പാട്ടുകളിൽ ‘വെളിച്ചമേ നയിച്ചാലും’ ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. അടൂർഭാസിക്കൊപ്പം മനോരമ ഒരു ഗാനം ആലപിച്ചു. എട്ടാം ക്ളാസ്സിലെ കുട്ടികൾ അധ്യാപകൻ ലീവായത് കാരണം ആ പിരിയഡ് പന്ത് കളിക്കുകയാണ്. കളിച്ചു കൊണ്ടിരിക്കെ പന്തടിച്ച് സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തല തകർന്നു. ഹെഡ്‌മാസ്റ്റർ 1200 പിഴ വിധിച്ചു. പാവപ്പെട്ട രാജു…

    Read More »
  • പൊതു ചടങ്ങിനിടെ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്‍ജു പത്രോസ് – വീഡിയോ

    പൊതു ചടങ്ങിനിടെ സീരിയൽ താരങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിന് അതേ വേദിയിൽ മറുപടി നൽകി നടി മഞ്‍ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴിൽ മേഖലയാണെന്ന് മഞ്‍ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നിൽ എത്താൻ എളുപ്പല്ലെന്നും മഞ്‍ജു പറഞ്ഞു. പെരുമ്പിലാവിൽ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ മഞ്‍ജു സംസാരിക്കുന്നതിന്റെ വീഡിയോ നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്‍ജുവിന്റെ വാക്കുകൾ സീരിയിൽ നടികൾ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴിൽ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പിൽ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം എന്നുമായിരുന്നു മഞ്ജു പത്രോസ് വ്യക്തമാക്കിയത്. ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ…

    Read More »
  • ‘നൂറില്‍ നൂറി’ന്റെ നിറവുമായി ചാക്കോച്ചന്‍; പ്രിയ താരത്തിന് ഇത് സ്വപ്നനേട്ടം

    സിക്‌സ് അടിച്ച് സെഞ്ചുറി തികയ്ക്കുക; ആ സിക്‌സ് കളി ജയിപ്പിക്കുന്നതുകൂടിയാണെങ്കില്‍ പിന്നെ പറയാനുണ്ടോ? ഏതാണ്ട് ആ അവസ്ഥയിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും. കരിയറില്‍ കുഞ്ചാക്കോ ബോബന്റെ 100-ാം സിനിമയായെത്തിയ ‘2018’ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിച്ചത് വെറും 11 ദിവസംകൊണ്ടാണ്. 2023 ല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വപ്ന തുല്യമായ നേട്ടമാണ് ചോക്കോച്ചന്‍ നേടിയെടുത്തിരിക്കുന്നത്. 2018 ല്‍ ഷാജി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. നായക പരിവേഷമോ ഹീറിയിസത്തിനോ ഇടമില്ലാതെ വളരെ സാധാരണക്കാരനായ കഥാപാത്രം. ഒരുപക്ഷേ, സഹതാരങ്ങളെക്കാള്‍ പരിമിതമായ സീനുകളും സന്ദര്‍ഭങ്ങളുമാണ് ചാക്കോച്ചനുണ്ടായിരുന്നത്. എന്നാല്‍, തനിക്കു കിട്ടിയ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകനുമായി സംവദിക്കാന്‍ താരത്തിനു കഴിഞ്ഞു. സ്വപ്നങ്ങളും അതുവരെയുള്ള സമ്പാദ്യവും ഒരു നിമിഷംകൊണ്ട് നിലംപൊത്തുന്നതിനു മുന്നില്‍ കാഴ്ചക്കാരനായി മാത്രം നില്‍ക്കേണ്ടി വന്നവന്റെ നിസഹായതയും വേദനയും പ്രകടമാക്കുന്ന രംഗത്തില്‍ ആ…

    Read More »
  • മമ്മൂട്ടി, വൈക്കം മുഹമ്മദ് ബഷീറായി പുനരവതരിച്ച അടൂരിന്റെ ‘മതിലുകൾ’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 33 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ      അടൂരിന്റെ ‘മതിലുകൾ’ക്ക് 33 വർഷം പഴക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മാംശമുള്ള ലഘുനോവലിന്റെ ആവിഷ്ക്കാരം. കൗമുദി ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിലാണ് (1964) നോവൽ  പ്രസിദ്ധീകരിച്ചത്. പ്രദർശനത്തിനെത്തിയത് 1990 മെയ് 18 ന്. ഒരിക്കലും കണ്ടുമുട്ടാത്ത രണ്ട് പേരുടെ സാക്ഷാത്ക്കരിക്കാത്ത പ്രണയകഥയാണ്  മതിലുകൾ. അടൂർ തന്നെ നിർമ്മിച്ച ഈ ചിത്രത്തിലൂടെ അടൂരിനും മമ്മൂട്ടിക്കും അംഗീകാരങ്ങൾ നേടാനായി. ബ്രിട്ടീഷുകാർക്കെതിരെ എഴുതി എന്ന കുറ്റത്താൽ ജയിൽശിക്ഷ അനുഭവിക്കുന്ന എഴുത്തുകാരൻ ബഷീർ ജയിലിൽ ഏവരുടെയും സ്നേഹപാത്രം. ബഷീറിന് എഴുതാൻ പോലീസുകാർ പോലും പേപ്പർ എത്തിച്ചു കൊടുക്കുന്നു. ഉടൻ സ്വതന്ത്രനാവും എന്ന അറിയിപ്പിന്മേൽ സന്തോഷത്തോടെ കഴിഞ്ഞ ബഷീറിന്റെ പേര് ലിസ്റ്റിൽ ഇല്ലാത്തത് അയാളെ ദുഃഖിപ്പിക്കുന്നു. സ്ത്രീകളുടെ വാർഡിനടുത്ത് പച്ചക്കറിത്തോട്ടം പണിയുന്നതിനിടെ കേട്ട സ്വരവുമായി  അയാൾ സ്നേഹത്തോടെ സംവദിച്ചു തുടങ്ങുന്നു. നാരായണി എന്ന ആ സ്വരത്തിനുടമയുമായി (കെപിഎസി ലളിതയുടെ ശബ്‌ദം) പ്രണയത്തിലായ അയാൾക്കിപ്പോൾ സന്തോഷം. കൂടിക്കാഴ്‌ചയ്‌ക്ക് പദ്ധതിയിടുന്നു അവർ. പക്ഷെ ആ…

    Read More »
  • ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ; ഐശ്വര്യക്ക് പൊലീസ് സംരക്ഷണം

    ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുക ആണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ​ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് രം​ഗത്തെത്തിയിരുന്നു. നിർമാതാക്കളുടെ വിശദീകരണം ഇങ്ങനെ കൈതി, അരുവി, തീരൻ അധികാരം ഒണ്ട്രു, ജോക്കർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച് പുറത്തിറക്കിയത് ഞങ്ങളുടെ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ആ നിരയിൽ ഫർഹാന ഇപ്പോൾ മെയ് 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആളുകളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങൾ നിർമ്മിച്ച്…

    Read More »
  • റിലീസ് ചെയ്ത് 12 ദിവസത്തിനകം 150 കോടിയും പിന്നിട്ട് ദി കേരള സ്റ്റോറി 200 കോടിയിലേക്ക്… കണക്കുകൾ ഇങ്ങനെ

    സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രം​ഗത്തുള്ള പലരും സിനിമയക്ക് എതിരെ രം​ഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെമൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ  തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. #TheKeralaStory is now the SECOND HIGHEST GROSSING #Hindi film of 2023……

    Read More »
Back to top button
error: