Movie

  • ബിഗ് ബോസിൽനിന്ന് പുറത്തായ വിഷ്‍ണുവിനെ വിമാനത്താവളത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിക്കാൻ കാത്തിരുന്ന് കടുത്ത ആരാധിക- വീഡിയോ

    ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തനായ മത്സരാർഥികളിൽ ഒരാളായിരുന്നു വിഷ്‍ണു. അതുകൊണ്ടുതന്നെ വിഷ്‍ണുവിന്റെ അപ്രതീക്ഷിത പുറത്താകലിൽ ഞെട്ടിയിരുന്നു സഹമത്സരാർഥികളും പ്രേക്ഷകരും. കൊച്ചി വിമാനത്താവളത്തിലേക്ക് എത്തുന്ന വിഷ്‍ണുവിനെ സ്വീകരിക്കാൻ ഒട്ടേറെ പേർ കാത്തുനിന്നിരുന്നു. വിഷ്‍ണുവിനെയും കാത്ത് കടുത്ത ആരാധികയമുണ്ടായിരുന്നു. ഷിസിത എന്ന ആരാധികയാണ് വിഷ്‍ണുവിനെ സ്വീകരിക്കാൻ എത്തിയത് എന്ന് യൂണിവേഴ്‍സൽ എന്റർടെയ്‍ൻമെന്റ്‍സിന്റെ വീഡിയോയിൽ പറയുന്നു. എന്തുകൊണ്ടാണ് വിഷ്‍ണുവിനെ തനിക്ക് ഇഷ്‍ടമായതെന്നും വീഡിയോയിൽ ഷിസിത വ്യക്തമാക്കുന്നു. വിഷ്‍ണു റിയൽ ഗെയ്‍മർ ആണ്. ആദ്യം എനിക്ക് വിഷ്‍ണുവിനെ പിടുത്തമില്ലായിരുന്നു. ഗെയിം നമുക്കും ഇൻടറസ്റ്റായി തുടങ്ങിയത് അവിടെ വിഷ്‍ണു എന്തെങ്കിലും പോയന്റ് ഇട്ടു കൊടുക്കുന്നതോടെയാണ്. പിന്നെ ഓരോരുത്തരുടെയും ഗെയിം പ്ലാനും സ്‍ട്രാറ്റജികളും ഉണ്ടാകും. ഗെയിമിൽ മറ്റുള്ളവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിഷ്‍ണുവിന് മുന്നേ അറിയാം എന്നും ഷിസിത വ്യക്തമാക്കുന്നു. എൺപത്തിനാല് നാൾ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്‍ടവും അനിഷ്‍ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും എന്നായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങും മുമ്പ് വിഷ്‍ണു പറഞ്ഞത്.…

    Read More »
  • ‘ഫാദേഴ്സ് ഡേ’യ്ക്ക് കിടിലൻ വീഡിയോയും ഫോട്ടോകളുമായി മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്; ഏറ്റെടുത്ത് ആരാധകർ

    എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഏവരും സന്തോഷപൂർവം ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇക്കുറി ഇന്ന്, ജൂൺ 18നാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയുടെ കാലം വന്നപ്പോൾ ഫാദേഴ്സ് ഡേ പോലുള്ള വിശേഷാവസരങ്ങളിൽ അധികപേരും ആശംസകൾ കുറിക്കുന്നതും പ്രിയപ്പെട്ടവരെ ഓർമ്മിക്കുകയും അവരെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുമെല്ലാം സോഷ്യൽ മീഡിയിലൂടെ തന്നെയാണ്. ഇന്നും ധാരാളം പേർ ഇത്തരത്തിൽ ഫാദേഴ്സ് ഡേ ആശംസകളും കുറിപ്പുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവച്ച വീഡിയോയും ഫോട്ടോകൾ. രണ്ട് കുട്ടികളെയും നെഞ്ചോട് ചേർത്തുപിടിച്ച്, കാറിനകത്ത് കിടന്ന് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഫാദേഴ്സ് ഡേ സ്പെഷ്യലായി മക്കൾക്ക് വേണ്ടി ടൊവീനോ പങ്കുവച്ചത്. ഒപ്പം തന്നെ അച്ഛന് വേണ്ടിയും സോഷ്യൽ മീഡിയയിലൂടെ ടൊവിനോ ഫാദേഴ്സ് ഡേ ആശംസ അറിയിച്ചു. അച്ഛനൊപ്പമുള്ള ഫോട്ടോകളും അച്ഛൻറെ ഫോട്ടോയും ഒരുമിച്ച് പങ്കുവച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചത്. മക്കൾക്കൊപ്പമുള്ള വീഡിയോയ്ക്കും…

    Read More »
  • പ്രേക്ഷക ഹൃദയങ്ങളിൽ നിറയും ഗാനം “ശ്രീരാഗം പാടിയ രാവിൽ…”

    റഹിം പനവൂർ യുവ താരം സാബുകൃഷ്ണ നായകനാകുന്ന ‘പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്’ എന്ന സിനിമയിലെ “ശ്രീരാഗം പാടിയ രാവിൽ…” എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ സഹർഷം സ്വീകരിച്ചതിന്റെ അഭിമാനത്തിലാണ് അണിയറപ്രവർത്തകർ. പുതിയ തലമുറയിലെ സംഗീത സംവിധായകാരിൽപ്പെട്ട ഫെമിൻ ഫ്രാൻസിസ് ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ഫെമിൻ തന്നെയാണ് ഗാനരചന നിർവഹിച്ചതും എന്ന പ്രത്യേകതയുമുണ്ട്. സുന്ദര പ്രണയം നിറഞ്ഞു നിൽക്കുന്ന ഈ ഗാനം അതീവ ഹൃദ്യമായി പാടിയത് സിദ്ധാർത്ഥ് ശങ്കർ ആണ്. കെ.ജെ.ഫിലിപ്പ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ്സ് ലിമിറ്റഡും എസ്കെ സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.സീത സതീഷ് ആണ് സാബുവിനോപ്പം ഗാനരംഗത്തിൽ അഭിനയിച്ചത്. സിനിമയിലെ ഗാനം റിലീസ് ചെയ്ത് ഒരു മാസം കൊണ്ടുതന്നെ 12 ലക്ഷത്തിൽ കൂടുതൽ പേരാണ് ആസ്വദിച്ചത്.ഓറഞ്ച് മീഡിയയിലൂടെയാണ് ഗാനം പുറത്തിറക്കിയത്.എല്ലാം ഒത്തിണങ്ങിയ ഗാനമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതോടനുബന്ധിച്ചുള്ള ആഘോഷം കൊച്ചിയിൽ നടന്നു. ചലച്ചിത്ര സംവിധായാകരായ ബെന്നി ആശംസ, കെ.…

    Read More »
  • ‘ചന്ദനം മണക്കുന്ന’ പാട്ടുകളുമായി മലയാളത്തെ ധന്യമാക്കിയ രമേശൻ നായർ വിട പറഞ്ഞത് 2021 ജൂൺ 18 ന്

    സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ   ചലച്ചിത്രഗാനരംഗത്തിന്റെ ‘പൂമുഖ വാതിലിൽ സ്നേഹം വിടർത്തിയ’ എസ് രമേശൻ നായർ അന്തരിച്ചത് 2021 ജൂൺ 18 നാണ്. കവി, ഗാനരചയിതാവ്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ച് ചില കൗതുകങ്ങൾ: 1. 148 സിനിമകളിലായി 650 ൽപ്പരം ഗാനങ്ങൾ. ആദ്യചിത്രം പത്താമുദയം (1985). ‘മംഗളം പാടുന്ന സംഗീതം’ എന്ന പാട്ട് ശ്രദ്ധേയം. 2. കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബേണി-ഇഗ്‌നേഷ്യസ്. എം ജയചന്ദ്രനും ഔസേപ്പച്ചനും യഥാക്രമം രണ്ടാമതും മൂന്നാമതും. 3. കൂടുതൽ പാടിയ ഗായകർ യേശുദാസ്, ചിത്ര. 4. മകൻ മനു രമേശൻ അച്ഛന്റെ 22 ഗാനങ്ങൾക്ക് സംഗീതം നൽകി. 5. 132 ആൽബങ്ങളിലായി ആയിരത്തിലേറെ ലളിത ഗാനങ്ങൾ എഴുതി. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ആണ് കൂടുതൽ സിനിമേതര ഗാനങ്ങൾക്ക് സംഗീതം കൊടുത്തത്. 6. രമേശൻ നായർ എഴുതിയ ഗാനങ്ങളിൽ ചിലത്: ബ്രാക്കറ്റിൽ ചിത്രം, സംഗീത സംവിധായകൻ. 1. എത്ര പൂക്കാലമിനി…

    Read More »
  • കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സെന്ന ഹെഡ്ജെ ചിത്രം “പദ്മിനി”യുടെ ടീസർ പുറത്ത്

    ലിറ്റിൽ ബിഗ് ഫിലിംസിന്റെ നിർമ്മാണത്തിൽ നർമ്മത്തിനു പ്രാധാന്യം നൽകി സെന്ന ഹെഡ്ജെ സംവിധാനം ചെയ്യുന്ന “പദ്മിനി” യുടെ ടീസർ പുറത്തിറങ്ങി. പ്രിത്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുക്കുന്ദൻ എന്നിവർ ചേർന്ന് പുറത്തിറക്കിയ ടീസറിന് മലയാളത്തിന്റെ അടുത്ത ഹിറ്റ് എന്ന അഭിപ്രായങ്ങളേടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിൽ നായികമാരായി അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരും അഭിലാഷ് ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്. മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം –…

    Read More »
  • സല്‍മാന്‍ ഖാ​ന്റെ ആക്ഷന്‍ കോമഡി ചിത്രം ‘കിസീ കാ ഭായ് കിസീ കി ജാൻ’ ഒടിടിയിലേക്ക്; സ്ട്രീമിങ് സീ 5 ലൂടെ

    സൽമാൻ ഖാൻ നായകനായ ഏറ്റവും പുതിയ ചിത്രം കിസീ കാ ഭായ് കിസീ കി ജാനിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ട് മാസത്തിനിപ്പുറമാണ് ഒടിടിയിൽ എത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ജൂൺ 23 നാണ് ചിത്രം എത്തുക. ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫർഹാദ് സാംജിയാണ്. പൂജ ഹെഗ്ഡെയാണ് നായിക. സൽമാൻ ഖാൻറെ മുൻകാല വിജയങ്ങളുടെ പ്രതാപം ഇല്ലെങ്കിലും ചിത്രം ഭേദപ്പെട്ട ബോക്സ് ഓഫീസ് കളക്ഷൻ നേടി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 160 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്. 125 കോടി ബജറ്റിൽ എത്തിയ ചിത്രമാണിത്. അജിത്ത് കുമാറിനെ നായകനാക്കി ശിവ ഒരുക്കി, 2014 ൽ പുറത്തെത്തിയ വീരത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഫർഹാദ് സാംജി, സ്പർശ് ഖേതർപാൽ, തഷ ഭംബ്ര എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. https://twitter.com/ZEE5India/status/1669590577363705857?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1669590577363705857%7Ctwgr%5Ec8e5aa6e77b7ce6afa377fe61c275b52daf482b3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FZEE5India%2Fstatus%2F1669590577363705857%3Fref_src%3Dtwsrc5Etfw ലോകമെമ്പാടുമായി 5700 ൽ അധികം…

    Read More »
  • ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍

    തിരുവനന്തപുരം: ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷിനെ 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നതിനുള്ള ജൂറിയുടെ അധ്യക്ഷനായി നിയമിച്ചു. 1980 മുതൽ ഇന്ത്യൻ സമാന്തര സിനിമ ലോകത്തെ ശ്രദ്ധേയമായ പേരാണ് ഗൗതം ഘോഷ്. മികച്ച സിനിമ, മികച്ച ചിത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 27 ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിൻറെ രണ്ട് ഉപസമിതികളെ നയിക്കും. ഇരുവരും അന്തിമ ജഡ്ജിംഗ് പാനലിലും അംഗങ്ങളായിരിക്കും. എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ. നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവർ അന്തിമ വിധികർത്താക്കളുടെ പാനലിൽ ഉണ്ടാകും. ചലച്ചിത്ര…

    Read More »
  • വമ്പൻ ഹൈപ്പുമായെത്തിയ ‘ആദിപുരുഷ്’ കേരളത്തില്‍നിന്ന് ആദ്യദിനം നേടിയത് 60 ലക്ഷം രൂപ മാത്രം!

    റിലീസിന് മുൻപുള്ള ഹൈപ്പ് സിനിമകൾക്ക് ഗുണവും ദോഷവും ആവാറുണ്ട്. വലിയ പ്രേക്ഷകാംകാംക്ഷയ്ക്ക് നടുവിലേക്ക് എത്തുന്ന ചിത്രങ്ങളുടെ ആദ്യ ഷോയ്ക്ക് ലഭിക്കുന്ന പ്രതികരണം എന്തെന്ന് അണിയറക്കാർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ആദ്യ പ്രദർശനങ്ങൾക്കു ശേഷം ഒരു ചിത്രത്തിൻറെ വിധി തീരുമാനിക്കപ്പെടുന്നത് പോലെയാണ്. അഭിപ്രായങ്ങൾ പോസിറ്റീവ് ആവുന്നപക്ഷം വലിയ കളക്ഷനിലേക്ക് പോകുന്ന ചിത്രങ്ങൾ അത് നെഗറ്റീവ് ആണെങ്കിൽ ബോക്സ് ഓഫീസിൽ വീഴുകയും ചെയ്യും. സമീപകാല ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതൽ ലഭിച്ചത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ചിത്രം കാര്യമായ പ്രതികരണം നേടാതെ പോയിരുന്നത്. ചിത്രം മോശം അഭിപ്രായം കൂടി നേടിയതോടെ കേരളത്തിലെ കളക്ഷനും ആ തരത്തിലാണ്. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ അനുസരിച്ച് ചിത്രം കേരളത്തിൽ നിന്ന് ആദ്യദിനം നേടിയത് 60 ലക്ഷം രൂപ മാത്രമാണ്. നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ശനി, ഞായർ…

    Read More »
  • ‘ആദിപുരുഷ്’ റിലീസ് ദിവസം എത്ര നേടി? പ്രതീക്ഷിക്കുന്ന കണക്കുകള്‍ ഇങ്ങനെ

    മുംബൈ: നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് വെള്ളിയാഴ്ച റിലീസ് ചെയ്ത ആദിപുരുഷ് നേടിയത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രം മികച്ച ഓപ്പണിംഗ് ആയിരിക്കും നേടുക എന്നാണ് സൂചന. ഇപ്പോള്‍ വിവിധ ബിസിനസ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ചിത്രം ആദ്യദിനം എത്ര നേടും കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച ബോക്സ് ഓഫീസില്‍ വന്‍ ഓപ്പണിംഗ് ആദിപുരുഷ് നേടും എന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏകദേശം 36-38 കോടി കളക്ഷന്‍ നേടും എന്നാണ് കണക്ക്. മറ്റ് എല്ലാ ഭാഷകളിലെ കളക്ഷനും കൂട്ടിയാല്‍ അഖിലേന്ത്യ തലത്തില്‍ ചിത്രം 90 കോടി രൂപയും നേടുമെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്താന്‍, കെജിഎഫ് 2 എന്നിവയ്ക്ക് ശേഷം കൊവിഡിന് ശേഷം ഒരു ഹിന്ദി ചിത്രത്തിന് മൂന്നാമത്തെ വലിയ ഓപ്പണിംഗ് ആണ് ആദിപുരുഷിന് ലഭിച്ചത് എന്നാണ് വിവരം. ബോക്‌സ്ഓഫീസ് ഇന്ത്യ.കോം റിപ്പോര്‍ട്ട് അനുസരിച്ച്, ഹിന്ദി സര്‍ക്യൂട്ടുകളിലെയും ദക്ഷിണേന്ത്യയില്‍ തെലുങ്ക് പതിപ്പിന്റെ കളക്ഷനും കണക്കിലെടുക്കുകയാണെങ്കില്‍ ആദിപുരുഷ് ഇന്ത്യയിലെ ആദ്യ…

    Read More »
  • ഐ.വി ശശിയുടെ ‘അഭിനിവേശം’ തീയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 46 വർഷം

    സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ    ഐ.വി ശശിയുടെ ‘അഭിനിവേശം’ എത്തിയിട്ട് 46 വർഷമായി. ‘ഉറവ് ശൊല്ല ഒരുവൻ’ എന്ന തമിഴ് ചിത്രം മലയാളം പറഞ്ഞതാണ് ‘അഭിനിവേശം’. അക്കരപ്പച്ച തേടുന്ന മനുഷ്യരുടെ കാമനകളാണ് പ്രമേയം. തിരക്കഥ ആലപ്പി ഷെറീഫ്. ശ്രീകുമാരൻ തമ്പി- ശ്യാം ഗാനങ്ങൾ. 1977 ജൂൺ 17 റിലീസ്. പത്മപ്രിയ അവതരിപ്പിക്കുന്ന സതി എന്ന നഴ്‌സിനോട് അയൽക്കാരൻ വേണുവിന് (സോമൻ) അഭിനിവേശം. പഞ്ചാരക്കുട്ടനായ ബാബുവിനും (രവികുമാർ) അവളോട് അഭിനിവേശം. സർക്കാർ ഉദ്യോഗസ്ഥനാണ് വേണു. പക്ഷേ കാറും ബംഗ്ളാവും ‘സ്വന്തമായുള്ള’ പഞ്ചാരക്കുട്ടനോടാണ്  സതിക്ക് അഭിനിവേശം. പക്ഷേ ഒരു കാർ വർക്ക് ഷോപ്പിലെ മാനേജരെയാണ് കോടീശ്വരനായി തെറ്റിദ്ധരിച്ചതെന്നറിയുമ്പോൾ അവൾ ബാബുവിനെ തള്ളിപ്പറയുന്നു. അയാൾ ആത്മഹത്യാശ്രമം നടത്തി. സഹപ്രവർത്തകർ കളിയാക്കിയതിനാൽ സതി നഴ്‌സുദ്യോഗം രാജി വച്ചു. ഡോക്ടർ (സുകുമാരി) മറ്റൊരു ജോലി ശരിയാക്കി- എഴുന്നേറ്റ് നടക്കാനാവാത്ത സിന്ധു എന്ന  യുവതിയെ (സുമിത്ര) പരിചരിക്കണം. ബാബു- സതി ഇഷ്‌ടത്തിലായി. ജോലി നഷ്ടപ്പെട്ടിരിക്കുന്ന ബാബുവിന് സിന്ധുവിന്റെ…

    Read More »
Back to top button
error: