Movie
-
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും ദി പ്രൊപോസൽ എന്ന പുതുമുഖ ചിത്രത്തിന് സിനിമാറ്റിക് എക്സലൻസ് ( cinematic excellence) അവാർഡ് കരസ്ഥമാക്കി. ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപോസൽ. അത്തരത്തിൽ ഒരു പുതുമ അവകാശപ്പെടാനുള്ള മലയാള ചിത്രമായി ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയുകകൂടിയാണ് ഈ അവാർഡ് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി കൺവീനർ കൂടിയായ അനിന്ദ്യ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. തമിഴിൽ നിന്നും റോക്കറ്ററി- ദി നമ്പി എഫക്ട് , തെലുഗിൽ നിന്നും RRR, കന്നഡ ചിത്രമായ റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങൾക്കും അവാർഡുകൾ ലഭിച്ചു. 2022ൽ സൈന പ്ളേ ഒടിടിയിലാണ് ദി പ്രൊപോസൽ റിലീസ് ചെയ്തത്. കോവിഡ് കാലത്ത്…
Read More » -
കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കിലും ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ ഒരു ഫിലോസഫറാണ്
ഏത് അഭിനേതാക്കൾക്കും കരിയറിൽ എപ്പോഴെങ്കിലും വീണുകിട്ടുന്ന ചില കഥാപാത്രങ്ങളുണ്ട്. മറ്റനവധി വേഷങ്ങൾ ചെയ്തവരെങ്കിലും അവർ എക്കാലവും ഓർമ്മിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങളിലൂടെയാവും. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കിരീടത്തിലെയും അതിൻറെ തുടർച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല. മനുഷ്യൻറെ ഉള്ളറിയുന്ന ലോഹിതദാസിൻറെ തൂലികയിൽ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. ഒക്കെയും ഉള്ളുള്ളവർ. അത് ശങ്കരാടി അവതരിപ്പിച്ച കൃഷ്ണൻ നായരെപ്പോലെ സാത്വികഭാവമുള്ളവരാണെങ്കിലും മോഹൻരാജിൻറെ കീരിക്കാടൻ ജോസിനെപ്പോലെ ഡാർഡ് ഷെയ്ഡ് ഉള്ളവരാണെങ്കിലും. കിരീടത്തിലും ചെങ്കോലിലുമായി വലിയ ക്യാരക്റ്റർ ആർക്കുകളാണ് ലോഹിതദാസ് സൃഷ്ടിച്ചത്. അച്ഛൻറെ ആഗ്രഹപ്രകാരം എസ്ഐ ആവാൻ നടക്കുന്ന നിഷ്കളങ്കനായ സേതുമാധവൻ ഒരു തെരുവ് ഗുണ്ടയായി മാറുന്നതിനൊപ്പം മറ്റ് കഥാപാത്രങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കിരീടത്തിലെ വില്ലൻ കഥാപാത്രങ്ങളിൽ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാൾ ഇല്ല. കിരീടത്തിൽ കൈയൂക്കിൻറെ ബലത്തിൽ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കിൽ ചെങ്കോലിലെത്തുമ്പോൾ അയാൾ പഴയകാല ജീവിതത്തിൻറെ നിരർഥകതയെക്കുറിച്ച് ഓർക്കുന്നയാളാണ്. ജീവിതത്തോട് മൊത്തത്തിൽ നിസ്സംഗത പുലർത്തുന്ന…
Read More » -
മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു
കൊല്ലം: മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ തട്ടകം. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാഗമായി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
Read More » -
അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ‘കണ്ണൂര്‍ സ്ക്വാഡി’നൊപ്പമെത്തി ‘ലിയോ’; കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡ്
പ്രീ റിലീസ് ഹൈപ്പിൽ വിജയിയുടെ ലിയോയോളം ഉയർന്ന ഒരു ചിത്രം സമീപകാലത്ത് തെന്നിന്ത്യയിൽ ഉണ്ടായിട്ടില്ല. ലോകേഷിൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രത്തിന് ശേഷം അദ്ദേഹം വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിന് കാരണം. കൈതിക്കും വിക്രത്തിനും ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൻറെ ഭാഗമാവുമോ ഈ ചിത്രം എന്നതും ഹൈപ്പിന് കാരണമാണ്. കോളിവുഡിനെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. തെന്നിന്ത്യയിൽ നിന്നും വിദേശ മാർക്കറ്റുകളിൽ നിന്നുമൊക്കെ അങ്ങനെതന്നെ. കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗിൽ ചിത്രം ഇതിനകം റെക്കോർഡ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ വാരാന്ത്യ ദിനങ്ങളിലെ പ്രീ ബുക്കിംഗിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയ തുക പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബർ 19 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിൽ എത്തുക. വ്യാഴം മുതൽ ഞായർ വരെയുള്ള നാല് ദിനങ്ങളിൽ നിന്നായി പ്രീ ബുക്കിംഗിൽ നിന്ന് മാത്രം ചിത്രം 13 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്ക്…
Read More » -
‘കുഛ് കുഛ് ഹോത്താഹേ’ ;പ്രണയവും സൗഹൃദവും ഇടകലര്‍ന്ന 25 വര്‍ഷങ്ങൾ
പ്രണയവും സൗഹൃദവും ഇട കലര്‍ന്ന ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം കുഛ് കുഛ് ഹോത്താ ഹേ. ഷാരൂഖ് ഖാനും കാജലും റാണി മുഖര്‍ജിയും ഒരുമിച്ചാണ് കരണ്‍ ജോഹറിന്‍റെ ആദ്യ സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രണയത്തെയും സൗഹൃദത്തെയും അസൂയപ്പെടുത്തും വിധം വരച്ചിട്ടത്. ചിത്രത്തിലെ നൃത്തവും ഗാനങ്ങളും വസ്ത്രങ്ങളുമെല്ലാം അക്കാലത്ത് ട്രെൻഡ് സെറ്ററുകളായി മാറിയിരുന്നു. സൗഹൃദവും പ്രണയവും പ്രണയനഷ്ടവുമായിരുന്നു ചിത്രത്തിന്‍റെ അടിത്തറ. പ്യാര്‍ ദോസ്തി ഹേ, കുഛ് കുഛ് ഹോത്താ ഹേ രാഹുല്‍, തുസ്സി ജാ രഹേ ഹോ തുടങ്ങി നിരവധി ഡയലോഗുകള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. 1998 ഒക്റ്റോബര്‍ 16നാണ് കുഛ് കുഛ് ഹോത്താ ഹേ റിലീസ് ചെയ്തത്. രാഹുല്‍( ഷാരൂഖ് ഖാൻ), അഞ്ജലി( കാജല്‍), ടിന(റാണി മുഖര്‍ജി) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സല്‍മാൻ ഖാനും സന സയീദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. അഞ്ജലിയെപ്പോലെ ട്രാക് സ്യൂട്ടും തൊപ്പിയും ധരിച്ചു കൊണ്ടുള്ള ചിത്രം പങ്കു വച്ചു…
Read More » -
ദൃശ്യത്തെയും പ്രേമത്തെയും പിന്നിലോട്ട് അടിച്ച് ‘കണ്ണൂര്‍ സ്ക്വാഡി’ന്റെ കുതിപ്പ്; ഇനി മുന്നിലുള്ളത് ‘കുറുപ്പ്’
മലയാളത്തിൽ സമീപകാലത്ത് ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജിൻറെ സംവിധാനത്തിൽ വ്യത്യസ്തമായ പൊലീസ് സ്റ്റോറി പറഞ്ഞ ചിത്രം സെപ്റ്റംബർ 28 നാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് മൂന്നാം വാരത്തിലും മോശമില്ലാത്ത തിയറ്റർ ഒക്കുപ്പൻസിയുണ്ട്. കളക്ഷനിലും ആ മുന്നേറ്റം ദൃശ്യമാവുന്നുണ്ട്. ദൃശ്യത്തെ പുറത്താക്കി മലയാളത്തിലെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ ലിസ്റ്റിലേക്ക് കണ്ണൂർ സ്ക്വാഡ് ഇടംപിടിച്ചത് കഴിഞ്ഞ വാരമായിരുന്നു. ഇപ്പോഴിതാ പിന്നീടുള്ള ദിനങ്ങളിലെ കളക്ഷനോടെ ചിത്രം അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. ലിസ്റ്റിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ചിത്രം. അൽഫോൻസ് പുത്രൻറെ നിവിൻ പോളി ചിത്രം പ്രേമത്തെ മറികടന്നാണ് കണ്ണൂർ സ്ക്വാഡ് ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. പ്രേമം മാത്രമല്ല രോമാഞ്ചം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇപ്പോൾ പുതിയ മമ്മൂട്ടി ചിത്രത്തേക്കാൾ പിന്നിലാണ്. അതേസമയം ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് 2018 ആണ്. രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറും.…
Read More » -
അന്തകാലത്ത് 1.5 കോടി ബജറ്റിൽ നിർമിച്ച പഴയ ‘വിക്രം’ സാമ്പത്തിക വിജയമോ? അന്ന് നേടിയ കളക്ഷന്‍
കമല്‍ ഹാസന്‍റെ കരിയറിലെ എക്കാലത്തെയും വലിയ വാണിജ്യ വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ വിക്രം. ഇതേ പേരില്‍ 1986 ല്‍ പുറത്തെത്തിയ കമലിന്‍റെ തന്നെ ചിത്രത്തിന് ഒരു തരത്തില്‍ നല്‍കിയ ട്രിബ്യൂട്ട് കൂടിയായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം. ലോകേഷ് ഒരുക്കിയ വിക്രത്തിന്‍റെ ബജറ്റ് 120 കോടി ആയിരുന്നു. ആഗോള ബോക്സ് ഓഫീസിലെ ലൈഫ് ടൈം ഗ്രോസ് 435 കോടിയും. 1986 ല്‍ എത്തിയ വിക്രം നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിയ ചിത്രമാണോ? അതെ എന്നാണ് ഉത്തരം. കമല്‍ ഹാസന്‍റെ തന്നെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ആണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിക്രത്തിന്‍റെ ബജറ്റ് 120 കോടി ആണെങ്കില്‍ 1986 ല്‍ എത്തിയ വിക്രത്തിന്‍റെ ബജറ്റ് 1.5 കോടി ആയിരുന്നു. വൈഡ് റിലീസിംഗ് ഇല്ലാതിരുന്ന അക്കാലത്ത് കളക്ഷനേക്കാള്‍ ഓടിയ ദിനങ്ങളുടെ എണ്ണമാണ് നിര്‍മ്മാതാക്കള്‍ സിനിമകളുടെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിച്ചിരുന്നത്. എ, ബി, സി ക്ലാസ് തിയറ്ററുകളിലായി 100 ദിവസത്തിലേറെ ഓടിയ…
Read More » -
വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും! നായികയായി എത്തുന്നത് മൃണാൽ താക്കൂർ
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം വീണ്ടും ഒന്നിക്കുന്നു. ഗീതാ ഗോവിന്ദം ടീം സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘ VD13/SVC54 ‘ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18 ന് പ്രഖ്യാപിക്കും. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഗീത ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം ഏറെ വർധിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ റിലീസ്…
Read More » -
ഒന്നര കോടി രൂപ മുതൽ മുടക്കിൽ ക്ലൈമാക്സ് ഫൈറ്റ്! സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജെഎസ്കെ വമ്പൻ ബജറ്റില്‍ ഒരുങ്ങുന്നു
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെഎസ്കെ. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെയിൽ എത്തുന്നു. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണ് ജെഎസ്കെ. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ജെഎസ്കെയിലെ ക്ലൈമാക്സ് ഫൈറ്റ് സീനുകൾ നാഗർകോവിലിൽ അടുത്തിടെ ഷൂട്ട് ചെയ്തിരുന്നു. ഒന്നര കോടി രൂപ മുതൽ മുടക്കിൽ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജാശേഖറാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ…
Read More » -
ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷൻ! ‘ലിയോ’ ടിക്കറ്റിനായി തിക്കും തിരക്കും; റെക്കോർഡ് സെയിൽ
വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലിയോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലടക്കം ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും വലിയ തോതിൽ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷനാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കേരളത്തിൽ ഇതുവരെ രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരം ടിക്കറ്റുകൾ വിറ്റുവെന്ന് ട്രാക്കർന്മാർ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി ആദ്യദിനം നേടിയിരിക്കുന്നത് 3.82 കോടിയിലധികം രൂപയാണ്. എന്നാൽ പല ഫാൻസ് ഷോകളുടെ കണക്കുകളും ഇനിയും വരാനിക്കുന്നതെ ഉള്ളൂ. അങ്ങനെ എങ്കിൽ കേരളത്തിൽ മാത്രം പ്രീ- സെയിൽ അഞ്ച് കോടിയിലധികം വരുമെന്നാണ് വിലയിരുത്തലുകൾ. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. 2 LAKHS 55 THOUSAND TICKETS SOLD till now for Day 1 in…
Read More »