‘ചന്ദനം മണക്കുന്ന’ പാട്ടുകളുമായി മലയാളത്തെ ധന്യമാക്കിയ രമേശൻ നായർ വിട പറഞ്ഞത് 2021 ജൂൺ 18 ന്
സിനിമ ഓർമ്മ
സുനിൽ കെ. ചെറിയാൻ
ചലച്ചിത്രഗാനരംഗത്തിന്റെ ‘പൂമുഖ വാതിലിൽ സ്നേഹം വിടർത്തിയ’ എസ് രമേശൻ നായർ അന്തരിച്ചത് 2021 ജൂൺ 18 നാണ്. കവി, ഗാനരചയിതാവ്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ച് ചില കൗതുകങ്ങൾ:
1. 148 സിനിമകളിലായി 650 ൽപ്പരം ഗാനങ്ങൾ. ആദ്യചിത്രം പത്താമുദയം (1985). ‘മംഗളം പാടുന്ന സംഗീതം’ എന്ന പാട്ട് ശ്രദ്ധേയം.
2. കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബേണി-ഇഗ്‌നേഷ്യസ്. എം ജയചന്ദ്രനും ഔസേപ്പച്ചനും യഥാക്രമം രണ്ടാമതും മൂന്നാമതും.
3. കൂടുതൽ പാടിയ ഗായകർ യേശുദാസ്, ചിത്ര.
4. മകൻ മനു രമേശൻ അച്ഛന്റെ 22 ഗാനങ്ങൾക്ക് സംഗീതം നൽകി.
5. 132 ആൽബങ്ങളിലായി ആയിരത്തിലേറെ ലളിത ഗാനങ്ങൾ എഴുതി. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ആണ് കൂടുതൽ സിനിമേതര ഗാനങ്ങൾക്ക് സംഗീതം കൊടുത്തത്.
6. രമേശൻ നായർ എഴുതിയ ഗാനങ്ങളിൽ ചിലത്: ബ്രാക്കറ്റിൽ ചിത്രം, സംഗീത സംവിധായകൻ.
1. എത്ര പൂക്കാലമിനി (രാക്കുയിലിൻ രാഗസദസ്സിൽ, എംജി രാധാകൃഷ്‌ണൻ).
2. ചന്ദനം മണക്കുന്ന പൂന്തോട്ടം (അച്ചുവേട്ടന്റെ വീട്, വിദ്യാധരൻ).
3. മധുവിധുരാവുകളേ (ആദ്യത്തെ കണ്മണി, എസ് പി വെങ്കിടേഷ്).
4. നിറതിങ്കളോ മണിദീപമോ (സത്യഭാമയ്‌ക്കൊരു പ്രേമലേഖനം, രാജാമണി).
5. മഴ പെയ്‌താൽ കുളിരാണെന്ന് (ഏപ്രിൽ 19, രവീന്ദ്രൻ).
6. മനസ് ഒരു മന്ത്രികക്കൂട് (കളിവീട്, മോഹൻ സിത്താര).
7. ദേവസംഗീതം നീയല്ലേ (ഗുരു, ഇളയരാജ).
8. വിഭാവരീ രാഗം (ഋഷ്യശൃംഗൻ, ജോൺസൺ).
9. ഓ പ്രിയേ (അനിയത്തിപ്രാവ്, ഔസേപ്പച്ചൻ).
10. ആവണിപ്പൊന്നൂഞ്ഞാൽ (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ബേണി-ഇഗ്‌നേഷ്യസ്).