Movie

  • തിയേറ്ററിൽ ബാൻഡ്‌ മേളം തീർത്ത ‘ജാക്സൺ ബസാർ യൂത്ത്‌’ ഇനി ഒടിടിയിലേക്ക്, സ്ട്രീമിങ് സൈന പ്ലേയിൽ

    തിയേറ്ററിൽ ബാൻഡ്‌ മേളം തീർത്ത ‘ജാക്സൺ ബസാർ യൂത്തി’ന്റെ ഒടിടി സംപ്രേക്ഷണ അവകാശം സൈന പ്ലേ സ്വന്തമാക്കി. നവാഗതനായ ഷമൽ സുലൈമാനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ‘ജാക്സൺ ബസാർ യൂത്ത്‌’ സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്‍ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ‘ജാക്സൺ ബസാർ യൂത്തി’ല്‍ വേഷമിട്ടത്.  ഉസ്‍മാൻ മാരാത്തായിരുന്നു ചിത്രത്തിന്റെ രചന. കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിച്ചത്  അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെഎം എന്നിവരായിരുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയയാണ് നിര്‍മാണം. സഹനിർമാണം  ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ). ലൈൻ പ്രൊഡ്യൂസർ  ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്). എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‍സ് അമീൻ അഫ്‍സൽ, ശംസുദ്ധീൻ എം ടി. ടജാക്സൺ ബസാർ യൂത്തിടന്റെ സംഗീത സംവിധാനം ഗോവിന്ദ്‌ വസന്ത. വരികൾ…

    Read More »
  • ആദിപുരുഷ് പ്രദർശിപ്പിച്ച തിയറ്ററിൽ സിനിമ കാണാൻ കുരങ്ങൻ…!

    രാമായണത്തെ അടിസ്ഥാനമാക്കി നിർമിച്ച ‘ആദിപുരുഷ്’ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കുരങ്ങൻ പ്രവേശിച്ചു. സോഷ്യൽമീഡിയയിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ആദിപുരുഷ് കളിക്കുന്ന തിയേറ്ററിലെ ചുമരിലെ ദ്വാരത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്ന സമയം കുരങ്ങൻ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത്. സംഭവത്തിൻറെ വീഡിയോ വൈറലായി. എന്നാൽ എവിടെയാണ് സംഭവമെന്ന് വ്യക്തമായിട്ടില്ല. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നത് ഏറെ ശ്രദ്ധിനേടിയിരുന്നു. സംവിധായകന്റെ നിർദേശത്തെ തുടർന്ന് തിയറ്റർ ഉടമകൾ തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റൊഴിച്ചിടാൻ തീരുമാനിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരം​ഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയും പുറത്തുവന്നു. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’…

    Read More »
  • ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നയാള്‍ക്ക് മര്‍ദ്ദനം! സംഭവം ഹൈദരാബാദില്‍ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെ

    ഹൈദരാബാദ്: ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കുന്ന എപിക് മിത്തോളജിക്കൽ ചിത്രത്തിൽ നായകൻ ബാഹുബലി താരം പ്രഭാസാണ്. ഇന്നാണ് ചിത്രം റിലീസായത്. ബിഗ് ബജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം അഡ്വാൻസ് റിസർവേഷനിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഇന്ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിൻറെ ആദ്യ പ്രദർശനങ്ങൾ പ്രധാന കേന്ദ്രങ്ങളിൽ പുലർച്ചെ 4 മണി മുതൽ തന്നെ ആരംഭിച്ചിരുന്നു. ട്വിറ്ററിൽ പ്രേക്ഷകരുടെയും ട്രേഡ് അനലിസ്റ്റുകളുടെയും ആദ്യ പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. അതേ സമയം മറ്റൊരു വലിയ പ്രത്യേകതയുമായാണ് ചിത്രം എത്തിയത്. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നത് ഏറെ ശ്രദ്ധിനേടിയിരുന്നു. സംവിധായകന്റെ നിർദേശത്തെ തുടർന്ന് തിയറ്റർ ഉടമകൾ തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റൊഴിച്ചിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ പ്രകാരം തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് മർദനം ഏറ്റുവെന്നാണ്…

    Read More »
  • വൻ ഹൈപ്പോടെ എത്തി; പക്ഷേ കലങ്ങിയില്ല! രാവണന്റെ തലയ്ക്ക് ഇതെന്ത് പറ്റി? ‘ആദിപുരുഷ്’ വിഎഫ്എക്സിനെതിരെ വ്യാപക ട്രോൾ

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച ഷോ കാണാൻ വൻ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ട്രോളുകളും ചിത്രം നേരിടുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ വിഎഫ്എക്സിനെതിരെ. ആദിപുരുഷിൽ രാവണനായി എത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാൻ ആണ്. ചിത്രത്തിൽ രാവണന്റെ അഞ്ച് തല മുകളിലും അഞ്ച് തല താഴേയുമായി പടി പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോളുകളിൽ മുന്നിട്ട് നിൽക്കുന്നതും ഈ രാവണന്റെ തലയാണ്. പ്രഭാസിന്റെ ചില രം​ഗങ്ങളിലെ ലുക്ക് കണ്ടാൽ യേശുവിനെ പോലുണ്ടെന്നാണ് ചിലർ പറയുന്നത്. After watching visuals coming out of #Adipurush , My respect for Ramananda sagae has gone up 100x,26 years ago, without any technology and limited resources, he created magic, absolute magic…

    Read More »
  • ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന പൊളിറ്റിക്കൽ സറ്റയർ “ഭഗവാൻ ദാസന്‍റെ രാമരാജ്യം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    “ഭഗവാൻ ദാസൻറെ രാമരാജ്യം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിച്ചു ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.

    Read More »
  • കമലിൻ്റെ പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ തൊടുപുഴയിലും ദീപു കരുണാകരന്റെ ഇന്ദ്രജിത്ത് നായകനായ ചിത്രം തിരുവനന്തപുരത്തും ആരംഭിച്ചു

        പ്രശസ്ത സംവിധായകനായ കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്.’ തൊടുപുഴക്കടുത്ത് മണക്കാട്, പെരിയാമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൻ്റെ പാരിഷ് ഹാളിൽ വച്ച് ലളിതമായ ചടങ്ങോടെ ഇന്നലെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിബി മലയിലും കമലും ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്. തുടർന്ന് ആഷിക്ക് അബു’ഷൈൻ ടോം ചാക്കോ, ശരൺ വേലായുwൻ, രഞ്ജൻ ഏബ്രഹാം എന്നിവരും മറ്റ് അഭിനേതാക്കളും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.   ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു. ചിത്രം ഇന്ന് തിരുവനന്തപുരത്തും ആരംഭിച്ചു. ബൈജു സന്തോഷ്, ബിജു പപ്പൻ. സീമ, ലയാ സിംസൺ, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ജയറാം നായകനായ വിന്റെർ, ദിലീപിന്റെ ക്രേസി ഗോപാലൻ .പ്രഥി രാജ്…

    Read More »
  • സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീമിന്റെ ‘പട്ടണപ്രവേശം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     മലയാളികളെ ചിരിയുടെ കുറ്റാന്വേഷണലോകത്തേയ്ക്ക് കൊണ്ടുപോയ ‘പട്ടണപ്രവേശം’ എത്തിയിട്ട് 35 വർഷം. ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ടീമിന്റെ ‘നാടോടിക്കാറ്റി’ന്റെ രണ്ടാം ഭാഗം. സി.ഐ.ഡികൾ ദാസനും വിജയനും അവരുടെ ഭാഗ്യം ഒരിക്കൽക്കൂടി പരീക്ഷിച്ച ‘പട്ടണപ്രവേശം’ 1988 ജൂൺ 16 ന് റിലീസ് ചെയ്‌തു. സിയാദ് കോക്കർ ആണ് നിർമ്മാണം. മോഹൻലാൽ ആന്റണി പെരുമ്പാവൂരുമായി അടുക്കുന്നത് ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ (പ്രതാപചന്ദ്രൻ) കൊല്ലപ്പെട്ടത് അന്വേഷിക്കാനെത്തുന്ന ദാസനും വിജയനും (മോഹൻലാൽ, ശ്രീനിവാസൻ) അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും അപകടങ്ങളും അതിജീവനങ്ങളും അന്തിമവിജയവുമാണ് സിനിമ. അതിനിടയിൽ വിജയനെ താഴ്ത്തിക്കെട്ടുന്ന ദാസന്റെ സമീപനങ്ങൾ. അതിലുള്ള വിജയന്റെ രോഷം. ഒളിഞ്ഞു നിന്ന് കേൾക്കുന്ന സംഭാഷണങ്ങളും അവ നയിക്കുന്ന തെറ്റിദ്ധാരണകളും. റോഡിൽ കിടക്കുന്ന പണം എടുക്കാൻ കുനിയുമ്പോൾ വെടിയുണ്ടയിൽ നിന്നും രക്ഷ നേടുന്നത് പോലുള്ള ആകസ്മിക സംഭവങ്ങൾ. കുട നന്നാക്കലുകാരായും മറ്റുമുള്ള വേഷപ്പകർച്ചകൾ… രസച്ചരട് പൊട്ടാതെയുള്ള …

    Read More »
  • ചുംബനരംഗങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന പുതിയ വെബ് സീരീസിൽ ടോപ്‍ലെസായതിൽ ആരാധകർ ആശങ്കയിൽ! ഞങ്ങളുടെ തമന്ന ഇങ്ങനെയല്ല! വിമർശനം

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് തമന്ന ഭാട്ട്യ. ആമസോൺ പ്രൈം വീഡീയോയിലെ വെബ് സീരീസായ ‘ജീ കാർദാ’യിൽ തമന്ന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സീരീസിനായി തമന്ന ടോപ്‍ലെസായത് ചർച്ചയാകുകയാണ്. ചുംബനരംഗങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത താരമായ തമന്ന എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്‍തതെന്നാണ് ആരാധകർ ചോദിക്കുന്നത്. നടൻ വിജയ് വർമ്മയുമായുള്ള തൻറെ പ്രണയം തമന്ന അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൻറെ ആന്തോളജി ചിത്രം ‘ലസ്റ്റ് സ്റ്റോറീസ് 2’ൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ സെറ്റിൽ നിന്നാണ് തങ്ങളുടെ പ്രണയകഥ ആരംഭിക്കുന്നതെന്നാണ് തമന്ന വെളിപ്പടുത്തിയത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഡേറ്റിംഗിൽ ആണെന്ന വിവരം തമന്ന ഭാട്യ സ്ഥിരീകരിച്ചത്. ഒപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്ന താരമാണ് എന്നതുകൊണ്ട് നമുക്ക് ഒരാളോട് അടുപ്പം തോന്നില്ല. ഒരുപാട് നടന്മാർക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കിൽ തീർത്തും വ്യക്തിപരമായ ചില കാരണങ്ങൾ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവർത്തിക്കുക,…

    Read More »
  • ഉര്‍വശി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’ഒടിടിയിൽ; സ്‍ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍

    ഉർവശി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്‍ച ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ വേഷമിട്ട പ്രൊജക്റ്റ് എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം…

    Read More »
  • ആഞ്ജനേയാ…! ‘ആദിപുരുഷ്’ കാണാൻ വരുമെന്ന് വിശ്വാസം; ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം റെഡി- ഫോട്ടോ വൈറൽ

    തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരം​ഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. രാമായണത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം എന്നതും മറ്റൊരു പ്രധാനഘടകമാണ്. സിനിമയുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധിനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അപ്ഡേഷനാണ് ഏറെ ശ്രദ്ധനേടുന്നത്. ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. Adipurush: 1 seat to be reserved in theatres for Lord Hanuman#Hanuman #Adipurush #Prabhas pic.twitter.com/yCyXEJ2FuF — Sreedhar…

    Read More »
Back to top button
error: