റിലീസിന് മുൻപുള്ള ഹൈപ്പ് സിനിമകൾക്ക് ഗുണവും ദോഷവും ആവാറുണ്ട്. വലിയ പ്രേക്ഷകാംകാംക്ഷയ്ക്ക് നടുവിലേക്ക് എത്തുന്ന ചിത്രങ്ങളുടെ ആദ്യ ഷോയ്ക്ക് ലഭിക്കുന്ന പ്രതികരണം എന്തെന്ന് അണിയറക്കാർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ആദ്യ പ്രദർശനങ്ങൾക്കു ശേഷം ഒരു ചിത്രത്തിൻറെ വിധി തീരുമാനിക്കപ്പെടുന്നത് പോലെയാണ്. അഭിപ്രായങ്ങൾ പോസിറ്റീവ് ആവുന്നപക്ഷം വലിയ കളക്ഷനിലേക്ക് പോകുന്ന ചിത്രങ്ങൾ അത് നെഗറ്റീവ് ആണെങ്കിൽ ബോക്സ് ഓഫീസിൽ വീഴുകയും ചെയ്യും. സമീപകാല ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതൽ ലഭിച്ചത്.
അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ചിത്രം കാര്യമായ പ്രതികരണം നേടാതെ പോയിരുന്നത്. ചിത്രം മോശം അഭിപ്രായം കൂടി നേടിയതോടെ കേരളത്തിലെ കളക്ഷനും ആ തരത്തിലാണ്. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ അനുസരിച്ച് ചിത്രം കേരളത്തിൽ നിന്ന് ആദ്യദിനം നേടിയത് 60 ലക്ഷം രൂപ മാത്രമാണ്. നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ശനി, ഞായർ ദിനങ്ങളിലും ചിത്രം കാര്യമായി പ്രേക്ഷകരെ എത്തിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇന്ത്യൻ ബോക്സ് ഓഫീസ് മൊത്തത്തിൽ പരിശോധിക്കുമ്പോൾ റിലീസ് ദിനത്തിൽ ചിത്രം വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. എല്ലാ ഭാഷാ പതിപ്പുകളിൽ നിന്നുമായി ചിത്രം 90 കോടിക്ക് മുകളിൽ നേടിയതായി കൊയ്മൊയ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
https://twitter.com/AbGeorge_/status/1669952098233110529?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1669952098233110529%7Ctwgr%5E3e02a688d4dc06f08173f7a88513c99f403f1300%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAbGeorge_%2Fstatus%2F1669952098233110529%3Fref_src%3Dtwsrc5Etfw
ടി- സീരീസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുർ, എഡിറ്റിംഗ് – അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം – അജയ്- അതുൽ. പശ്ചാത്തല സംഗീതം – സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.