LIFEMovie

‘ഫാദേഴ്സ് ഡേ’യ്ക്ക് കിടിലൻ വീഡിയോയും ഫോട്ടോകളുമായി മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്; ഏറ്റെടുത്ത് ആരാധകർ

ല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഏവരും സന്തോഷപൂർവം ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇക്കുറി ഇന്ന്, ജൂൺ 18നാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയുടെ കാലം വന്നപ്പോൾ ഫാദേഴ്സ് ഡേ പോലുള്ള വിശേഷാവസരങ്ങളിൽ അധികപേരും ആശംസകൾ കുറിക്കുന്നതും പ്രിയപ്പെട്ടവരെ ഓർമ്മിക്കുകയും അവരെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുമെല്ലാം സോഷ്യൽ മീഡിയിലൂടെ തന്നെയാണ്.

ഇന്നും ധാരാളം പേർ ഇത്തരത്തിൽ ഫാദേഴ്സ് ഡേ ആശംസകളും കുറിപ്പുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവച്ച വീഡിയോയും ഫോട്ടോകൾ. രണ്ട് കുട്ടികളെയും നെഞ്ചോട് ചേർത്തുപിടിച്ച്, കാറിനകത്ത് കിടന്ന് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഫാദേഴ്സ് ഡേ സ്പെഷ്യലായി മക്കൾക്ക് വേണ്ടി ടൊവീനോ പങ്കുവച്ചത്.

Signature-ad

ഒപ്പം തന്നെ അച്ഛന് വേണ്ടിയും സോഷ്യൽ മീഡിയയിലൂടെ ടൊവിനോ ഫാദേഴ്സ് ഡേ ആശംസ അറിയിച്ചു. അച്ഛനൊപ്പമുള്ള ഫോട്ടോകളും അച്ഛൻറെ ഫോട്ടോയും ഒരുമിച്ച് പങ്കുവച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചത്.

മക്കൾക്കൊപ്പമുള്ള വീഡിയോയ്ക്കും അച്ഛനൊപ്പമുള്ള ഫോട്ടോകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ടൊവിനോയ്ക്ക് ലഭിക്കുന്നത്. എത്രത്തോളും കുടുംബവുമായി താരത്തിന് ആത്മബന്ധമുണ്ടെന്നും, അവർ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം മൂല്യമുള്ള സമ്പാദ്യങ്ങളാണെന്നും മനസിലാവുന്ന കാഴ്ചകളാണിതെന്ന് ആരാധകർ കമൻറിലൂടെ കുറിക്കുന്നു.

നേരത്തെയും കടുംബത്തോടൊപ്പമുള്ള ടൊവിനോയുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം വലിയ രീതിയിൽ തന്നെ ആരാധകർ ഏറ്റെടുത്തിട്ടുള്ളതാണ്. ഭാര്യക്കും കുട്ടികൾക്കുമൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഇതുപോലെ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. ടൊവിനോയുടെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ കുറിച്ചെല്ലാം ആരാധകർക്ക് നല്ല ധാരണയാണ്. ഏവരെ കുറിച്ചും അഭിമുഖങ്ങളിലൂടെയും മറ്റും ടൊവിനോ വാചാലനാകാറുണ്ട്.

മുമ്പ് അച്ഛനൊപ്പമുള്ള ടൊവിനോയുടെ വർക്കൗട്ട് ഫോട്ടോ വലിയ രീതിയിലാണ് ആരാധകർ ഏറ്റെടുത്തത്. കുടുംബം ടൊവിനോയ്ക്ക് എത്രമാത്രം പിന്തുണയും കരുതലും ധൈര്യവും നൽകുന്നു എന്നതിൻറെ തെളിവ് കൂടിയായാണ് ഈ ചിത്രങ്ങളും സഹോദരനെ കുറിച്ച് സംസാരിച്ച് വികാരധീനനാകുന്ന ടൊവിനോയുടെ വീഡിയോയുമെല്ലാം ആരാധകർ കണക്കാക്കിയിട്ടുള്ളത്.

Back to top button
error: