Movie
-
മലയാള സിനിമയെ കീഴടക്കിയ ബ്രിട്ടീഷ് വില്ലൻ
പത്മരാജന്റെ സീസണിലെ ഫാബിയൻ എന്ന വില്ലൻ കഥാപാത്രത്തേയും ആനവാൽമോതിരത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന കള്ളക്കടത്തുകാരനേയും ആര്യനിലെ ദാദയേയും ബോക്സറിലെ ബോക്സിങ് താരത്തേയും ഓർമ്മയില്ലേ…?ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ്. (08 ജൂൺ, 1964 – 18 മേയ്, 2012) എന്ന നടനായിരുന്നു ഈ വേഷങ്ങൾ അവതരിപ്പിച്ചത്. ബെഞ്ചമിൻ ബ്രൂണോ എന്ന വില്ലനെ മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.പ്രത്യേകിച്ച് 90 കളിലെ സിനിമാ പ്രേമികൾ. മലയാള സിനിമയില്‍ ഇന്ന് പിന്നില്‍ നിന്ന് കുത്തുന്ന വില്ലന്മാരുടെ വേഷം കുറവാണ്. പക്ഷേ യഥാർഥ ജീവിതത്തിൽ ഇത്തരം ധാരാളം ആളുകളെ സിനിമയിൽ തന്നെ കാണുവാനും സാധിക്കും.പക്ഷെ അന്നും ഇന്നും വില്ലത്തരത്തിനും വില്ലന്‍ വേഷങ്ങള്‍ക്കും സിനിമയില്‍ വലിയ പ്രധാന്യമുണ്ട്. നായകന്മാരെ എടുത്തു പൊക്കുന്ന സിനിമാ ലോകത്ത് അത്തരം നടന്മാര്‍ ശ്രദ്ധിക്കപ്പെടാതെ പോയില്ലെങ്കിലേ അത്ഭുതവുമുള്ളൂ.ജോസ് പ്രകാശില്‍ തുടങ്ങി, ബാലന്‍ കെ നായരും, ടിജി രവിയും എന്‍ഫ് വര്‍ഗീസും സായികുമാറുമൊക്കെ താണ്ടി ജയസൂര്യവരെയും വില്ലന്‍ വേഷങ്ങള്ളിൽ പ്രേക്ഷകരെ വിറപ്പിച്ചിട്ടുണ്ട്.എന്തിനേറെ നമ്മുടെ മോഹൻലാൽ വരെ.മോഹൻലിലിന്റെ സിനിമയിലേക്കുള്ള…
Read More » -
തീയറ്റര്‍ റണ്ണിന് ശേഷം ജയിലർ സെപ്തംബറില്‍ ഒടിടിയില്‍ വന്നേക്കുമെന്ന് സൂചന
ചെന്നൈ: നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം സാധാരണ വന്‍ ചിത്രങ്ങള്‍ കളക്ഷനില്‍ പിന്നോട്ട് പോകാറുള്ള തിങ്കാളാഴ്ച പോലും ഗംഭീര കളക്ഷനുണ്ടാക്കി 300 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു. രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും സൂചനകള്‍ വന്ന് തുടങ്ങി. ചിത്രം 28 ദിവസത്തെ തീയറ്റര്‍ റണ്ണിന് ശേഷം സെപ്തംബര്‍ 6,7 തീയതികളില്‍ ഒടിടിയില്‍ വന്നേക്കും എന്നാണ്…
Read More » -
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു
ദില്ലി: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സർക്കാർ രേഖകളുടെ ചിത്രങ്ങൾ അക്ഷയ് കുമാർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയർന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു അക്ഷയ് കുമാർ കനേഡിയൻ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യൻ പൗരത്വം നേടാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. അക്ഷയ് തൻറെ എക്സ് അക്കൌണ്ടിൽ പങ്കുവച്ച രേഖയിൽ അദ്ദേഹത്തിൻറെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ൽ താൻ ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞിരുന്നു. പിന്നീട് കൊവിഡ് പ്രശ്നങ്ങളാൽ അത് നീണ്ടുപോയെന്നും അക്ഷയ് കുമാർ അറിയിച്ചിരുന്നു. മുൻപ് താൻ എന്തുകൊണ്ട് കനേഡിയൻ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്കു മുൻപ് എൻറെ സിനിമകൾ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത…
Read More » -
സോനത്തിനോടും ദുല്‍ഖറിനോടും ക്ഷമ ചോദിക്കുന്നു… എന്‍റെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമന്‍റുകള്‍ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നതെന്ന് റാണ ദഗ്ഗുബതി
ഹൈദരാബാദ് : അടുത്തിടെ നടി സോനം കപൂറിനെ സംബന്ധിച്ച് നേരിട്ടല്ലാതെ നടത്തിയ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് നടൻ റാണ ദഗ്ഗുബതി. ഹൈദരാബാദിൽ ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ പരിപാടിയിലാണ് റാണ സോനത്തിന്റെ പേര് പറയാതെ ഒരു ‘ബോളിവുഡ് നായിക’സിനിമയുടെ സെറ്റിൽ നടൻ ദുൽഖർ സൽമാന്റെ സമയം പാഴാക്കിയെന്ന് പറഞ്ഞത്. എന്നാൽ ഇത് സോനം കപൂറാണ് എന്ന കീതിയിൽ വ്യാപകമായി സോഷ്യൽ മീഡിയ ട്രോളുകൾ വന്നിരുന്നു. ദി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനവും ദുൽഖറും ഒന്നിച്ച് അഭിനയിച്ചിരുന്നത്. എന്നാൽ എക്സിൽ ഇട്ട പുതിയ പോസ്റ്റിൽ റാണ തൻറെ വാചകങ്ങളിൽ വ്യക്തത വരുത്തുകയും സോനത്തിനും, ദുൽഖരിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ” എൻറെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമൻറുകൾ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കൾ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതിൽ ഞാൻ ശരിക്കും ക്ഷമ…
Read More » -
ഡാന്‍സ് കളിച്ച് ചിരിപ്പിച്ച വില്ലന്‍; ‘ജയിലര്‍’ വിജയാഘോഷങ്ങള്‍ക്കിടയില്‍ നൊമ്പരമായി ഡാന്‍സര്‍ രമേശ്
രജിനികാന്തിന്റെ ജയിലര്‍ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം 300 കോടിയാണ് നേടിയത്. ജയിലറിലെ ഓരോ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്‌ക്രീനില്‍ വന്നവരെല്ലാം പൊളിച്ചടുക്കി എന്ന് തന്നെയാണ് സിനിമ കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം. മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ്കുമാര്‍, വിനായകന്‍ അങ്ങനെ എല്ലാവരും കിടിലന്‍ പെര്‍ഫോമന്‍സ് തന്നെയായിരുന്നു. ജയിലറിന്റെ വിജയത്തിലുള്ള സന്തോഷത്തിനിടയിലും പ്രേക്ഷകരുടെയെല്ലാം നൊമ്പരമായി മാറിയിരിക്കുകയാണ് ഡാന്‍സര്‍ രമേശ്. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ ഗ്യാങില്‍പ്പെടുന്ന ഡാന്‍സ് കളിക്കുന്ന വില്ലന്‍. രമേശ് അവതരിപ്പിച്ച ഈ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍, തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഈ പേരും പ്രശസ്തിയും കാണാന്‍ രമേശ് ഇന്നില്ല. ജനുവരിയിലായിരുന്നു രമേശ് മരണപ്പെട്ടത്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സ് എന്നിവയിലൂടെയായിരുന്നു രമേശ് പ്രശസ്തനായത്. ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു രമേശിന്. ആത്മഹത്യയായിരുന്നുവെന്ന് പിന്നീട് പോലീസ് അറിയിച്ചു. മരണത്തിന്…
Read More » -
വിനായകന്റെ വിളയാട്ടം: ‘ജയിലറി’ൽ നായകന് മുകളിൽ സ്‌കോർ ചെയ്ത് പ്രേക്ഷകരെ വിറപ്പിച്ച കൊടുംക്രൂരൻ വില്ലനായി വിനായകൻ
സൂപ്പർസ്റ്റാർ രജനികാന്തും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘ജയിലർ’ തീയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുമ്പോൾ ചലച്ചിത്ര ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് പ്രേക്ഷകരെ വിറപ്പിച്ച കൊടുംക്രൂരനായ വിനായകന്റെ വില്ലനെക്കുറിച്ചാണ്. നായകന് മുകളിൽവരെ വിനായകൻ സ്‌കോർ ചെയ്യുമ്പോൾ വിവാദങ്ങൾക്കും മുകളിൽ അയാൾ തന്നിലെ നടനെ എന്നെന്നേക്കുമായി അടയാളപ്പെടുത്തുക കൂടിയാണ്. ജാതിവെറിയുടെയും വർണ്ണ ബോധത്തിന്റെയും വിഴുപ്പുകൾ പേറി വിനായകനെ വേട്ടയാടിയവർക്കുള്ള ഒരു മറുപടിയാണ് ‘ജയിലർ.’ മനുഷ്യന്റെ നിറത്തിലും രൂപത്തിലും സമൂഹം കൽപ്പിച്ചു കൊടുക്കുന്ന മുൻധാരണകളല്ല അവന്റെ കഴിവുകളിലാണ് യഥാർത്ഥ സൗന്ദര്യമെന്നും ഭംഗിയെന്നുമുള്ള മറുപടി. വിനായകനെ വേട്ടയാടിയ പലർക്കും ജയിലറിലെ ആ വില്ലൻ കഥാപാത്രത്തെ ഒന്ന് കണ്ട് നോക്കാവുന്നതാണ്. ഉള്ളിൽ എത്ര ശത്രുത ഉണ്ടെങ്കിലും അറിയാതെ കയ്യടിച്ചു പോകും, അയാളുടെ അതിതരസാധാരണമായ പ്രതിഭാവിലാസത്തിൽ നാം അറിയാതെ ശിരസ്സു നമിച്ചു പോകും. വിനായകൻ അഭിനയിച്ചു തകർക്കുകയാണ് ജയിലറിൽ. അയാളുടെ കണ്ണുകൾ ശരീര ഭാഷ എന്നിവയെല്ലാം ചിത്രത്തിലെ വില്ലനെ ശക്തമായി അടയാളപ്പെടുത്തുന്നു. വിനായകന്റെ വിശ്വരൂപങ്ങൾ ഭാഷകൾ കടന്ന് ചർച്ച ചെയ്യപ്പെടുന്നു എന്നത്…
Read More » -
ഈ വാരത്തിൽ വരുന്ന പ്രധാന ഒടിടി റിലീസ് സീരിസുകളും സിനിമകളും
പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിൽ ഓഗസ്റ്റ് മാസത്തിലെ മൂന്നാം വാരത്തില്‍ ഇറങ്ങാന്‍ പോകുന്ന പ്രധാന സീരിസുകളും സിനിമകളും പരിശോധിക്കാം. 1. അമല അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് അമല. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. 2. അന്നപൂര്‍ണ്ണ ഫോട്ടോ സ്റ്റുഡിയോ ചൈതന്യ റാവു മദാഡിയും ലാവണ്യ സാഹുകരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തെലുങ്ക് പീരിയിഡ് റൊമാന്റിക് ഡ്രാമയാണ് അന്നപൂർണ ഫോട്ടോ സ്റ്റുഡിയോ. 1980-കളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം ചെണ്ടു മുദ്ദു ആണ് ചിത്രം സംവിധാനം ചെയ്തത്. 15 ഓഗസ്റ്റ് മുതല്‍ ഇടിവി വിന്‍ ഒടിടി പ്ലാറ്റ്ഫോമിലാണ് ഈ ചിത്രം. 3. ഛത്രപതി നടൻ ബെല്ലംകൊണ്ട ശ്രീനിവാസും സംവിധായകൻ വി വി വിനായകും ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് ഛത്രപതി. പ്രഭാസ് പ്രധാന വേഷത്തിൽ എത്തിയ…
Read More » -
വാ പൊളിച്ച് ചിരഞ്‍ജീവി! തെലുങ്ക് ദേശത്തും കളക്ഷനില്‍ കത്തിക്കയറി രജനികാന്തിന്റെ ‘ജയിലര്‍’
ബോക്സ് ഓഫീസ് റെക്കോർഡുകൾ രജനികാന്ത് ചിത്രം ‘ജയിലർ’ തിരുത്തിക്കുറിക്കുകയാണ്. ‘ജയിലർ’ രാജ്യമെങ്ങും ആവേശമായി മാറിയിരിക്കുകയാണ്. ശിവ രാജ്‍കുമാറും മോഹൻലാലും ഒപ്പം ചേർന്നതിനാൽ ‘ജയിലർ’ ഭാഷാഭേദമന്യേ തെന്നിന്ത്യയിൽ കുതിക്കുകയാണ്. ചിരഞ്‍ജീവി നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം ‘ഭോലാ ശങ്കർ’ ഉണ്ടെങ്കിലും തെലുങ്ക് നാട്ടിലും രജനികാന്തിന്റെ ‘ജയിലർ’ കത്തിക്കയറുകയാണ്. വെറും നാല് ദിവസത്തിനുള്ളിൽ 300 കോടിയാണ് ‘ജയിലർ’ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ ഇന്നലെ ചിത്രം ഏഴ് കോടി നേടിയപ്പോൾ തെലുങ്ക് നാട്ടിൽ നിന്ന് രജനികാന്തിന്റെ ‘ജയിലർ’ 32 കോടിയും നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘ജയിലറി’ന്റെ കുതിപ്പിൽ ഏതൊക്കെ ചിത്രങ്ങളാകും പരാജയപ്പെടുക എന്നാണ് വ്യക്തമാകാനുള്ളത്. 2023ലെ വമ്പൻ ഹിറ്റ് രജനികാന്ത് ചിത്രം ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോൾ രാജ്യമെമ്പാടു നിന്നും ‘ജയിലറി’ന് ലഭിക്കുന്നത്. Super 🌟 @rajinikanth's Rampage Continues at the Telugu box office grossing 32CR in just 4⃣ Days Across AP/TS 🔥💥 Book Your Tickets Now🎟…
Read More » -
‘പോര്‍ തൊഴിലി’നു ശേഷം വീണ്ടും പൊലീസ് ഓഫീസറായി ശരത്‍കുമാര്‍; ‘പരംപൊരുള്‍’ ട്രെയിലര്‍ പുറത്തു
‘പോർ തൊഴിൽ’ എന്ന ചിത്രത്തിന് ശേഷം ശരത്‍കുമാർ പ്രധാന വേഷത്തിൽ എത്തുന്നതാണ് ‘പരംപൊരുൾ’. പൊലീസ് ഓഫീസറായിട്ടാണ് ശരത്കുമാർ പുതിയ ചിത്രത്തിലും എത്തുന്നത്. ‘പരംപൊരുൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. സെപ്‍തംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. ആർ ശരത്കുമാറിനൊപ്പം ‘പോർ തൊഴിൽ’ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത് നടൻ അശോക് സെൽവനായിരുന്നു. സി അരവിന്ദ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രം ‘പരംപൊരുളി’ൽ അമിതാഷാണ് ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. എസ് പാണ്ടികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവൻ ശങ്കർ രാജയാണ് സംഗീതം. ‘പോർ തൊഴിൽ’ എന്ന ചിത്രം ഒടിടിയിൽ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. വിഘ്‍നേശ് രാജയാണ് സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആൽഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘പോർ തൊഴിൽ’ സിനിമ 50 കോടി നേടിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. ശരത്കുമാർ ‘എസ് പി ലോഗനാഥനാ’യപ്പോൾ ചിത്രത്തിൽ ‘ഡിഎസ്‍പി കെ പ്രകാശാ’യി അശോക് സെൽവനും ‘വീണ’യായി നിഖില വിമലും ‘എഡിജിപി ഡി മഹേന്ദ്രനാ’യി നിഴൽഗൽ രവിയും ‘കെന്നഡി’യായി ശരത് ബാബുവും…
Read More » -
തെക്ക് ‘ജയിലറെ’ങ്കിൽ വടക്ക് ‘ഗദർ 2’! പൂരം കൊടിയേറി മക്കളേ… രണ്ട് ദിവസത്തെ കളക്ഷൻ പുറത്തുവിട്ട് നിർമ്മാതാക്കൾ
സിനിമകളുടെ വലിപ്പത്തിലും കളക്ഷനിലുമൊക്കെ മുൻപ് ബോളിവുഡ് ആയിരുന്നു മുൻപിലെങ്കിൽ ഇന്ന് തെലുങ്ക്, തമിഴ് സിനിമകളുമായി തെന്നിന്ത്യയും ഒപ്പമുണ്ട്. കൊവിഡ് കാലാനന്തരം ബോളിവുഡ് കാര്യമായ തകർച്ച നേരിട്ടപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്ന് നിരവധി ബിഗ് ഹിറ്റുകൾ പിറന്നു. എന്നാൽ ഷാരൂഖ് ഖാൻ ചിത്രം പഠാനിലൂടെ ബോളിവുഡ് വമ്പൻ തിരിച്ചുവരവും നടത്തിയിരുന്നു. പഠാനോളം വലിയ ഒരു വിജയം പിന്നീടിതുവരെ ഹിന്ദിയിൽ ഉണ്ടായിട്ടില്ലെങ്കിലും ഇൻഡസ്ട്രിക്ക് പ്രതീക്ഷ പകരുന്ന പല ചിത്രങ്ങളും അവിടെ വന്നുപോകുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും പുതിയ സംസാരവിഷയം സണ്ണി ഡിയോൾ നായകനായ ഗദർ 2 ആണ്. 2001 ൽ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങൾ. ഏക് പ്രേം കഥ ഒരുക്കിയ അനിൽ ശർമ്മ തന്നെയാണ് സംവിധാനം. ഓഗസ്റ്റ് 11, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 40.10…
Read More »