Movie
-
നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ഓഡിയോ ലോഞ്ച്
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറായിരുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ –…
Read More » -
ജയിക്കാനായി ജനിച്ചവന്‍ ‘ജയിലര്‍’; ആദ്യ ദിന കളക്ഷന്‍ കേട്ട് ഞെട്ടരുത്
ചെന്നൈ: കളക്ഷന്‍ റിക്കാഡുകള്‍ തിരുത്തുന്ന പ്രകടനവുമായി ജയിലറുടെ ജൈത്രയാത്ര. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറും നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് ചിത്രം. ജയിലര്‍ ആദ്യദിനം കേരളത്തില്‍ നേടിയ കളക്ഷന്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ ദിന കലക്ഷന്‍ 6 കോടി പിന്നിട്ടുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരക്കുകയാണ് ജയിലര്‍. തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്. അജിത് നായകനായ ‘തുനിവ്’ 24. 59 കോടി, മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, ‘വാരിസ്’- 19.43 കോടി, ‘മാവീരന്‍’- 7.61 കോടി, ‘മാമന്നന്‍’- 7.12 കോടി, ‘വാത്തി’-…
Read More » -
ദുല്‍ഖറിന്റെ കള്‍ട്ട് ക്ളാസ്സിക് ‘കിംഗ് ഓഫ് കൊത്ത’യുടെ ട്രയ്‌ലര്‍ റിലീസായി
സിനിമാലോകം ആകാംഷയോടെ ഉറ്റു നോക്കുന്ന പാന്‍ ഇന്ത്യന്‍ കള്‍ട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രയ്‌ലര്‍ ഷാരൂഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ വമ്പന്‍ താരങ്ങളാണ് റിലീസ് ചെയ്തത്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോള്‍ മലയാള സിനിമയില്‍ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. ജവാന്‍, പുഷ്പാ തുടങ്ങിയ ചിത്രങ്ങളുടെ ട്രയ്‌ലര്‍ കട്ട് ചെയ്ത ആന്റണി റൂബന്‍ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രയ്‌ലര്‍ കട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ട്രയ്‌ലര്‍ ഇന്ന് മുതല്‍ തിയേറ്ററുകളിലും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ പ്രൊമോഷണല്‍ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍,…
Read More » -
ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് കാര്‍ത്തികിന്റെ കൊച്ചിയിലെ ലൈവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കാര്‍ത്തിക് കൊച്ചിയെ അഭിസംബോധന ചെയ്ത് ഒരു ‘ലൈവ്’ അവതരിപ്പിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആരാധകരില്‍ നിന്നുള്ള മികച്ച പ്രതികരണത്തില്‍ ആവേശഭരിതനായതായി അദ്ദേഹം പറഞ്ഞു. മികച്ച പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 8000-ലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്. 1499 രൂപ മുതല്‍ 14999 രൂപ വരെ വിലയുള്ള ജനറല്‍, ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ബുക്ക്‌മൈഷോ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.…
Read More » -
ജെൻ്റിൽമാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു, സോഷ്യൽ മീഡിയായിൽ തരംഗമായി
സി. കെ അജയ്കുമാർ മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം.എം കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം’ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ 2 സംവിധായകൻ. കീരവാണി പാശ്ചാത്തലമൊരുക്കിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിനു ലഭിച്ചത് . തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച ‘ജെൻ്റിൽമാൻ.’ ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരോടൊപ്പം ഷങ്കറിന് സ്ഥാനം നേടാൻ…
Read More » -
‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക്; പ്രിയാ വാര്യര്‍, അനശ്വര ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങി തരംഗമായ ചിത്രമാണ് ‘ബാംഗ്ലൂര്‍ ഡേയ്സ്’. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ‘ബാംഗ്ലൂര്‍ ഡേയ്സി’ന്റെ ഹിന്ദി പതിപ്പ് എത്തുക. ‘യാരിയാന്‍ 2’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ‘യാരിയാന്‍’ ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ലയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം മെയ് 12, 2023-ന് തിയറ്ററുകളില്‍ എത്തും. 2016-ലാണ് ‘ബാംഗ്ലൂര്‍ ഡേയ്സി’ന്റെ തമിഴ്,…
Read More » -
രജനിയുടെ ജയിലറിനൊപ്പം മത്സരിക്കാനില്ല; ധ്യാനിൻറെ ‘ജയിലർ’ റിലീസ് മാറ്റിവച്ചു
കൊച്ചി: ജയിലർ എന്ന പേരിൽ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലർ വരുന്നതിനാൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തിൽ പല സെൻററുകളിലും തിയറ്റർ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിൻറെ സംവിധായകൻ സക്കീർ മഠത്തിൽ ആരോപിച്ചിരുന്നു. രജനികാന്ത് അഭിനയിക്കുന്ന ജയിലർ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിൻറെ ജയിലർ റിലീസ് മാറ്റിവച്ചുവെന്നാണ് പുതിയ വാർത്ത. ജയിലർ സിനിമ കേരളത്തിൽ മാത്രം 300 ഓളം തീയറ്ററുകളിൽ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തിൽ ധ്യാനിൻറെ പടം റിലീസ് മാറ്റിവയ്ക്കുകയാണ്. ട്രേഡ് അനലിസ്റ്റ് എ.ബി.ജോർജിൻറെ പോസ്റ്റ് പ്രകാരം ചിത്രത്തിൻറെ റിലീസ് ഓഗസ്റ്റ് 18 ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. നേരത്തെ മലയാളം ജയിലർ സംവിധായകൻ സക്കീർ മഠത്തിൽ ചിത്രത്തിന് തീയറ്റർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബർ ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. നിലവിൽ 40 തിയറ്ററുകൾ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ട്…
Read More » -
രൺവീറിനെ നായകനാക്കി ഡോൺ 3 സിനിമ വരുന്നു; അനൌൺസ്മെൻറ് വീഡിയോ പുറത്തുവിട്ടു
മുംബൈ: രൺവീറിനെ നായകനാക്കി ഡോൺ 3 സിനിമ വരുന്നു. ചിത്രത്തിൻറെ അനൌൺസ്മെൻറ് വീഡിയോ നിർമ്മാതാക്കളായ എക്സൽ എന്റർടൈൻമെൻറ് പുറത്തുവിട്ടു. നേരത്തെ ഷാരൂഖ് ചെയ്തിരുന്ന ഡോൺ വേഷം പുതിയ രീതിയിൽ രൺവീറാണ് ചെയ്യുക. ഫർഹാൻ അക്തർ തന്നെയായിരിക്കും ചിത്രത്തിൻറെ സംവിധാനം. ഡോൺ 3യിൽ ഷാരൂഖ് ഖാൻ അഭിനയിക്കില്ലെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മെ ഹൂം ഡോൺ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രൺവീർ സിംഗ് അനൌൺസ്മെൻറ് വീഡിയോയിൽ ഡോണായി അവതരിപ്പിക്കുന്നത്. ന്യൂ ഈറ ബിഗിൻസ് അഥവ പുതിയ യുഗം തുടങ്ങുന്നുവെന്നാണ് ചിത്രത്തിൻറെ ക്യാപ്ഷൻ. അതായത് പുതിയ ഡോണിനെയാണ് ഫർഹാൻ അക്തർ സ്ക്രീനിൽ എത്തിക്കുന്നതെന്ന് വ്യക്തം. 2006ലാണ് ഷാരൂഖ് അഭിനയിച്ച ഡോൺ ഇറങ്ങിയത്. ഇത് വൻ ബോക്സ്ഓഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ 2011 ൽ ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചൻ നായകനായ ബോളിവുഡ് ക്ലാസിക് ആക്ഷൻ ചിത്രത്തിൻറെ റീമേക്കായിരുന്നു ആദ്യത്തെ ഡോൺ. ഫർഹാൻ അക്തറുടെ പിതാവ്…
Read More » -
ഓണത്തിന് ‘വാതില്‍’ തുറക്കും
വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍ ‘ ഓണക്കാലത്ത് കുടുംബസമേതം കാണാന്‍ ആഗസ്റ്റ് മുപ്പത്തിയൊന്നിന് സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ ബൈജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസര്‍- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനര്‍-റഷീദ് മസ്താന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. പി ആര്‍ ഒ-എ എസ് ദിനേശ്.
Read More » -
സിദ്ദിഖും ലാലും പിന്നെ ചിരിയുടെ കുടമാറ്റം തീർത്ത മലയാള സിനിമയുടെ വസന്തകാലവും
ജിതേഷ് മംഗലത്ത് ‘റാംജിറാവ് സ്പീക്കിംഗി’ന്റെ കഥ പറയാൻ വേണ്ടി സിദ്ധിഖും ലാലും ഗുരുവായ ഫാസിലിനെ കാണാൻ പോയ കഥ മൂവരും പറയുന്നത് പലപ്പോഴായി കേട്ടിട്ടുണ്ട്. ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ പറച്ചിലായിരുന്നില്ലത്രെ അത്. മറിച്ച് ക്ലൈമാക്സിൽ നിന്ന് തുടങ്ങി പുറകിലേക്കു പോകുന്ന ഒരു പാറ്റേണിലായിരുന്നു അവരന്ന് വിവരിച്ചത്. അതു വരെ മോളിവുഡ് കണ്ടുശീലിച്ച കഥ പറച്ചിലുകളുടെ ടെംപ്ലേറ്റ് ഡീകൺസ്ട്രക്ഷന്റെ ആദ്യപരീക്ഷണങ്ങളിലൊന്നിനാണ് ഫാസിലന്ന് വിധേയനായത്. ഡോ. ബാലകൃഷ്ണനിൽ തുടങ്ങി ബാലചന്ദ്രമേനോനിലൂടെയും, സത്യൻ അന്തിക്കാടിലൂടെയും, പ്രിയദർശനിലൂടെയും പുതുവഴികൾ തേടിയ കമേഴ്സ്യൽ മോളിവുഡിന്റെ ഹ്യൂമർ ജോണർ ഘടനാപരമായി അതിന്റെ ഏറ്റവും വിപ്ലവാത്മകമായ ഘട്ടമാരംഭിക്കുന്നത് ‘റാംജിറാ’വിനു ശേഷം വരുന്ന ‘ഇൻ ഹരിഹർ നഗറി’ ലൂടെയാണെന്നാണ് ഈ ലേഖകന്റെ പക്ഷം. ഇൻ ഹരിഹർ നഗർ ഒരു പാത്ത് ബ്രേക്കിംഗ് മൂവിയാകുന്നത് അത് തുറന്നിട്ടു കൊടുത്ത ‘നാൽവർ സംഘ കോമഡികളു’ടെ വസന്തകാലം കൊണ്ടു മാത്രമല്ല. നായകകേന്ദ്രീകൃതമായ തിരക്കഥകളിൽ നിന്നു മാറി പുതിയൊരു പാത കണ്ടെത്താനും മിനിമം ബജറ്റിൽ നിന്നുകൊണ്ട് ഇൻഡസ്ട്രിക്ക് ബലം…
Read More »