സിനിമകളുടെ വലിപ്പത്തിലും കളക്ഷനിലുമൊക്കെ മുൻപ് ബോളിവുഡ് ആയിരുന്നു മുൻപിലെങ്കിൽ ഇന്ന് തെലുങ്ക്, തമിഴ് സിനിമകളുമായി തെന്നിന്ത്യയും ഒപ്പമുണ്ട്. കൊവിഡ് കാലാനന്തരം ബോളിവുഡ് കാര്യമായ തകർച്ച നേരിട്ടപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്ന് നിരവധി ബിഗ് ഹിറ്റുകൾ പിറന്നു. എന്നാൽ ഷാരൂഖ് ഖാൻ ചിത്രം പഠാനിലൂടെ ബോളിവുഡ് വമ്പൻ തിരിച്ചുവരവും നടത്തിയിരുന്നു. പഠാനോളം വലിയ ഒരു വിജയം പിന്നീടിതുവരെ ഹിന്ദിയിൽ ഉണ്ടായിട്ടില്ലെങ്കിലും ഇൻഡസ്ട്രിക്ക് പ്രതീക്ഷ പകരുന്ന പല ചിത്രങ്ങളും അവിടെ വന്നുപോകുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും പുതിയ സംസാരവിഷയം സണ്ണി ഡിയോൾ നായകനായ ഗദർ 2 ആണ്.
2001 ൽ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങൾ. ഏക് പ്രേം കഥ ഒരുക്കിയ അനിൽ ശർമ്മ തന്നെയാണ് സംവിധാനം. ഓഗസ്റ്റ് 11, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 40.10 കോടി ആയിരുന്നു ചിത്രം വെള്ളിയാഴ്ച നേടിയത്. ബോളിവുഡ് ചിത്രങ്ങളുടെ ഇപ്പോഴത്തെ ബോക്സ് ഓഫീസ് ശരാശരി നോക്കിയാൽ മികച്ച കളക്ഷനാണ് ഇത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയോടെ ശനിയാഴ്ചത്തെ കളക്ഷനിലും ചിത്രം കുതിപ്പ് നടത്തിയിരിക്കുകയാണ്.
https://twitter.com/Anilsharma_dir/status/1690628404448567296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1690628404448567296%7Ctwgr%5Ec49a4748136f2e22448431eed4a1f1fba0316b25%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAnilsharma_dir%2Fstatus%2F1690628404448567296%3Fref_src%3Dtwsrc5Etfw
വെള്ളിയാഴ്ചത്തേക്കാൾ കളക്ഷനാണ് ചിത്രം ശനിയാഴ്ച നേടിയിരിക്കുന്നത്. വെള്ളിയാഴ്ച 40.10 കോടി ആയിരുന്നെങ്കിൽ ശനിയാഴ്ച 43.08 കോടി. അതായത് ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് 83.18 കോടി. ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ബോക്സ് ഓഫീസ് കണക്കുകളാണ് ഇത്. ഷാരൂഖ് ഖാന് ശേഷം മറ്റ് മുൻനിര താരങ്ങൾക്കൊന്നും സാധിക്കാതിരുന്ന തരത്തിലുള്ള വിജയം സണ്ണി ഡിയോൾ ബോളിവുഡിന് നേടിക്കൊടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.