LIFEMovie

വാ പൊളിച്ച് ചിരഞ്‍ജീവി! തെലുങ്ക് ദേശത്തും കളക്ഷനില്‍ കത്തിക്കയറി രജനികാന്തിന്റെ ‘ജയിലര്‍’

ബോക്സ് ഓഫീസ് റെക്കോർഡുകൾ രജനികാന്ത് ചിത്രം ‘ജയിലർ’ തിരുത്തിക്കുറിക്കുകയാണ്. ‘ജയിലർ’ രാജ്യമെങ്ങും ആവേശമായി മാറിയിരിക്കുകയാണ്. ശിവ രാജ്‍കുമാറും മോഹൻലാലും ഒപ്പം ചേർന്നതിനാൽ ‘ജയിലർ’ ഭാഷാഭേദമന്യേ തെന്നിന്ത്യയിൽ കുതിക്കുകയാണ്. ചിരഞ്‍ജീവി നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം ‘ഭോലാ ശങ്കർ’ ഉണ്ടെങ്കിലും തെലുങ്ക് നാട്ടിലും രജനികാന്തിന്റെ ‘ജയിലർ’ കത്തിക്കയറുകയാണ്.

വെറും നാല് ദിവസത്തിനുള്ളിൽ 300 കോടിയാണ് ‘ജയിലർ’ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ ഇന്നലെ ചിത്രം ഏഴ് കോടി നേടിയപ്പോൾ തെലുങ്ക് നാട്ടിൽ നിന്ന് രജനികാന്തിന്റെ ‘ജയിലർ’ 32 കോടിയും നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘ജയിലറി’ന്റെ കുതിപ്പിൽ ഏതൊക്കെ ചിത്രങ്ങളാകും പരാജയപ്പെടുക എന്നാണ് വ്യക്തമാകാനുള്ളത്. 2023ലെ വമ്പൻ ഹിറ്റ് രജനികാന്ത് ചിത്രം ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോൾ രാജ്യമെമ്പാടു നിന്നും ‘ജയിലറി’ന് ലഭിക്കുന്നത്.

Signature-ad

അക്ഷരാർഥത്തിൽ രജനികാന്ത് ‘ജയിലർ’ എന്ന ചിത്രത്തിൽ നിറഞ്ഞാടിയിരിക്കുകയാണ്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന്. ‘ബാഷ’യെ ഒക്കെ ഓർമിക്കുന്ന ഒരു കഥാപാത്രം ആയതിനാൽ രജനികാന്ത് ആരാധകർ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയർമന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തിൽ ചില നിർണായക വിഷങ്ങളിൽ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് ‘ജയിലറി’നെ ആരാധകർക്ക് ആവേശമാക്കുന്നത്.

നെൽസണിന്റെ വിജയ ചിത്രങ്ങളിൽ ഇനി ആദ്യം ഓർക്കുക രജനികാന്ത് നായകനായി വേഷമിട്ട ‘ജയിലറാ’യിരിക്കും. ശിവകാർത്തികേയന്റെ ‘ഡോക്ടർ’ 100 കോടിയിലെത്തിച്ച സംവിധായകൻ നെൽസൺ രജനികാന്തിന് ഇപ്പോൾ വമ്പൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. വിജയ് നായകനായ ‘ബീസ്റ്റി’ന്റെ വൻ പരാജയം മറക്കാം ഇനി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുളള ചിത്രത്തിലെ പാട്ടുകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Back to top button
error: