Movie
-
കൽപ്പനയുടെ മകൾ ശ്രീസംഖ്യ ഉർവ്വശി ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക്, രവീന്ദ്ര ജയൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ അടൂരിൽ ആരംഭിച്ചു
തോബിയാസ് എന്ന കഥാപാത്രത്തെ മിനി സ്ക്രീൻ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. സീരിയലുകളിലൂടെ സിനിമാ രംഗത്തെത്തി പിന്നീട് ബിഗ് സ്ക്രീനിൽ ഏറെ തിരക്കുള്ള നടനായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജയൻ ചേർത്തല എന്ന പേരിൽ അറിയപ്പെടുന്ന രവീന്ദ്ര ജയൻ. കലാരംഗത്ത് അഭിനയത്തിനു പുറമേ സംവിധാന രംഗത്തേക്കു കൂടി ഇപ്പോൾ ചുവടു വയ്ക്കുകയാണ് ജയൻ. തൻ്റെ യഥാർത്ഥ പേരായ രവീന്ദ്ര ജയൻ എന്ന പേരിലാണ് ജയൻ ആദ്യചിത്രം ഒരുക്കുന്നത്. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടൂരിൽ ആരംഭിച്ചു . ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ഉർവ്വശിയാണ് ആദ്യ സീനിൽ അഭിനയിച്ചത്. സ്കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിൻ്റേയും ബന്ധങ്ങളുടേയും കഥ നർമ്മവും ത്രില്ലറും കോർത്തിണത്തി പറയുകയാണ്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ ടീച്ചറെ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടി ഉർവ്വശിയാണ്.…
Read More » -
‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ എന്ന് മോഹൻലാല്‍; മറുപടിയുമായി ഫാസിലും
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ സംവിധാനം നിർവഹിച്ചത് ഫാസിലാണ്. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’ എന്ന് ഫാസിൽ അഭിപ്രായപ്പെടുന്നു. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമാണ്ടുകുമോ എന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ഫാസിൽ. ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ഷോയിൽ പങ്കെടുക്കുവേയാണ് ഫാസിൽ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാർഡ് നൽകിയതിന് ശേഷം മോഹൻലാൽ സംസാരിക്കുമ്പോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസിൽ മറുപടി നൽകി. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താൽ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകൾ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയിൽ 30 വർഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസിൽ വ്യക്തമാക്കിയത്. ശോഭന…
Read More » -
ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും കിംഗ് ഓഫ് കൊത്ത!
ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലോകവ്യാപകമായി റിലീസ് ഉണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച പ്രൊമോഷണല്‍ പരിപാടികളോടെ റിലീസിന് ഒരുങ്ങുന്ന ചിത്രവും കിംഗ് ഓഫ് കൊത്തയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ പരസ്യപ്രചരണങ്ങളില്‍ ഒരു പ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ലോകത്തെ ഏറ്റവും വിലയേറിയ പരസ്യ ബോര്‍ഡുകളുള്ള ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും ചിത്രത്തിന്‍റെ പ്രൊമോഷന്‍ നടന്നു. ഒരു മലയാള ചിത്രത്തിന്‍റെ പ്രൊമോഷന്‍ ആദ്യമായാണ് ഇവിടെ നടക്കുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന് ഗംഭീര പ്രീ ബുക്കിംഗ് ആണ് നടക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 24 ന് ആണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിംഗ് ഓഫ്…
Read More » -
വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഭാസിയും ഷൈനും ഒന്നിക്കുന്ന ഡാൻസ് പാർട്ടിയുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
വിഷ്‍ണു ഉണ്ണികൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ സംവിധാനം. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോൾ സെക്കൻഡ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുകയാണ്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ‘ഡാൻസ് പാർട്ടി’ പ്രമേയമാക്കുന്നത്. രാഹുൽ രാജും ബിജിബാലും വി3കെയുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിനു കുര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രം ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുമ്പോൾ ‘ഡാൻസ് പാർട്ടി’യുടെ കോറിയോഗ്രാഫറായി എത്തുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ പ്രഗൽഭനായ ഷെരീഫ് മാസ്റ്റർ ആണ്. റെജി പ്രോത്താസിസും നൈസി റെജിയും ചിത്രം നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്, മധു തമ്മനം. ഷഫീക്ക് കെ കുഞ്ഞുമോൻ ആണ്…
Read More » -
കാർലോസായി പി. പി.കുഞ്ഞികൃഷ്ണൻ
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി. പി.കുഞ്ഞികൃഷ്ണൻ ആദ്യമായി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോ. കാര്‍ലോസ് സെപ്തംബര്‍ 20ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും. ഹോമിയോ ഡോക്ടറായ കാര്‍ലോസ് കുരുവിള വ്യത്യസ്തനാണ്. മൊബൈല്‍ ഫോണോ വാഹനങ്ങളോ ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്ത ആള്.അയാളുടെ ജീവിതരീതിയില്‍ വീര്‍പ്പുമുട്ടുന്ന ഭാര്യയും പരിഷ് കാരിയായ മകള്‍ റേച്ചലും . മകളുടെ ആഗ്രഹത്താല്‍ വീട്ടിലേക്ക് വന്നു കയറുന്ന കാര്‍ സൃഷ്ടിക്കുന്ന പുകിലുകളും സംഘര്‍ഷങ്ങളും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന കുടുംബചിത്രമാണ് ഡോ. കാര്‍ലോസ്. അനുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ, ഷാഹിൻ സിദ്ദിഖ്, അഖില്‍ പ്രഭാകര്‍, കൈലാഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ട്രിബി പുതുവയലും അനുറാമും ചേര്‍ന്ന് എഴുതുന്നു. ഛായാഗ്രഹണം മാര്‍ട്ടിൻ മാത്യു,പശ്ചാത്തല സംഗീതം ബിജിബാല്‍ ഗാനരചന ആന്റണി പോള്‍, സംഗീതം അജയ് ജോസഫ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. എംആര്‍ എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സല്‍മാറ ഷെറീഫ് ആണ് നിര്‍മാണം.പി.ആര്‍.ഒ…
Read More » -
ഡിക്യൂവിന്റെ ആദ്യ വെബ് സിരീസ് എത്തി; ‘ഗൺസ് ആൻഡ് ഗുലാബ്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു
ദുൽഖർ സൽമാൻ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗൺസ് ആൻഡ് ഗുലാബ്‍സ്. ഹിന്ദിയിൽ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെ സിരീസ് കാണാം. Saara zamaana ab hoga Gulaabgunj ke romance, comedy aur action ka deewana Guns & Gulaabs is now streaming pic.twitter.com/fD39QzcYbg — Netflix India (@NetflixIndia) August 18, 2023 രാജ്‍കുമാർ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദർശ് ഗൌരവ്, ഗുൽഷൻ ദേവയ്യ, സതീഷ് കൌശിക്, വിപിൻ ശർമ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകൾ പശ്ചാത്തലമാക്കുന്ന സിരീസിൻറെ കഥ ഒരുക്കിയിരിക്കുന്നത് രാജ് ആൻഡ് ഡികെയോടൊപ്പം സുമൻ കുമാർ കൂടി ചേർന്നാണ്. സീതാ മേനോനും രാജ്…
Read More » -
ജീത്തു ജോസഫ്- മോഹൻലാൽ ടീമിൻ്റെ ‘നേര്’ തിരുവനന്തപുരത്ത് ആരംഭിച്ചു
പൊന്നിൻചിങ്ങം തുടങ്ങിയ ആഗസ്റ്റ് 17 വ്യാഴാഴ്‌ച്ച തലസ്ഥാന നഗരിയിൽ ഒരു പുതിയ മോഹൻലാൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെ ആരംഭിച്ചത്. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ചടങ്ങിൽ തിരുവനന്തപുരത്തെ ലാലിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത് പിന്നീട് ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ചടങ്ങ് പൂർത്തീകരിച്ചു. ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു. അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സറിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു. ജീത്തു ജോസഫ്…
Read More » -
കമലിന്റെയും വിക്രത്തിന്റെയും ലൈഫ് ടൈം കളക്ഷൻ ഏഴു ദിവസംകൊണ്ട് മറികടന്ന് ജയിലർ!
ചെന്നൈ: നെൽസൺ ദിലീപ്കുമാറിൻറെ സംവിധാനത്തിൽ എത്തിയ രജനി ചിത്രം’ജയിലർ’ ബോക്സോഫീസിൽ ഏഴാം ദിനത്തിലും കരുത്ത് കാട്ടുകയാണ്.ആഗസ്റ്റ് 16 അവധി ദിനം അല്ലാഞ്ഞിട്ടും ചിത്രം ഇന്ത്യയിൽ നിന്ന് 15 കോടിയിലധികം നേടിയെന്നാണ് വിവരം. ഏഴ് ദിവസം കൊണ്ട് കമൽഹാസൻ ലോകേഷ് കനകരാജ് ചിത്രമായ ‘വിക്രത്തിൻറെ’ ലൈഫ് ടൈം കളക്ഷനെയും ജയിലർ മറികടന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. ഓഗസ്റ്റ് 10നാണ് വിവിധ ഭാഷകളിൽ ജയിലർ റിലീസായത്. ഓഗസ്റ്റ് 16ലെ കണക്കുകൾ പരിശോധിച്ചാൽ വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 400 കോടിയും കടന്ന് മുന്നേറുകയാണ്. ഇന്ത്യൻ ബോക്സോഫീസിൽ നിന്നും ഇതുവരെ ചിത്രം 225.65 കോടി നേടിയിട്ടുണ്ട്. ഇതിൽ ബുധനാഴ്ച ചിത്രം നേടിയത് 15 കോടിയാണ്. അതേ സമയം യുഎസ്എ, യുഎഇ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ചിത്രം മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നത്. തമിഴിലെ ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് ജയിലർ എന്നാണ് ഇദ്ദേഹത്തിൻറെ ട്വീറ്റ് പറയുന്നത്.…
Read More » -
മമ്മൂട്ടി അല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടന്‍? ദുല്‍ഖറിന്‍റെ മറുപടി
താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖകാരന്‍റെ ചോദ്യത്തിന് മറുപടിയാണ് ദുല്‍ഖര്‍ തന്‍റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട ഒരു നടന്‍ ആര് എന്നായിരുന്നു ചോദ്യം. വളരെ ബുദ്ധിമുട്ടാണ് അത് തെരഞ്ഞെടുക്കാന്‍ എന്നായിരുന്നു ദുല്‍ഖറിന്‍റെ ആദ്യ മറുപടി. അത് അന്തര്‍ദേശീയ സിനിമയില്‍ നിന്നോ എവിടെ നിന്നോ ആവാമെന്ന് അഭിമുഖകാരന്‍റെ മറുപടി വന്നതോടെ രണ്ട് ഹോളിവുഡ് അഭിനേതാക്കളുടെ പേരുകള്‍ പറയുകയായിരുന്നു. ബ്രാഡ് പിറ്റ്, മാത്യു മകോണഹേ എന്നീ പേരുകളാണ് ദുല്‍ഖര്‍ പറഞ്ഞത്. “ബ്രാഡ് പിറ്റ്. വളരെ കൂള്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സൌന്ദര്യത്തെക്കുറിച്ചാണ് നമ്മള്‍ പലപ്പോഴും പറയാറ്. പക്ഷേ അദ്ദേഹം ഗംഭീര വര്‍ക്ക് ആണ് ചെയ്യുന്നത്. മാത്യു മകോണഹേയാണ് മറ്റൊരാള്‍. ഞാന്‍ ഗ്രീന്‍ലൈറ്റ്സ് എന്ന അദ്ദേഹത്തിന്‍റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വ്യത്യസ്തനാണ് അദ്ദേഹം. ജീവിതാനുഭവങ്ങള്‍ക്കുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയും അത് പ്രകടനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന നടന്‍”, ദുല്‍ഖര്‍ പറഞ്ഞുനിര്‍ത്തി. അതേസമയം കിംഗ് ഓഫ് കൊത്തയാണ്…
Read More » -
അമിത് ചക്കാലക്കലിന്റെ ‘പ്രാവ്’ വരുന്നൂ, ഫസ്റ്റ് ലുക്ക് പുറത്തു
അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, മനോജ് കെ യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്‍തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ ഒരുക്കുന്നത്. ബി കെ ഹരിനാരായണനാണ് പ്രാവെന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ,…
Read More »