Movie

  • ടവലുടുത്ത് നില്‍ക്കുന്നതും കിടക്കുന്നതുമായ ഫോട്ടോകള്‍ പങ്കുവച്ചു; സദാചാരവാദികൾ ഉണർന്നു! സ്വസ്തിക മുഖര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും

    പ്രമുഖ ബംഗാളി അഭിനേത്രി സ്വസ്തിക മുഖര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും. ടവലുടുത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് സ്വസ്തികയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയത്. തന്‍റെ ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്കുകള്‍, പാടുകള്‍, പ്രായത്തിന്‍റേതായ വണ്ണം എന്നിവയെ എല്ലാം താൻ ഇഷ്ടപ്പെടുന്നു- അതിലൊന്നും തനിക്ക് യാതൊരു അഭിമാനക്കുറവുമില്ല എന്ന ശരീരത്തിന്‍റെ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് സ്വസ്തിക ടവലുടുത്ത ഫോട്ടോകള്‍ പങ്കുവച്ചത്. സ്തനങ്ങളുടെ സൈസിനെ കുറിച്ചും, മണിക്കൂറുകളോളം ബ്രാ ധരിച്ച് നില്‍ക്കുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കിനെ കുറിച്ചും, ശരീരത്തില്‍ കാണുന്ന ചുണങ്ങ് പോലത്തെ പാടിനെ കുറിച്ചുമെല്ലാമാണ് സ്വസ്തിക കുറിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോകള്‍ക്ക് താഴെ നിരവധി പേര്‍ നെഗറ്റീവ് കമന്‍റുകളുമായി എത്തുകയായിരുന്നു. പലരും സദാചാരവാദമാണ് നടത്തുന്നതെങ്കില്‍ പലര്‍ക്കും പ്രശ്നം ഇവരുടെ പ്രായവും ശരീരപ്രകൃതവുമെല്ലാമാണ്. ഇതിനിടെ ഒരു വിഭാഗം പേര്‍ സ്വസ്തികയ്ക്ക് പിന്തുണയും അറിയിക്കുന്നുണ്ട്.   View this post on Instagram   A post shared by Swastika…

    Read More »
  • ജയ് ഗണേഷ്! പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദന്‍

    ഒറ്റപ്പാലം: പുതിയ ചിത്രത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനവുമായി നടൻ ഉണ്ണി മുകുന്ദൻ.ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് തന്റെ പുതിയ ചിത്രം ഉണ്ണിമുകുന്ദൻ പ്രഖ്യാപിച്ചത്.‌  ‘ജയ് ഗണേഷ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച്‌ നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം തീര്‍ത്തും അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിച്ചത്.ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയില്‍ വച്ച്‌ സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂര്‍വ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ‘ജയ് ഗണേഷിന്റെ’ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്.ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ എഎൻ ഷംസീര്‍ ക്ഷമാപണം നടത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളും ബിജെപിയും പ്രതിഷേധമുയര്‍ത്തിയിരുന്നു.

    Read More »
  • സുരേഷ് തിരുവല്ലയുടെ നാലാമത് ചിത്രം കെട്ടുകാഴ്ച്ചയ്ക്ക് മൂകാംബിക സന്നിധിയിൽ തുടക്കം

    കുടുംബ ബന്ധങ്ങളുടെ വിശാലവും സങ്കുചിതവുമായ അനുഭവതലങ്ങളെ ചിരിയുടെയും ചിന്തയുടെയും പിൻബലത്തിൽ കണ്ണിചേർത്ത് അവതരിപ്പിക്കുന്ന പുതിയ ചിത്രം കെട്ടുകാഴ്ച്ച സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നു. സുരേഷ് തിരുവല്ല ഒരുക്കുന്ന നാലാമത് ചിത്രമാണ് കെട്ടുകാഴ്ച്ച. കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയവയായിരുന്നു മുൻകാല ചിത്രങ്ങൾ. പുതുമയുള്ള മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്നറായിരിക്കും. ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു. ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം –…

    Read More »
  • സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന നിയമങ്ങൾ വ്യാജ കേസുകൾ ഫയൽ ചെയ്യാനായി ഉപയോഗിക്കപ്പെടുന്നു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

    കൽക്കത്ത: ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഉണ്ടാകുന്ന ക്രൂരതകൾ നേരിടാനായി കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നതായി കൽക്കത്ത ഹൈക്കോടതി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന നിയമമാണെങ്കിലും ഇപ്പോൾ അത് വ്യാജ കേസുകൾ ഫയൽ ചെയ്യാനായി ഉപയോഗിക്കപ്പെടുന്നു. സമൂഹത്തിലെ സ്ത്രീധനം സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിനായിരുന്നു ഈ നിയമമെന്നും ജസ്റ്റിസ് ശുഭേന്ദു സാമന്തയുടെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ തീവ്രവാദം എന്നു വിളിക്കാവുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ വകുപ്പ് പ്രകാരമുള്ള ഗാർഹിക പീഡനവും ഉപദ്രവവും പരാതിക്കാരി നൽകുന്ന മൊഴിയെ അടിസ്ഥാനപ്പെടുത്തി മാത്രം തീരുമാനിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. പരാതിക്കാരിക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ അവകാശമുണ്ട്. എന്നാൽ അതിനോടൊപ്പം ശക്തമായ തെളിവുകൾ കൂടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഭർത്താവുമായി അകന്നു കഴിയുന്ന ഒരു യുവതി തന്റെ മുൻ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി 498 എ വകുപ്പ് പ്രകാരം…

    Read More »
  • ‘റോക്കി’യും ‘റാണി’യും ഹിറ്റ്; ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്

    ‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ കാണാൻ ഇന്ത്യയിലെ പ്രേക്ഷകർ നാലാം ആഴ്‍ചയിലും ഇഷ്‍ടപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഇതിനകം 300 കോടിയലധികം ചിത്രം നേടിയിട്ടുണ്ട്. ‘കുടുമായി’യെന്ന ഒരു ഗാനത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. കരൺ ജോഹർ സംവിധാനം ചെയ്‍ത ചിത്രത്തിൽ നായികയും നായകനും ആലിയ ഭട്ടും രൺവീർ സിംഗുമാണ്. ആലിയ ഭട്ട് ചിത്രം 145.15 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം 2.28 കോടി നേടി. നേരത്തെ അഭിഷേക് ബച്ചൻ രൺവീർ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരൺ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റർടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രൺവീർ ചിത്രത്തിൽ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ക്ക് മുമ്പ് രൺവീർ സിംഗിന്റേതായി പ്രദർശനത്തിന് എത്തിയത് വൻ പരാജയമായ ‘സർക്കസ്’…

    Read More »
  • പ്രീ ബുക്കിങ്ങിൽ ‘കിംഗ് ഓഫ് കൊത്ത’ കിം​ഗ്; മികച്ച കളക്ഷൻ, ഹൗസ്ഫുൾ ഷോകൾ, ഓണം കളറാകും

    ഓണം റിലീസിന് തയ്യാറെടുക്കുക ആണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത. ഒരുപക്ഷേ ഈ ആഘോഷ വേളയിൽ ഇത്രത്തോളം കാത്തിരിപ്പ് ഉയർത്തുന്ന ചിത്രം വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. രാജു എന്ന കഥാപാത്രമായെത്തുന്ന പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ഹൈ ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ടു നാൾ മാത്രമാണ് ബാക്കി. ഇതിനിടിൽ നടക്കുന്ന പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പ്രീ ബുക്കിങ്ങിൽ 2.5 കോടിയിൽപ്പരം കിം​ഗ് ഓഫ് കൊത്ത കളക്ട് ചെയ്തു എന്നാണ് അണിയറ പ്രവർത്തകർ പറുന്നത്. ഒപ്പം ഹൗസ് ഫുൾ ഷോകളാണ് നടക്കാൻ ഇരിക്കുന്നതും. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച അടുപ്പിച്ചുള്ള ഷോകളിലും മികച്ച ബുക്കിം​ഗ് ആണ് നടക്കുന്നതെന്നാണ് വിവരം. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ഈ സിനിമ, തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളത്തിലെ കൾട്ട് ക്ലാസ്സിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ…

    Read More »
  • സൂപ്പർ താരങ്ങളില്ല: ദുൽഖറും  നിവിൻ പോളിയും ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് ടീമും ഓണത്തിന് എത്തും

      ഓണം റിലീസുകൾക്കായി തയാറെടുത്ത് മലയാള സിനിമകൾ. ഇത്തവണ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഒന്നും ഓണം റീലിസായി എത്തുന്നില്ല. പകരം യുവ താരങ്ങളുടെ സിനിമകൾ ആണ് ഓണത്തിന് മാറ്റ്കൂട്ടാൻ എത്തുക. മൂന്ന് ചിത്രങ്ങളാണ് ഈ പ്രാവശ്യം ഓണം റീലിസ് ആയി തിയറ്ററുകളിൽ എത്തുക.യുവതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നതുപോലെ തന്നെ യുവ സംവിധായകരുടെയും ചിത്രങ്ങളാണ് ഇതെല്ലം എന്ന പ്രത്യേകതയുമുണ്ട്. പാൻ ഇന്ത്യൻ ചിത്രം ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’യാണ് ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുക. ദുൽഖർ ആരാധകർ‌ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ശ്രദ്ധനേടിക്കഴിഞ്ഞു. സിനിമയുടെ ആദ്യ ദിന ബുക്കിങ് ഹൗസ് ഫുള്ളായതോടെ അധിക സ്ക്രീനിം​ഗ് കൂടി സിനിമ റീലിസ് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്തയുടെ സംവിധായകൻ. അതുപോലെ ഓ​​ഗസ്റ്റ് 25-ന് റിലീസിനെത്തുന്ന ചിത്രമാണ് നിവിൻ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കമ്പനി’. മാജിക് ഫ്രെയിംസും…

    Read More »
  • ‘ആർഡിഎക്സ്’ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; റൈറ്റ്സ് നേടിയത് വൻ തുകയ്ക്ക്

    ഇത്തവണത്തെ ഓണം റിലീസുകളിൽ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആർഡിഎക്സ്. കേന്ദ്ര കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നതിൻറെ ചുരുക്കെഴുത്തായ ആർഡിഎക്സിൽ ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാർ. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് ഒരു പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഈ ചിത്രത്തിൻറെ ഡിജിറ്റൽ റൈറ്റ്സ് വിൽപ്പന ആയി എന്നതാണ് അത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് വൻ തുകയ്ക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുമെന്ന് കരുതപ്പെടുന്ന ചിത്രമാണിത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിട പിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകിയിട്ടുള്ള പ്രതീക്ഷ.…

    Read More »
  • അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ ട്രെയിലര്‍ പുറത്ത്

    അനുഷ്‍ക ഷെട്ടിയുടെ വൻ തിരിച്ചുവരവ് ചിത്രമാകും എന്ന് പ്രതീക്ഷയുള്ളതാണ് ‘മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി’. മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യെന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം പലതവണ റിലീസ് മാറ്റിവെച്ചതായിരുന്നു എന്നാൽ അനുഷ്‍ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം സെപ്‍തംബർ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവിൽ അറിയിച്ചത്. ചിത്രത്തിൽ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ യുവി ക്രിയേഷൻസാണ് നിർമിക്കുന്നത്. അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകർ ആണ് അനുഷ്‍കയുടെ ചിത്രം ഒരുക്കിയത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തിൽ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന്…

    Read More »
  • “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്”; ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

    ബംഗ്ലൂരു : ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നത്. രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്‍റെ പ്രതികരണത്തിനെതിരെ ഉയരുന്നത്. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ലാൻഡറിലെ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ഇസ്രൊ വിലയിരുത്തി. മറ്റൊരു രാജ്യത്തിനും ഇറങ്ങാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇന്ത്യൻ ദൗത്യത്തിന്റെ…

    Read More »
Back to top button
error: