Movie
നടൻ സൂര്യ നിർമ്മിക്കുന്ന കാർത്തിയുടെ ’27’-മത് ചിത്രം പൂർത്തിയായി: വീഡിയോ കാണാം

സി.കെ അജയ് കുമാർ
നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. ’96’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. തമിഴകത്ത് വൻ വിജയം നേടിയ ‘വിരുമൻ’ എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത് എന്ന സവിശേഷതയും ‘കാർത്തി 27’നുണ്ട്.
Video Player
00:00
00:00

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അരവിന്ദ സാമി, ശ്രിദിവ്യ, രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മാത്രമാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച് പുറത്തു വിട്ടിട്ടുള്ള വാർത്ത.