Movie
-
12 വെള്ളമുണ്ടുകളുടെ ചെലവല്ല; ഇതാണ് ഭ്രമയുഗത്തിന്റെ ബജറ്റ്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’ . ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്ന ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ട്രയിലറുമെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. അതിനിടയില്‍ ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായതുകൊണ്ട് വലിയ ബജറ്റൊന്നും വരില്ലെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. അഭിനേതാക്കള്‍ക്ക് വില കൂടിയ കോസ്റ്റ്യൂമുകള്‍ പോലും ആവശ്യമില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമല്ലേയുള്ളുവെന്നായിരുന്നു പരിഹാസം. അതേസമയം, മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണിത്. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. 27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് നിര്‍മാതാവ് അറിയിക്കുന്നത്. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന്…
Read More » -
മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഫാസില്‍ സംവിധാനം, രചന മധുമുട്ടം
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ഫാസിലും എഴുത്തുകാരന്‍ മധു മുട്ടവും പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മധു മുട്ടം ആയിരിക്കും. ലതാലക്ഷ്മിയുടെ മൂലകഥയെ ആസ്പദമാക്കി മധു മുട്ടമാണ് തിരക്കഥയൊരുക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആരംഭിക്കുമെന്ന് ഫാസിലിനെ ഉദ്ധരിച്ച് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് മാസത്തിനുള്ളില്‍ താരനിര്‍ണ്ണയം പൂര്‍ത്തിയാവും.അതേസമയം 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 2011 ല്‍ പുറത്തെത്തിയ ലിവിംഗ് ടുഗെതര്‍ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ അവസാന ചിത്രം. 2011 ല്‍ തന്നെ പുറത്തെത്തിയ കാണാക്കൊമ്പത്ത് ആണ് മധു മുട്ടം തിരക്കഥയൊരുക്കിയ അവസാന ചിത്രം. ഫാസില്‍-മധുമുട്ടം കൂട്ടുകെട്ടില്‍ നിരവധി…
Read More » -
ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് സുരേഷ് ഗോപിയല്ല മമ്മൂട്ടി! വെളിപ്പെടുത്തലുമായി സംവിധായകന്‍
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലേലം. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു 1997 ല്‍ പുറത്തെത്തിയ ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ ചിത്രത്തിന്റെ രചന ഘട്ടത്തില്‍ സുരേഷ് ഗോപി ആയിരുന്നില്ല നായകന്‍ എന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ രചനാഘട്ടത്തില്‍ രണ്‍ജി പണിക്കര്‍ ഈ കഥാപാത്രങ്ങളായി മനസില്‍ കണ്ടത് സുരേഷ് ഗോപിയെയും സോമനെയും അല്ലായിരുന്നു. മറിച്ച് മറ്റ് രണ്ട് പേരെ ആയിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്‍ ആവേണ്ടിയിരുന്നത് തിലകനും. മമ്മൂട്ടി- തിലകന്‍ കോമ്പിനേഷനാണ് ലേലത്തില്‍ വരേണ്ടിയിരുന്നത്. ജോഷി തന്നെയാണ് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്- ”ലേലം മമ്മൂട്ടിക്കുവേണ്ടിയാണ് രണ്‍ജി പണിക്കര്‍ എഴുതിയത്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, സുരേഷ് ഗോപി…
Read More » -
അനുഭവങ്ങളുടെ ഓളപ്പരപ്പിൽ ‘ഒഴുകി ഒഴുകി ഒഴുകി’ ഒരു സിനിമ
തിരക്കഥാകൃത്ത് ഡോ. പ്രവീൺ ഇറവങ്കര എഴുതുന്നു ഇന്നലെ രാത്രി തിരുവനന്തപുരം ട്രാവൻകൂർമാളിലെ തണുപ്പിലിരുന്നാണ് ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന സിനിമ കണ്ടത്. കാഴ്ചകൾ പലതരത്തിലാണെല്ലോ. മുൻവിധിയുളളതും ഇല്ലാത്തതും. ആദ്യ വിഭാഗത്തിൽ പെടുന്നതായിരുന്നു ഈ ചിത്രദർശനം. കാരണം അതിന്റെ അരങ്ങിലും അണിയറയിലും ഏറെ പ്രിയപ്പെട്ട ചിലരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ആസ്വാദനത്തെ ചെറുതല്ലാത്തവിധം ഇഷ്ടവും വാത്സല്യവും കടന്നുകയറി ആക്രമിച്ചിട്ടുണ്ടാവും. എങ്കിലും പറയട്ടെ, കണ്ടിരിക്കാവുന്ന,ഇടയ്ക്കിടെ കരളൊന്നു പിടപ്പിക്കുന്ന സിനിമ തന്നെയാണ് ഒഴുകി ഒഴുകി ഒഴുകി ! ആലപ്പുഴക്കാരനായ ഞാൻ ഇന്നുവരെ കാണാത്ത എന്റെ ആലപ്പുഴയുടെ മഹാസൗന്ദര്യം അടിമുടി ആവാഹിച്ചെടുത്ത് അത്ഭുതപ്പെടുത്തി സംവിധായകനും ഛായാഗ്രാഹകനും ! കായൽപ്പരപ്പിലും കണ്ടൽക്കാടുകളിലും കവിതപോലെ രാപ്പകലുകൾ അരിച്ചിറങ്ങി അനാദിനൃത്തം ചെയ്യുന്ന കാഴ്ച തെല്ലസൂയയോടെ നോക്കിയിരുന്നു. ഇന്നലെയോളമെന്തേ ഞാനിതു കണ്ടില്ല ? വട്ടക്കായലിലെ ഓളപ്പരപ്പിൽ അച്ഛനെ നഷ്ടപ്പെട്ട പാക്കരൻ എന്ന 12 വയസുകാരന്റെ ജീവിതമാണ് കഥാപരിസരം. അവന് കരയാതെകരയുന്ന അമ്മയും കലർപ്പില്ലാത്ത കൂട്ടുകാരും കായലും കാമുകിയുമുണ്ട്. അവൻ ഒരു കഥാപാത്രത്തിനപ്പുറം ഒരു സംസ്കാരമായി…
Read More » -
‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേരിന് പിന്നില്‍; വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശേരി
മോഹന്‍ലാല്‍ നായകനായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ സമ്മിശ്ര പ്രതികരണം ആണ് നേടിയത് എങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.. ഇതിനിടയില്‍ ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ എങ്ങനെ ലഭിച്ചുവെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ഇതേക്കുറിച്ച് പറയുന്നത്. ചോദ്യ കര്‍ത്താവിന്റെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു ലിജോ ഇക്കാര്യം പറഞ്ഞത്. മലൈക്കള്ളന്‍, വഞ്ചിക്കോട്ടൈ വാലിബന്‍ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലുടെ പേരുകള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ സൃഷ്ടിച്ചത്. പേര് അങ്ങനെ ഉണ്ടായതാണോ എന്ന ചോദ്യത്തിന് ലിജോയുടെ പ്രതികരണം ഇങ്ങനെ- ”തീര്‍ച്ഛയായും. അമര്‍ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. തച്ചോളി ഒതേനന്‍, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ…
Read More » -
ഹിന്ദിയിൽ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശൻ; അക്ഷയ്കുമാർ നായകൻ
മുംബൈ: കരിയറിലെ ആദ്യത്തെ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. ഹിന്ദിയിലാണ് ചിത്രം. 2021 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹംഗാമ 2 ന് ശേഷം പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തുന്ന ആദ്യ ഹിന്ദി ചിത്രവുമാവും ഇത്.അക്ഷയ് കുമാര്‍ ആണ് നായകന്‍. ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍- നടന്‍ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010ല്‍ പുറത്തെത്തിയ ഖട്ട മീഠയ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. ഇരുവരുടെയും ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ഭൂല്‍ ഭുലയ്യയുടെ തുടര്‍ച്ചയോ സ്പിന്‍ ഓഫോ അല്ല പുതിയ ചിത്രമെന്നും ഒറിജിനല്‍ ആശയമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Read More » -
ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ‘തലവൻ’ ടീസർ പ്രകാശനം ചെയ്തു
ജിസ്ജോയ് സംവിധാനം ചെയ്യുന്ന, മലയാളത്തിലെ ജനപ്രിയ താരങ്ങളായ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ‘തലവൻ’ എന്ന ചിത്രത്തിൻ്റെ ടീസർ ഇന്ന് പ്രകാശനം ചെയ്തു. സംഭവ ബഹുലമായ ഒരു പൊലീസ് കഥ, ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ടീസിറലെ രംഗങ്ങൾ സൂചിപ്പിക്കുന്നു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നുണ്ട് ഇതിലെ രംഗങ്ങളിൽ. ജിസ് ജോയിയുടെ മുൻ ചിത്രങ്ങൾ ഫാമിലി ഹ്യൂമറുകൾ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ‘തലവ’ൻ്റെ അവതരണം. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അരുൺ നാരായണനും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ, മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂർ,ആനന്ദ് തേവർകാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം- ശരൺ വേലായുധൻ. എഡിറ്റിംഗ്- സൂരജ് ഈ.എസ്. കലാസംവിധാനം -അജയൻ മങ്ങാട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-…
Read More » -
‘വാലിബനെ’ തട്ടി വീണോ ‘ഓസ്‌ലര്‍’? ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
മലൈക്കോട്ടൈ വാലിബന്‍ എത്തുന്നതിന് മുന്‍പ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ച ചിത്രമായിരുന്നു ജയറാം ടൈറ്റില്‍ കഥാപാത്രമായെത്തിയ അബ്രഹാം ഓസ്‌ലര്‍. ഒരു മെഡിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‌ലര്‍ എത്തിയത്. സംവിധാനം മിഥുന്‍ മാനുവേല്‍ തോമസാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‌ലര്‍ കാണാന്‍ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇന്‍ട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ സംഖ്യ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം ഭേദപ്പെട്ട അഭിപ്രായം നേടിയ ചിത്രം 16 ദിവസം കൊണ്ട് 36.65 കോടി നേടിയതായാണ് കണക്കുകള്‍. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷനാണ് ഇത്. ചിത്രത്തിന്റെ ബജറ്റ്…
Read More » -
മാമുക്കോയ, സജിത മഠത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘ദ് സ്റ്റിയറിങ്’ ട്രെയിലർ പുറത്തുവിട്ടു
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ജനുവരി 4ന് ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം. മാമുക്കോയ, സജിത മഠത്തിൽ, ജോസ് പി. റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെപി, വിനോദ് കൈലാസ്, ഭാസ്കരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. തിരക്കഥ,സംഭാഷണം: മുഹമ്മദ് സാദിക്ക്. ക്രിയേറ്റീവ് ഹെഡ്: സുദേവൻ പെരിങ്ങോട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അബ്ദുൽ അക്ബർ. പ്രൊജക്റ്റ് ഡിസൈനർ: വി.കെ. ക്യാമറ: ബിൻസീർ. സംഗീതം: റീജോ ചക്കാലക്കൽ. എഡിറ്റിങ്: അഖിൽ എം. ബോസ്. ലിറിക്‌സ്: ജനാർദ്ദനൻ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടർസ്: നിഹാൽ, അജയ് ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ്…
Read More » -
‘സംഘി’ ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ പറഞ്ഞിട്ടില്ല; ഐശ്വര്യയെ പിന്തുണച്ച് രജനീകാന്ത്
ചെന്നൈ: രജനീകാന്ത് ഒരു സംഘിയല്ലെന്ന് മകളും സംവിധായകയുമായ ഐശ്വര്യ രജനീകാന്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. തന്റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകളും ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ”എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.” താരം പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്. ഇതോടെ തന്റെ പുതിയ ചിത്രം ‘ലാല്‍ സലാമി’ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ രംഗത്തെത്തുകയായിരുന്നു. ഐശ്വര്യയുടെ വാക്കുകള്‍ ‘ആളുകള്‍ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. അദ്ദേഹം സംഘിയല്ല എന്ന് വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ലാലം സലാം പോലുള്ളൊരു ചിത്രത്തില്‍…
Read More »