MovieNEWS

ആ ധൈര്യം മലയാളികള്‍ക്ക് നല്‍കിയത് സന്തോഷ് പണ്ഡിറ്റ്; പ്രശംസിച്ച് അജു വര്‍ഗീസ്

ലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് അജു വര്ഗീസ്. പിന്നീട് കോമഡി താരമായും, സഹ നടനായും നായകനായും നിരവധി ചിത്രങ്ങളില്‍ അജു അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നിര്‍മ്മാതാവായും സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു.

നിലവില്‍ ഒട്ടനവധി സിനിമകള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ അവസരത്തില്‍ ഇന്നത്തെ കാലത്തെ സിനിമകളെ കുറിച്ചും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും അജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

ആര്‍ക്കും സിനിമ ചെയ്യാം എന്നുള്ള ധൈര്യം നല്‍കിയതില്‍ മുന്‍പന്തിയിലുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ് എന്നാണ് അജു വര്‍?ഗീസ് പറയുന്നത്. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്ത് ഒരു സിനിമ തിയറ്ററില്‍ ഇറക്കി വിജയം കൈവരിച്ച ആളാണ് അദ്ദേഹമെന്നും അജു പറഞ്ഞു.

”ഇന്ന് ആര്‍ക്കും സിനിമ എടുക്കാം എന്ന ധൈര്യം മലയാളികള്‍ക്ക് നല്‍കിയതില്‍ പ്രമുഖ വ്യക്തിയായി ഞാന്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. ആ ധൈര്യം. തിയറ്ററില്‍ ഇറക്കി ഹിറ്റാക്കി. എന്ന്? അന്ന്.. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്താണിത്. അദ്ദേഹമത് ചെയ്ത് ധൈര്യം കിട്ടിയപ്പോഴാണ് മൊബൈലില്‍ വരെ സിനിമ എത്താന്‍ കാരണമായത്. ഇന്നത് എത്തിയും കഴിഞ്ഞു. കണ്ടന്റ് സംസാരിക്കുന്ന കാലമാണിത്”- എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്.

2011ല്‍ ആണ് കൃഷ്ണനും രാധയും എന്ന പേരില്‍ ആദ്യമായി സന്തോഷ് പണ്ഡിറ്റ് ഒരു സിനിമ ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് ആയിരുന്നു. ചിത്രത്തിന് എതിരെ വലിയ പരിഹാസം ആയിരുന്നു അന്ന് ലഭിച്ചിരുന്നത് എങ്കിലും വലിയ കളക്ഷന്‍ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 5ലക്ഷം ബജറ്റില്‍ ഇറങ്ങിയ ഈ സിനിമ 2 കോടി കളക്ഷന്‍ നേടിയെന്നാണ് പറയുന്നത്.

Back to top button
error: