MovieNEWS

ബിനുരാജ് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം ഇന്ന് ഒഞ്ചിയത്ത് ആരംഭിച്ചു

    ഫെബ്രുവരി 29 വ്യാഴം, വടകര ഒഞ്ചിയത്ത് ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണമാണ് ഇവിടെ ആരംഭിച്ചത്.

‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.  തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പ് നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകൻ്റെ മാതാവ്  രോഹിണി ആദ്യ ഭദ്രദീപം തെളിയിച്ചു.
മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ബി.ടെക്ക് കഴിഞ്ഞിട്ടും തൻ്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാതെ അച്ഛൻ്റെ ഓട്ടോ റിക്ഷാ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥയുടെ പുരോഗതി.
നല്ല സുഹൃത് ബന്ധത്തിൻ്റെ ഉടമ കൂടിയായ നന്ദൻ്റെ ജീവിതം പലപ്പോഴും സംഘഷഭരിതമാകാ
റുണ്ട്. അതെല്ലാം ഈ സൗഹൃദത്തിൻ്റെ പരിണിതഫലങ്ങളാണ്.
ഇതിനിടയിൽ ഉരിത്തിരിഞ്ഞ ഒരു പ്രണയം നന്ദൻ്റെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. ഈ പ്രശ്നത്തിൽ നിന്നും കരകയറാനുള്ള നന്ദൻ്റെ ശ്രമങ്ങളാണ്
തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
തികഞ്ഞ ഫാമിലി എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ധ്യാൻ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രമായ നന്ദനെ അവതരിപ്പിക്കുന്നത്.
രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്.
മാളവികാ മേനോനും പുതുമുഖം ദിൽനയുമാണ് ഇവർ.
ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ (മറിമായം ഫെയിം) വിജയകുമാർ,ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ, ദിനേശ് പണിക്കർ, നാരായണൻ നായർ, ദിലീപ് മേനോൻ, കിരൺ കുമാർ അംബികാ മോഹൻ സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ -സനു അശോക്.
ഗാനങ്ങൾ – കൈതപ്രം, ഹസീന.
സംഗീതം – ബോണി – ടാൻ സൻ
ക്ഷായാഗ്രഹണം – പവി.കെ. പവൻ
എഡിറ്റിംഗ്- ജിതിൻ.
വടകര കോഴിക്കോട് എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

ബേണി – ടാൻ സൻ

മലയാള സിനിമയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു ടീമാണ് സഹോദരന്മാരായ ബേണി – ഇഗ്നേഷ്യസ്.
ഈ ചിത്രത്തിൽ ബിനു രാജ് ബേണിയേയും മകൻ ടാൻസനേയും ഒന്നിച്ച് അവതരിപ്പിക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ- ഷുക്കു പുളിപ്പറമ്പിൽ

Back to top button
error: