LIFEReligion

ഷാർജാ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിലെ മുൻ ഇടവകാംഗങ്ങളുടെ സ്നേഹസംഗമം ‘സ്മരണ’ 17ന് ഇളംകുളം സെന്റ് മേരീസ്‌ സൂനോറോ പള്ളിയിൽ

കൊച്ചി: ഷാർജാ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിലെ മുൻ ഇടവകാംഗങ്ങളുടെ സ്നേഹസംഗമം 17ന് രാവിലെ 10ന് ഇളംകുളം സെന്റ് മേരീസ്‌ സൂനോറോ സിംഹാസന പള്ളിയിൽ നടത്തും. യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും.

യു.എ.ഇ. പാത്രിയർക്കൽ വികാരിയും ഡൽഹി ഭദ്രാസനാധിപനുമായ കുറിയാക്കോസ് മോർ യൗസേബിയോസ് അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ ഇപ്പോൾ നാട്ടിലുള്ള, ഷാർജ പള്ളിയുടെ പ്രാരംഭകാലം മുതൽ ഇടവകാംഗങ്ങളായിരുന്നവരും ഷാർജ പള്ളി ഇടവകാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും. മുൻ വികാരിമാരായ വൈദീകരും പങ്കെടുക്കും. സ്നേഹസംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഷാർജ കത്തീഡ്രൽ വികാരി ഫാ. എൽദോസ് കാവാട്ട് അറിയിച്ചു.

Back to top button
error: