കോട്ടയം: യാക്കോബായ സുറിയാനി സഭയിൽനിന്ന് കോടതി വിധിയിലൂടെ ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത തിരുവാർപ്പ് മർത്തശമൂനി പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്നലെ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ആദ്യമായാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ പള്ളിയിലെത്തി കുർബാന അർപ്പിക്കുന്നത്. യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരുന്ന പള്ളി രണ്ട് വർഷം മുമ്പാണ് ഓർത്തഡോക്സ് പക്ഷത്തിന് ലഭിച്ചത്. കാതോലിക്കാ ബാവ കുർബാനയർപ്പിക്കാൻ എത്തുന്നതിൻ്റെ ഭാഗമായി പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വികാരി ഫാ. എ.വി. വർഗീസ് സഹവികാരി ഫാ.ജോൺ പി. കുര്യൻ പ്ലാപ്പറമ്പിൽ ട്രസ്റ്റി മാത്യു കുര്യൻ നേര്യന്തറ, സെക്രട്ടറി പി.പി കുര്യൻ മണത്തറ എന്നിവർ നേത്യത്വം നൽകി
Related Articles
വരികളൊക്കെ നല്ലതാണെങ്കിലും മണിച്ചിത്രത്താഴിലെ ആ പാട്ടിന് മറ്റൊരു പാട്ടുമായി സാദൃശ്യമുണ്ട്!
December 23, 2024
കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച ‘അമ്മ’; ‘അമ്മ’യുടെ പെന്‍ഷനില്‍ ആശ്വാസം കണ്ട മീനാ ഗണേഷ് ഇനി ഓര്‍മ്മ; നാടകത്തിലൂടെ എത്തി മലയാളിയെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത ‘അമ്മ’നടി യാത്രയാകുമ്പോള്‍
December 19, 2024
യഥാര്‍ത്ഥ രാഞ്ജി, മറക്കാനാകില്ല; നയന്താരയ്ക്കൊപ്പം പേളി, വേര്‍തിരിവ് കാണിച്ചെന്ന കുറ്റപ്പെടുത്തലിന് പിന്നാലെ…
December 19, 2024
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024