LIFENEWS

ജെഡിയുവിനെ വിഴുങ്ങി ബിജെപി ,അമിത് ഷായുടെ തന്ത്രം ഫലിച്ചു ,ചിരാഗിന് കുതിരപ്പവൻ

എൻ ഡി എ യുടെ ഭാഗം ആയിരുന്നെങ്കിലും ബിഹാറിൽ ജെ ഡി യുവിന്റെ അപ്രമാദിത്യം ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു .നിതീഷിന്റെ വല്യേട്ടൻ കളിയിൽ ബിജെപി ദേശീയ നേതൃത്വം തന്നെ അസംതൃപ്തർ ആയിരുന്നു .തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ തുല്യ സീറ്റാണ് ഇരു കക്ഷികളും പങ്കിട്ടെടുത്തതെങ്കിലും നിതീഷിനെ ഒന്നാം നേതാവായി ഉയർത്തിക്കാട്ടുന്നതിൽ ബിജെപിയ്ക്ക് തൃപ്തി ഇല്ലായിരുന്നു .

എങ്കിലും നിതീഷ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് ബിജെപി ആവർത്തിച്ചുകൊണ്ടിരുന്നു .എൻ ഡി എ ഘടകകക്ഷിയായ ചിരാഗ് പാസ്വാന്റെ എൽ ജെ പി നിതീഷുമായി ഇടഞ്ഞത് ബിജെപി അവസരമായി കണ്ടു എന്നാണ് വിമർശനം .അമിത് ഷായുമായി ചർച്ച നടത്തിയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കാലത്ത് സഖ്യം വിടുന്നതെന്ന് ചിരാഗ് പാസ്വാൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് .

നിതീഷിനെതിരെ ആയിരുന്നു ചിരാഗിൻറെ പ്രചാരണം മുഴുവൻ .അധികാരത്തിലെത്തിയാൽ ഒരുവേള നിതീഷിനെ ജയിലിൽ അടക്കുമെന്നു വരെ ചിരാഗ് പറഞ്ഞു .ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരണമെന്നും മോഡി രാമൻ ആണെങ്കിൽ താൻ ഹനുമാൻ ആണെന്നും ചിരാഗ് പറഞ്ഞു വച്ചു .

ജെ ഡി യു തന്നെയായിരുന്നു എൽജെപിയുടെ ലക്‌ഷ്യം .നിതീഷിന്റെ പാർട്ടി മത്സരിച്ച എല്ലാ സീറ്റിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തി ത്രികോണ മത്സരം സൃഷ്ടിച്ചു .എൻ ഡി എ വോട്ടുകൾ വിഭജിക്കപ്പെട്ടപ്പോൾ നിതീഷിന്റെ സ്ഥാനാർത്ഥികൾ പലരും പിന്നിലായി .ചില മണ്ഡലങ്ങളിൽ ബിജെപിക്കാർ വരെ ജെഡിയു സ്ഥാനാർത്ഥികൾക്കെതിരെ വോട്ടു ചെയ്തു .

ഫലത്തിൽ നിതീഷിനെ എൻ ഡി എ യിൽ രണ്ടാം സ്ഥാനക്കാരൻ ആക്കാൻ ആണ് ചിരാഗ് ഫാക്ടർ വഴിവെച്ചത് .വോട്ടെണ്ണലിൽ ഇത് കൃത്യമായി പ്രതിഫലിക്കുകയും ചെയ്തു .എൽ ജെ പി വോട്ട് പിടിച്ചിടത്തെല്ലാം ജെ ഡി യു സ്ഥാനാർത്ഥികൾ പിന്നിലായി .

2015 ൽ ലാലുവിനും കോൺഗ്രസിനും ഒപ്പമാണ് നിതീഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .രണ്ടുവര്ഷത്തിനു ശേഷം ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി യാദവിനെതിരെയുള്ള അഴിമതി ആരോപണത്തിന് പിന്നാലെ നിതീഷ് രാജിവച്ച് എൻ ഡി എയിൽ ചേർന്ന് സർക്കാർ ഉണ്ടാക്കി .ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആകട്ടെ വിമർശനങ്ങളെ ശരിവെക്കും വിധം ബിജെപി ജെഡിയുവിനെ വിഴുങ്ങുന്ന കാഴ്ച്ചയാണ് ഉള്ളത് .

Back to top button
error: