LIFENEWS

മഹാസഖ്യം സർക്കാർ ഉണ്ടാക്കും ,എൻ ഡി എ മുന്നേറുമ്പോഴും ആത്മവിശ്വാസത്തോടെ ആർജെഡിയുടെ ട്വീറ്റ്

മഹാസഖ്യം സർക്കാർ ഉണ്ടാക്കുമെന്ന് ട്വീറ്റ് ചെയ്ത് ആർജെഡി .ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും മറികടന്ന് എൻഡിഎ സഖ്യം മുന്നേറുമ്പോൾ ആണ് ആർജെഡി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് .

“ഞങ്ങൾ എല്ലാ ജില്ലകളിലെയും പ്രവർത്തകരുമായും സ്ഥാനാര്ഥികളുമായും ആശയവിനിമയം നടത്തി .എല്ലായിടത്തുനിന്നും ആത്മവിശ്വാസത്തോടെയുള്ള മറുപടിയാണ് ലഭിക്കുന്നത് .പാതിരാത്രി വരെ വോട്ടെണ്ണൽ നീളാൻ സാധ്യത ഉണ്ട് .മഹാസഖ്യത്തിനു സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ് .ബിഹാറിൽ മാറ്റം വന്നുകഴിഞ്ഞു .വോട്ടെണ്ണൽ പൂർത്തിയാകും വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും വോട്ടെണ്ണൽ കേന്ദ്രത്തിൽ തുടരണം .”ആർജെഡി ട്വീറ്റ് ചെയ്തു .

ബീഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം മുന്നേറുമ്പോഴും അന്തിമ ഫലം സംബന്ധിച്ച് നിഗമനത്തിൽ എത്താറായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു .90 സീറ്റുകൾ ആണിപ്പോൾ നിർണായകമായി എടുത്ത് കാട്ടാൻ ഉള്ളത് .

ഇതിൽ 3 സീറ്റുകളിൽ ലീഡ് നില 200 ൽ താഴെയാണ് .10 സീറ്റുകളിൽ ലീഡ് നില 500 ൽ താഴെയാണ് .26 സീറ്റുകളിൽ ലീഡ് നില 1000 ൽ താഴെയാണ് .

46 സീറ്റുകളിൽ ലീഡ് നില 2000 ൽ താഴെയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു .57 സീറ്റുകളിൽ ലീഡ് നില 3000 ൽ താഴെയാണ് .90 സീറ്റുകളിൽ ലീഡ് നില 5000 ൽ താഴെ മാത്രമാണ് .

ഇതുവരെ 50 % വോട്ടു മാത്രമാണ് എണ്ണിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു .അതായത് 4 കോടിയിൽ പരം വോട്ടുകളിൽ 2 കോടി വോട്ടുകൾ മാത്രമാണ് എണ്ണിത്തീർന്നത് .അതായത് 90 സീറ്റുകളിലെ ഫലം മാറിമറിയാമെന്ന് അർഥം .

Back to top button
error: