LIFE
-
ബിഹാറിൽ എൻ ഡി എ കേവല ഭൂരിപക്ഷത്തിലേക്ക് ,ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ കേവല ഭൂരിപക്ഷം മറികടന്നു .122 എന്ന മാന്ത്രിക സംഖ്യ മറികടന്ന എൻ ഡി എ ലീഡ് തുടരുകയാണ് . തുടക്കത്തിൽ മുന്നിട്ട് നിന്ന ശേഷം മഹാസഖ്യം പുറകോട്ട് പോകുന്ന കാഴ്ചയാണ് ഉള്ളത് .ഒരു വേള മഹാസഖ്യം കേവല ഭൂരിപക്ഷത്തിനു അടുത്തെത്തി .എന്നാൽ പിന്നീട് കണ്ടത് എൻ ഡി എ യുടെ മുന്നേറ്റമാണ് .ലീഡ് നേടിയ ശേഷം എൻ ഡി എ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല . എക്സിറ്റ് പോളുകളുടെ പ്രവചനം തെറ്റിക്കുന്ന ഫലമാണ് ബിഹാറിലേത് .മഹാസഖ്യം വിജയിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിച്ചത് . ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന .പോളിംഗ് തുടങ്ങി ആദ്യമണിക്കൂറുകളിൽ ആർ ജെ ഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നായിരുന്നു ലീഡ് നിലയിലെ സൂചനകൾ .എന്നാൽ എൻ ഡി എ മുന്നോട്ട് കുതിച്ചു തുടങ്ങിയതോടെ ബിജെപി കുതിച്ചു കയറി .
Read More » -
രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ ടീം വീണ്ടും…. ” സണ്ണി “
ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സണ്ണി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലക്ക് പോസ്റ്റര്‍ റിലീസായി. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍.
Read More » -
ദേശീയ-സംസ്ഥാന അന്താരാഷ്ട്ര പുരസ്കാര ജേതാക്കളുടെ “സയനൈഡ് “
ഇരുപത് യുവതികള്‍ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ദേശീയ പുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സയനെെഡ് “. മികച്ച നടിക്കുള്ള ദേശീയ ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി, കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്സറായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുരസ്കാരജേതാക്കളായവരുടെ ഒരു വൻ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്. അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്. രാജേഷ് ടച്ച്റിവറിന്റെ ആദ്യ സംവിധാന സംരംഭമായ, ഏറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രം ” ഇൻ ദ നെയിം ഓഫ് ബുദ്ധ”, പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ‘പട്നാഗർ’ എന്നീ ചിത്രങ്ങൾക്കുശേഷം രാജേഷ് ടച്ച്റിവറിനൊപ്പം മറ്റൊരു നിർണ്ണായക കഥാപാത്രത്തെ തെന്നിന്ത്യൻ സിനിമ…
Read More » -
ബീഹാർ വോട്ടെണ്ണൽ ഇന്ന് ,നിതീഷിനാവുമോ തേജസ്വിയുടെ വെല്ലുവിളി മറികടക്കാൻ ?
ബീഹാർ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും .15 വർഷം നീണ്ടു നിന്ന നിതീഷ് കുമാർ ഭരണത്തിന് അന്ത്യം കുറിക്കാൻ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് . രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണൽ ആരംഭിയ്ക്കും .മൊത്തം 3755 സ്ഥാനാർത്ഥികൾ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളിൽ ആയാണ് വോട്ടെണ്ണൽ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറിൽ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാർട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകൾ വിജയം പ്രഖ്യാപിക്കുന്നത് .അത് എൻ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എൻഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെഎൽജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം .തേജസ്വിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി പിതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി .
Read More » -
ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ്
ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ് ഫാസിൽ.അന്താരാഷ്ട്ര ഫാഷൻ മാസികയായ വോഗിന്റെ ഇത്തവണത്തെ താരം ആരോഗ്യമന്ത്രിയാണ്. വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ ലക്കമാണ് ഷൈലജ ടീച്ചറിന്റെ മുഖചിത്രത്തോടെ പുറത്തിറങ്ങിയത്. മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ സജീവമല്ല ഫഹദ്.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഫഹദ് ഷെയർ ചെയ്യാറുള്ളത്.തന്റെ രാഷ്ട്രീയ നിലപാടുകളോ പരസ്യ അഭിപ്രായങ്ങളോ ഫഹദ് ഫേസ്ബുക്കിൽ ഷെയർ ചെയ്യാറില്ല. ഷൈലജ ടീച്ചറുടെ ചിത്രം ഫഹദ് ഷെയർ ചെയ്തത് കൗതുകം ഉയർത്തിയിട്ടുണ്ട്.
Read More » -
ഡോക്ടറേറ്റ് ലഭിച്ചു
ഉപഭോക്താവിന്‍റെ വാങ്ങല്‍ സ്വഭാവവുമായി ബന്ധപ്പെട്ട പഠനത്തിന് ടോണി സെബാസ്റ്റ്യന് ഡോക്ടറേറ്റ് ലഭിച്ചു.ഐഐടി ഗുവഹത്തിയിൽ നിന്നും ഡിസൈൻ മാനേജ്മന്റിലാണ് ടോണി സെബാസ്റ്റ്യൻ ഡോക്ടറേറ്റ് നേടിയത്. ഡോക്ടർ ടോണി പ്രോക്റ്റർ ആൻഡ് ഗാംബിൾ സിംഗപൂരിൽ സീനിയർ സയന്റിസ്റ്റ് ആണ്. കോട്ടയം ജില്ലയിൽ കാവുംകണ്ടം കോഴീക്കോട്ടു വി ഡിl ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. ബെറ്റി ജോർജ് ആണ് ഭാര്യ. ടാനിയാ സെബാസ്റ്റ്യൻ ആണ് സഹോദരി.
Read More » -
ബൈഡൻ വന്നത് ഇന്ത്യ -ചൈന ബന്ധത്തിലെ അമേരിക്കൻ നിലപാടിനെ എങ്ങനെ ബാധിക്കും ?
ജോ ബൈഡൻ വിജയിക്കുക ആണെങ്കിൽ അത് ഇന്ത്യയ്ക്ക് നന്നായിരിക്കില്ല .ബൈഡന് ചൈനയോട് മൃദു സമീപനം ആണ് .ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ഡൊണാൾഡ് ട്രംപിന്റെ മകൻ ആണ് .തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാരമ്യത്തിലാണ് ജൂനിയർ ട്രംപ് ഇങ്ങനെ പറഞ്ഞത് . ഇപ്പോൾ ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കമല ഹാരിസ് വൈസ് പ്രസിഡണ്ട് ആയും .എന്തായിരിക്കും ബൈഡന് ഇന്ത്യ -ചൈന ബന്ധത്തിലും ഇന്ത്യയുമായും ചൈനയുമായുമുള്ള അമേരിക്കയുടെ ബന്ധത്തിലും ഉള്ള നിലപാട് ? “”ചൈന ഉയർത്തുന്ന ഭീഷണി നാം അറിയേണ്ടിയിരിക്കുന്നു .അത് മറ്റാരേക്കാളും അമേരിക്കൻ ഇൻഡ്യക്കാർക്കറിയാം .”ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞു . “150 കോടി ഡോളറിന്റെ സഹായമാണ് ചൈന ജോ ബൈഡന്റെ മകൻ ഹണ്ടറിന് നൽകിയിട്ടുള്ളത് .അവർക്കറിയാം ബൈഡനെ വിലക്കുവാങ്ങാമെന്ന് .ഇന്ത്യക്കിനി മോശം കാലമാണ് .”ട്രംപ് ജൂനിയർ കൂട്ടിച്ചേർത്തു . ജോ ബൈഡൻ ചൈനയോട് മൃദുസമീപനം പുലർത്തുമോ ?ബൈഡൻ അധികാരത്തിൽ ഏറാൻ ഇനി രണ്ടു മാസം കൂടി ഉണ്ട് .ചൈനയോടുള്ള നിലപാട്…
Read More » -
…തളരരുതു നമ്മൾ അതിജീവിക്കും…
നാട്ടരങ്ങുകളിൽ തിരശ്ശീല ഉയർന്നിട്ടു മാസങ്ങളായി എല്ലാ ആഘോഷങ്ങളും സാംസ്ക്കാരിക പരിപാടികളും മഹാമാരി താഴിട്ട് പൂട്ടിയപ്പോൾ അകമേ കണ്ണീർ ചാലിച്ച പതിനായിരകണക്കിനു കലാകാരന്മാരും കലാകാരികളും നമ്മുടെ കൊച്ച് കേരളത്തിലുണ്ട്… നാട്ടരങ്ങുകളിൽ തങ്ങളുടെ കഴിവുകൾ പ്രകടനമാക്കി ജീവിതം കൂട്ടിമുട്ടിപിച്ചു പ്രതീക്ഷകൾ ആയുധമാക്കി ജീവിച്ചവർ ഇന്നു കരകാണാകടലുപോലെ തിരതല്ലുകയാണ്… കരുനാഗപ്പള്ളി നാടകശാലക്കു വേണ്ടി റിട്ടേർഡ് അധ്യാപകനും കഴിഞ്ഞ 56 വർഷമായി തുടർച്ചയായി കൊല്ലം അശ്വതി ഭാവന നടക സമതി നടത്തി വരുന്ന കരുനാഗപ്പള്ളി ക്യഷ്ണൻകുട്ടി കഥയും തിരക്കഥയും സംഭാക്ഷണവും ഒരുക്കി കേരളത്തിലെ 54 ലോളം നാടക സാംസ്ക്കാരിക കലാകാരെ അണിനിരത്തി ചിത്രീകരിക്കുന്ന സിനിമ ഒരുക്കുന്നതാണ് പുതിയ വാർത്ത..വലിയ വനെന്നോ ചെറിയവനെന്നോ ഭാവമില്ലാത്ത ഒരു സംഘം പച്ചയായ മനുഷ്യർ സിനിമ എന്ന ഒരു വലിയ കൂട്ടായ്മയുടെ കുടകീഴിൽ എത്തിയ ആഹ്ലാദത്തിലാണ്… ചിലപ്പോൾ പെൺകുട്ടിക്കു ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “ഇടതു വലതു തിരിഞ്ഞ് “… ചേർത്തല രാജൻ, നിഖിൽ ബാബു, ജോഷി കാളാരൻ,…
Read More » -
കുമാര്‍ സാനു ഇനി മലയാളത്തിലേക്ക്; അരങ്ങേറ്റ ചിത്രം ‘അല്‍ക റാമ’
പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍ പാടുന്നു. റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന അല്‍ കറാമ എന്ന ചിത്രത്തിലൂടെയാണ് കുമാര്‍ സാനുവിന്റെ മലയാള പ്രവേശം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങളായ മഞ്ജുവാര്യര്‍ , ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരുന്നു. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ ഒരുങ്ങുന്നത് വേള്‍ഡ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറിലാണ്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, വിജയകുമാര്‍, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, മറിമായം താരങ്ങളായ ഉണ്ണിരാജ്, സലീം, റിയാസ്, സ്‌നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി. കെ ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലികാണ് സംഗീതം പകരുന്നത്. ജാസി ഗിഫ്റ്റ് ആണ് പശ്ചാത്തല സംഗീതം. മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.
Read More » -
‘മഹത്തായ ഭാരതീയ അടുക്കള’യുമായി സുരാജ് വെഞ്ഞാറാമൂടും നിമിഷ സജയനും
കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യറുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായികാ നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോവിഡ് കാലത്ത് നേരിട്ട് ചാനല്‍ റിലീസ് ചെയ്ത സിനിമയെന്ന പ്രത്യേകതയും ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിനുണ്ടായിരുന്നു.
Read More »