LIFETRENDING

‘ജല്ലിക്കട്ടി’ന് കങ്കണയുടെ അഭിനന്ദനം

സ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച മലയാള ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്.

സിനിമാ മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു തുടങ്ങിയെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു കുടുംബങ്ങളല്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്!’ കങ്കണ ട്വീറ്റില്‍ കുറിച്ചു.

അതേസമയം, കങ്കണയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്.

27 ചിത്രങ്ങളില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ”ജല്ലിക്കെട്ട് ”ഓസ്‌കാര്‍ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

ആന്റണി വര്‍ഗീസ് ,ചെമ്പന്‍ വിനോദ് ,സാബു മോന്‍ അബ്ദുസമദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .മനുഷ്യനും മൃഗവും തമ്മിലുള്ള അകലം നേര്‍ത്തതാണ് എന്ന് ചിത്രം വരച്ചു കാട്ടുന്നു .

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത് .പ്രാദേശിക തലത്തിലും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രമാണ് ജല്ലിക്കെട്ട് .

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: