LIFE

  • രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ ടീം വീണ്ടും…. ” സണ്ണി ” ടീസര്‍ റിലീസ്

    ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ‘സണ്ണി’യില്‍ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സണ്ണി “. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്.

    Read More »
  • സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി സേഷ്; വീഡിയോ പുറത്ത്‌

    മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന ‘മേജര്‍’ സിനിമയുടെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക വീഡിയോ പുറത്തുവിട്ടത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട അദിവിയുടെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുഗുവിലുമാണ് ചിത്രം ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന മേജര്‍ 2021-ല്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. ‘ഗൂഡാചാരി’ എന്ന ചിത്രത്തിലൂടെയാണ് അദിവി ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ സാഷി കിരണ്‍ ടിക്കയാണ് മേജര്‍ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഗൂഡാചാരിക്കു ശേഷം ശോഭിതയും അദിവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സായീ മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റു…

    Read More »
  • ആർക്ക് പ്രവചിക്കാൻ ആകും കാസർഗോഡിന്റെ രാഷ്ട്രീയ മനസ് ?വീഡിയോ

    നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം. കാസർകോടിനെ കുറിച്ചാണ് ഇത്തവണ പഞ്ചായത്തങ്കം.ആദ്യം സമഗ്ര ചിത്രം നോക്കാം .കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകൾ ,യു ഡി എഫ് -8 ,എൽഡിഎഫ്- 7 ,ബിജെപി- 2 എന്നിങ്ങനെ ആണ് കക്ഷിനില .ആകെ നഗരസഭകൾ -3 ആണ് .ഇതിൽ എൽഡിഎഫ് -2 ,യുഡിഎഫ്‌ -1 .ബ്ലോക്ക് പഞ്ചായത്തുകൾ മൊത്തം 6 ആണ് .4 ബ്ലോക്ക് പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു .2 ബ്ലോക്ക് പഞ്ചായത്തുകൾ ആണ് യുഡിഎഫിന്റെ പക്കൽ .മൊത്തം 36 ഗ്രാമ പഞ്ചായത്തുകൾ ആണ് കാസർഗോഡ് ജില്ലയിൽ ഉള്ളത് ഇതിൽ 19 എണ്ണം യുഡിഎഫും 16 എണ്ണം എൽഡിഎഫും കോൺഗ്രസ് വിമത വിഭാഗം ഡി ഡി ഡി എഫ് ഒരു പഞ്ചായത്തും ഭരിക്കുന്നു .ഈ ചിത്രം കണ്ടാൽ ഒന്ന് വ്യക്തമാണ് .ആർക്കും…

    Read More »
  • ജല്ലിക്കെട്ടിലെ അണിയറ കാഴ്ചകളുമായി ഡോക്യുമെന്ററി വരുന്നു

    കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്ത്. വിരണ്ടു കൊണ്ടുള്ള ജീവന്‍-മരണപാച്ചിലിനിടയില്‍ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന പോത്തിനു പിറകെ നില്‍ക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ജല്ലിക്കെട്ട് എന്ന സിനിമയിലൂടെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റി ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തും എന്തിന് ഓസ്‌കാര്‍ പുരസ്‌കാരം വരെ വാരിക്കൂട്ടിയ ജല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ഒരു കൗതുകം കാണും. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് ഡോക്യുമെന്ററി സീരീസ് ആയി പുത്തിറക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സിനിമയുടെ പിന്നിലെ കഥ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തിറങ്ങുന്നത്. സംവിധായകനായ വിവിയന്‍ രാധാകൃഷ്ണനാണ് ഈ ഡോക്യുമെന്ററി ഒരുക്കുന്നത്. രണ്ടു വര്‍ഷമായി ഇതിന്റെ എഡിറ്റ് നടക്കുന്നു. 40000 ക്ലിപ്പുകളുണ്ട്. ഒരു…

    Read More »
  • സി എം രവീന്ദ്രൻ ഒഴിഞ്ഞു മാറുന്നുവോ എന്ന് സംശയം ,കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുക്കാൻ മാർഗം തേടി ഇ ഡി

    https://youtu.be/6wUNFrgObaE മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നുവെന്ന് ഇ ഡിയ്ക്ക് സംശയം .ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ആണെന്നാണ് രവീന്ദ്രൻ വിശദീകരണം നൽകിയത് .രണ്ടാം തവണ ആശുപത്രി വിട്ടപ്പോൾ ഇ ഡി വീണ്ടും നോട്ടീസ് നൽകി .അപ്പോൾ കോവിഡ് അനന്തര ചികിത്സക്കായി രാവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഈ സാഹചര്യത്തിൽ ആണ് കോടതി അനുമതിയോടെ സി എം രവീന്ദ്രനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ഇ ഡി മാർഗങ്ങൾ ആരായുന്നത് . രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .അദ്ദേഹത്തിന് ശ്വാസംമട്ട് ഉണ്ടെന്നും രക്തത്തിൽ ഓക്സിജന്റെ അളവ് കുറവാണു എന്നും ഡോക്ടർമാർ പറയുന്നു .സ്റ്റിറോയിഡുകൾ അടങ്ങിയ മരുന്നുകൾ നൽകുന്നതിനാൽ അദ്ധേഹത്തിന് പ്രമേഹവും ഉയരുന്നുണ്ട് എന്നാണ് ഡോക്ടർമാരുടെ വിശദീകരണം . രവീന്ദ്രന്റെ ആരോഗ്യനില ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘവും പരിശോധിക്കണം എന്നൊരു ആവശ്യം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു .കോവിഡ് ബാധിതൻ…

    Read More »
  • രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകിയെന്ന വാദത്തിൽ ഉറച്ച് ബിജു രമേശ് ,ബാർ ഉടമകൾ 29 .79 കോടി രൂപ പിരിച്ചു എന്ന് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് പുറത്ത് വിട്ടു

    ബാർ ഉടമകൾ 29 .79 കോടി രൂപ പിരിച്ചു എന്ന് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് ബാറുടമ ബിജു രമേശ് പുറത്ത് വിട്ടു .ബാറുടമകൾ പണം പിരിച്ചില്ലെന്നുള്ള ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രെസിഡന്റ് വി സുനിൽ കുമാറിന്റെ വാദം ബിജു രമേശ് തള്ളി .രമേശ് ചെന്നിത്തല കോഴ വാങ്ങി എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുക ആണെന്നും അദ്ദേഹം മനോരമ ന്യൂസ് ചാനൽ ചർച്ചയിൽ വ്യക്തമാക്കി . രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകി എന്ന ബിജു രമേശിന്റെ അവകാശ വാദവും സുനിൽ കുമാർ തള്ളിയിരുന്നു .ആ സമയത്ത് സുനിൽ കുമാർ സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇല്ലായിരുന്നുവെന്ന് ബിജു രമേശ് ചൂണ്ടിക്കാട്ടി . തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല .എന്നാൽ സുനിൽ കുമാറിന് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു രമേശ് ആരോപിച്ചു .

    Read More »
  • മറഡോണ ഫുട്ബാൾ ലോകത്തിന്റെ ദൈവമായ കഥ -വീഡിയോ

    അർജന്റീനയിലെ ഒരു ദരിദ്ര കുടുംബത്തിൽ നിന്ന് ഫുട്ബാൾ ലോകത്തിന്റെ കൊടുമുടിയിലെത്തിയ ഇതിഹാസ മനുഷ്യൻ ഡീഗോ മറഡോണയുടെ ജീവിത കഥ.

    Read More »
  • ഞങ്ങൾ അനാവശ്യം പറയും ഭീഷണിപ്പെടുത്തും, പരാതിക്കാരനെ അധിക്ഷേപിച്ച് പോലീസ്-വീഡിയോ

    പരാതി നൽകാൻ എത്തിയ അച്ഛനെ മകളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച് പോലീസ്.നെയ്യാർ ഡാം സ്റ്റേഷനിൽ ആണ് സംഭവം. അധിക്ഷേപ വീഡിയോ ചർച്ച ആയതോടെ പോലീസുകാരനെ ഡി ജി പി ഇടപെട്ട് സ്ഥലം മാറ്റി. കുടുബ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയ സുദേവൻ എന്ന വ്യക്തിക്കെതിരെ ആയിരുന്നു അധിക്ഷേപം.ഞായറാഴ്ച്ച സുദേവൻ പരാതി നൽകിയിരുന്നു.അന്ന് വിവരങ്ങൾ പോലീസ് തിരക്കി എങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിറ്റേന്ന് വിവരങ്ങൾ തിരക്കി എത്തിയ സുദേവനോട് ഗ്രേഡ് എ എസ് ഐ ഗോപകുമാർ തട്ടിക്കയറുന്നതാണ് വീഡിയോ. താൻ മദ്യപിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ആക്ഷേപം എന്നാണ് സുദേവൻ പറയുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഡി ജി പി ഇടപെടുക ആയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡി ഐ ജിയെ ചുമതലപ്പെടുത്തി. https://youtu.be/4FnQJCdQNoQ

    Read More »
  • ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി

    കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ എഫ് സി വഴി നൽകി വരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശയിൽ വായ്പ ലഭ്യമാകും. മാത്രമല്ല വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികൾക്ക് നോർക്കയുടെ NDPREM പദ്ധതിയുമായി ചേർന്നു 4 ശതമാനം പലിശയിൽ ലോൺ ലഭിക്കും. “ഇലക്ട്രിക്ക് വാഹനങ്ങൾ മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാർദ്രപരവുമാണ്. മാത്രമല്ല ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കളുടെ അഭിപ്രായത്തിൽ 2030ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. ഇത് കണക്കിലെടുത്താണ് കോർപറേഷൻ ഈ വായ്പയുമായി മുന്നോട്ടു വരുന്നത്” കെ എഫ് സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. വാഹനത്തിന്റെ ‘ഓൺ ദ റോഡ് കോസ്റ്’ ൻറെ 80 ശതമാനം, പരമാവധി 50 ലക്ഷം വരെ ലഭിക്കുന്ന…

    Read More »
Back to top button
error: