LIFENEWS

ബിജെപി സർക്കാരുകളും കർഷകരും നേർക്കുനേർ

കേന്ദ്ര സർക്കാർ കൊണ്ട് വന്ന വിവാദ കർഷക നിയമത്തിൽ പ്രതിഷേധിച്ച് കർഷകരും ബിജെപി സർക്കാരുകളും നേർക്കുനേർ .പഞ്ചാബിൽ നിന്ന് ആയിരക്കണക്കിന് കർഷകർ ഹരിയാന അതിർത്തിയിൽ ഒത്തുചേർന്നിരിക്കുകയാണ് .ഇവരെ ഹരിയാനയിലേക്ക് കടത്തി വിടാതിരിക്കാൻ ഹരിയാന അതിർത്തി അടച്ചിരിക്കുകയാണ് അധികൃതർ .

Signature-ad

“ചലോ ദില്ലി” എന്നാണ് മാർച്ചിന് പേരിട്ടിരിക്കുന്നത് .അഞ്ച് ദേശീയ പാതകളിലൂടെ മാർച്ച് ഡൽഹിയിൽ വ്യാഴാഴ്ച എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് .എന്നാൽ മനോഹർ ലാൽ ഖട്ടാർ സർക്കാർ മാർച്ച് പരാജയപ്പെടുത്താൻ പഞ്ചാബുമായുള്ള എല്ലാ അതിർത്തികളും അടച്ചിട്ടിരിക്കുകയാണ് .തണുപ്പ്കാലത്ത് ജലപീരങ്കി ആണ് പോലീസിന്റെ ആയുധം .

മാർച്ചിനെ നേരിടാൻ വിപുലമായ സന്നാഹങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് .രണ്ടു ദിവസത്തേയ്ക്ക് ഹരിയാനയിൽ നിന്ന് പഞ്ചാബിലേയ്ക്കും തിരിച്ചുമുള്ള എല്ലാ ബസ് സർവീസുകളും റദ്ദാക്കിയിരിക്കുകയാണ് .അടച്ചിട്ട റോഡുകളിൽ ഒരു വിധ സർവീസുകളും അനുവദിക്കുന്നില്ല .

ഡൽഹി അതിർത്തിയിൽ സേനയെ ആണ് വിന്യസിച്ചിരിക്കുന്നത് .മെട്രോ സർവീസുകളും നിയന്ത്രിച്ചിട്ടുണ്ട് .കർഷക സംഘടനകളിൽ നിന്നുള്ള എല്ലാ അഭ്യർത്ഥനകളും നിരസിച്ചതായി ഡൽഹി പോലീസ് ട്വിറ്റര് വഴി അറിയിച്ചു .

മേധാപട്കറുടെ നേതൃത്വത്തിൽ മധ്യപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച കർഷകരെയും അധികൃതർ തടഞ്ഞു .മേധാ പട്കറെ അറസ്റ്റ് ചെയ്തു .ഉത്തർപ്രദേശ് ,ഹരിയാന ,ഉത്തരാഖണ്ഡ് ,രാജസ്ഥാൻ ,പഞ്ചാബ് ,കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഈ ദിവസങ്ങളിൽ മാർച്ച് നടത്തുന്നത് .

സംയുക്ത കിസാൻ മോർച്ചയാണ് മാർച്ചിന്റെ സംഘാടകർ .അഞ്ഞൂറോളം കർഷക സംഘടനകളുടെ കൂട്ടായ്മ ആണ് സംയുക്ത കിസാൻ മോർച്ച.കർഷകരെ ഡിസംബർ 3 ന് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട് .

Back to top button
error: