LIFE

  • കിഫ്ബിയ്ക്ക് പിന്നാലെ കെ എസ് എഫ് ഇയും ,ധനവകുപ്പിന് ആശങ്ക

    കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് ധനവകുപ്പിനെ ആശങ്കയിൽ ആക്കുന്നു .കിഫ്ബിയും മസാല ബോണ്ടും സി എ ജി റിപ്പോർട്ടുമൊക്കെ ധനവകുപ്പിനെ പൊതുവിലും ധനകാര്യ മന്ത്രിയെ പ്രത്യേകിച്ചും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ ധൃതി പിടിച്ച് ഉണ്ടായ വിജിലൻസ് റെയ്‌ഡിൽ സംശയം ഉന്നയിക്കുകയാണ് ധനമന്ത്രി .ആരുടെ തലയിൽ ഉദിച്ച മണ്ടൻ ആശയം എന്നാണ് ധനമന്ത്രി റെയ്‌ഡിനെ വിശേഷിപ്പിച്ചത് . മുഖ്യമന്ത്രിയുടെ കീഴിലാണ് വിജിലൻസ് .കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെ വട്ടമിട്ട് പറക്കുമ്പോൾ എന്തിനാണ് ഈ അനാവശ്യ റെയ്ഡ് എന്നാണ് തോമസ് ഐസക് ചോദിക്കുന്നത് .ഐസക്കിന്റെ അനിഷ്ടം വ്യക്തം .രാഷ്ട്രീയ വരുംവരായ്കകൾ ഒന്നും ആലോചിക്കാതെ ആണ് ഈ നീക്കം എന്ന് ഐസക് വിലയിരുത്തുന്നു . സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എസ് എഫ് ഇ .എന്നാൽ നിലവിൽ ചില പദ്ധതികൾ പാളിക്കിടക്കുകയാണ് .അതിലൊന്നാണ് സ്‌കൂൾ കുട്ടികൾക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതി .ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ച പദ്ധതി ആണിത് . കെ എസ്…

    Read More »
  • കോവിഡ് വാക്സിന്റെ അടിയന്തിര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

    കോവിഡ് വാക്സിന്റെ അടിയന്തിര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് .കേന്ദ്ര സർക്കാരിനോടാണ് അനുമതി തേടിയത് .രണ്ടാഴ്ചക്കകം രാജ്യത്ത് വിതരണം ചെയ്യാൻ നടപടി പൂർത്തിയാക്കും . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ,ആസ്ട്രസിനെക്കാ ,സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത് .കൊവിഷീൽഡ് എന്നാണ് വാക്സിന്റെ പേര് . പ്രധാനമന്ത്രി ശനിയാഴ്ച സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിരുന്നു .”സിറം ഇൻസ്റ്റിറ്റ്യൂട്ട് അധുകൃതരുമായി ചർച്ച നടത്തി .കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ പുരോഗതി അവർ വ്യക്തമാക്കി .നിർമ്മാണം എങ്ങിനെ കൂട്ടാം എന്നതടക്കം സംസാരിച്ചു .”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു .

    Read More »
  • അന്യന്റെ വാട്സപ്പിൽ ഒളിഞ്ഞു നോക്കണോ ?ഇതാ മാർഗം

    കൂടുതൽ ആശയവിനിമയത്തിനെന്നോണം വാട്സാപ്പ് സ്റ്റാറ്റസ് നിലവിൽ വന്നത് 2018 ലാണ് .എന്നാലിപ്പോൾ ഓരോരുത്തരുടെയും വൈകാരിക മാനങ്ങളുടെ പ്രതിഫലനമായി വാട്സ്ആപ് മാറിക്കഴിഞ്ഞു . ദുഃഖം വരുമ്പോൾ ദുഖകരമായ ഒരു അപ്ഡേറ്റ് ,പ്രണയം ഉണ്ടാകുമ്പോൾ അങ്ങിനെ ഒന്ന് ,വാത്സല്യത്തിന് വേറൊന്നു അങ്ങിനെ പോകുന്നു സ്റ്റാറ്റസിന്റെ നിര .ഏതെങ്കിലും ഒരു സ്റ്റാറ്റസ് എന്നത് മാറി ആരെയെങ്കിലും ഉന്നം വച്ച ഒന്ന് എന്ന നിലയിലേയ്ക്ക് സ്റ്റാറ്റസിന്റെ സ്റ്റാറ്റസ് മാറി . ചിലപ്പോൾ നമ്മൾ ഒരാളുടെ സ്റ്റാറ്റസ് കാണുന്നത് അത് പോസ്റ്റ് ചെയ്ത ആൾ അറിയരുതെന്ന് നാം ആഗ്രഹിക്കും .ആ വ്യക്തിയുടെ സ്റ്റാറ്റസ് കാണുകയും വേണം വ്യക്തി അറിയരുത് താനും .അങ്ങിനെയൊരു ഒളിഞ്ഞു നോക്കൽ സാധ്യമാണോ ?സാധ്യമാണ് എന്നാണ് ഉത്തരം . ആ നീല ടിക്കിനെ നമ്മൾ പറ്റിച്ചില്ലേ .അത് തന്നെ മാർഗം .വാട്സ്ആപ് സെറ്റിംഗ്സ് എടുക്കുക .പ്രൈവസി മെനുവിൽ പോകുക .റീഡ് റെസീപ്റ്റ്സ് ഓഫ് ചെയ്യുക .എന്നിട്ട് സ്റ്റാറ്റസ് നോക്കിയാൽ നമ്മൾ നോക്കിയ കാര്യം സ്റ്റാറ്റസ് ഇട്ട…

    Read More »
  • നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സസ്‍പെൻഡ് ചെയ്തു

    നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സസ്‍പെൻഡ് ചെയ്തു.എഎസ്ഐ ഗോപകുമാറിനെ ആണ് സസ്‌പെൻഡ് ചെയ്തത് . പൊലീസുകാരന്റെ പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സംഭവം അന്വേഷിച്ച ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ കണ്ടെത്തിയിരുന്നു .ഞായറാഴ്ചയാണ് കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനെ നെയ്യാര്‍ ഡാം പോലീസ് അധിക്ഷേപിച്ചത്. ശനിയാഴ്ച നൽകിയ പരാതിയില്‍ അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എഎസ്ഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി. താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവന്‍ പറയുന്നു. ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലം മാറ്റിയിരുന്നു .

    Read More »
  • സിനിമ കൂടുതല്‍ ആളുകളിലേക്കെത്താന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കും: വിജയ് സുബ്രഹ്മണ്യം

    ലോക്ഡൗണ്‍ കാലത്ത് തീയേറ്റര്‍ റിലീസ് അപ്രാപ്യമായിരുന്ന പുതിയ ചിത്രങ്ങളെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. നമ്മുടെ വീട്ടിലേക്ക് സിനിമയെത്തുന്നു എന്ന പ്രത്യേകതയും ഒടിടി റിലീസിങ്ങിന്റെ പ്രത്യേകതയാണ്. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ പോലും ഓണ്‍ലൈന്‍ റിലീസായി എത്തിയിരുന്നു. ഒടിടി സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കും എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ആമസോണ്‍ പ്രൈം വീഡിയോ ഡയറക്ടര്‍ ആന്റ് ഹെഡ് കണ്ടന്റായ വിജയ് സുബ്രഹ്മണ്യം. ടെക്‌സ്‌പേറ്റേഷന്‍ 2020 ല്‍ സ്ട്രീമിങ് കണ്ടന്റ് ഇക്കോ സിസ്റ്റം എന്ന സെഷനിലെ ചര്‍ച്ചയിലാണ് വിജയ് സുബ്രഹ്മണ്യം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് ജനസംഖ്യയ്ക്ക് ആനുപാതികമായി വേണ്ടത്ര തീയേറ്റര്‍ സംവിധാനങ്ങളില്ല. 150 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഏകദേശം 9500 തീയേറ്ററുകള്‍ മാത്രമാണ് നമ്മുടെ രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുന്ന സൗകര്യം വളരെ വലുതാണ്. 150 കോടി ജനങ്ങളിലേക്കും ഒരു സിനിമ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തരം റിലീസിനുണ്ട്. സ്മാര്‍ട്…

    Read More »
  • എസ് പി ബിയുടെ പേരില്‍ സ്റ്റഡി ചെയര്‍

    അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ മൈസൂരു സര്‍വ്വകലാശാലയില്‍ സ്റ്റഡി ചെയര്‍. ഇതിനായി അമ്പത് ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചു ധാരണയായത്. സംഗീതസംവിധായകന്‍ ഹംസലേഖ വിസിറ്റിങ് ഫാക്കല്‍റ്റിയാകാന്‍ സമ്മതിച്ചതായും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്‌നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാന്‍സലര്‍ ജി.ഹേമന്ദ കുമാര്‍ പറയുന്നു. സെപ്റ്റംബര്‍ 25നാണ് ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ തുടര്‍ചികിത്സാഫലം നെഗറ്റീവ് ആയെങ്കിലും പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.

    Read More »
  • ‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? ഡിജിറ്റൽ റൈറ്റ്സ് വന്‍ തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്

    വിജയ് – വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ച്‌ പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും ‘മാസ്റ്റര്‍’ തീയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ്, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വാങ്ങി എന്ന വാര്‍ത്തയാണ്‌ പുറത്തു വരുന്നത്. വന്‍ തുകയ്ക്ക് നെറ്റ്ഫ്ളിക്‌സ് ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം വാങ്ങിയിരിക്കുന്നതെന്നും അതേസമയം ഡയറക്‌ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങള്‍ക്ക് “മാസ്റ്റര്‍” സിനിമ തിയറ്ററില്‍ തന്നെ കാണണം, ഒടിടിയില്‍ റിലീസ് ചെയ്യരുതെന്നാണ് വിജയ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. #MasterOnlyOnTheaters എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ഇതിനകം ട്രെന്‍ഡിങ് ആയി…

    Read More »
  • “കണ്ണേ പൊന്നേന്ന് ” മ്യൂസിക് ആല്‍ബം റിലീസ്

    പരുന്ത്,എന്തിനാടീ പൂങ്കൊടി എന്നി നാടന്‍ പാട്ടുകള്‍ക്കു ശേഷം മണികണ്ഠന്‍ പെരുമ്പടപ്പ് ആലപിക്കുന്ന പുതിയ ഗാനം ” കണ്ണേ പൊന്നേന്ന് ” ഇന്ന് വെെകീട്ട് ആറ് മണിക്ക് മക്കല്‍ ശെവന്‍ വിജയ് സേതുപതി റിലീസ് ചെയ്യും. ഗാനരചനയും സംഗീത സംവിധാനവും ആലാപനവും മണികണ്ഠന്‍ പെരുമ്പടപ്പ് തന്നെ നിര്‍വ്വഹിക്കുന്ന ഇൗ ആല്‍ബത്തില്‍ രാജേഷ് ചേര്‍ത്തല പുല്ലാങ്കുഴല്‍ വായിക്കുന്നു വിജയ് സേതുപതിയുടെ പുതിയ ചിത്രമായ രണസിങ്കത്തിലെ ” പറവെെകളെ ” എന്ന ഗാനം മണികണ്ഠന്‍ പെരുമ്പടപ്പാണ് പാടിയിട്ടുള്ളത്. ക്യാമറ-വിദ്യാസാഗര്‍,എഡിറ്റര്‍-സൂര്യ ദേവ്,പ്രൊജ്കറ്റ് ഡിസെെനര്‍-ദിനേശ് നായര്‍ മുംബെെ,റിലീസ്- ഒ കെ എം മ്യൂസിക്.

    Read More »
  • 24 അടി ഉയരത്തില്‍ മാരന്റെ വീട്: സൂററൈ പോട്ര് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

    ആകാശവും അവിടേക്ക് പറന്നുയരുന്ന വിമാനങ്ങളും മാത്രമാണ് മാരന്റെ ജീവിതം. അവന്റെ സ്വപ്‌നവും ഈ ദൃശ്യത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സംവിധായിക സുധ കൊങ്കര മാരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ആദ്യം പറഞ്ഞ വാക്യമിതാണ്. സുര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂററൈ പോട്ര് എന്ന സിനിമ പ്രേക്കര്‍ക്കിടയിലും വിമര്‍ശകര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യത നേടിയിരുന്നു. ക്യാപ്റ്റന്‍ ഗോപിനാഥ് എന്ന മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുധ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ കാഴ്ചകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. മാരന്‍ എന്ന കഥാപാത്രത്തിന് വിമാനങ്ങളോടുള്ള അഭിനിവേഷം എത്രത്തോളമുണ്ടെന്ന് കഥയില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ മാരന്റെ വീടും എയര്‍പോര്‍ട്ടിന് അടുത്ത് തന്നെയാവണമെന്ന് സംവിധായിക നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് പരിസരത്ത് അ്ത്തരമൊരു വീട് കണ്ടെത്തുകയെന്നത് ശ്രമകരമായിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍ട് ഡയറക്ടര്‍ ജാക്കിയും സംഘവും എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് 24 അടി ഉയരമുള്ള മാരന്റെ വീടിന്റെ ടെറസ് കൃത്രിമമയാി സൃഷ്ടിച്ചത്. എന്നാല്‍ ഇരുമ്പ് കമ്പികളില്‍ ഉയര്‍ത്തിയ ബില്‍ഡിംഗ് എയര്‍പോര്‍ട്ട് അധികൃതരുടെ…

    Read More »
  • കെ എസ് എഫ് ഇയിൽ ഗുരുതര ക്രമക്കേട്,വിജിലൻസ് റെയ്‌ഡിൽ ലഭിച്ചത് നിർണായക വിവരങ്ങൾ

    സംസ്ഥാനത്തെ കെ എസ് എഫ് ഇ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ .20 ഓഫീസുകളിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നതായാണ് കണ്ടെത്തൽ .ചിട്ടികളിൽ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും തട്ടിപ്പ് നടത്തിയതായി വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തി . കെഎസ്എഫ്ഇ ഓഫീസുകളിൽ സ്വർണപണയത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട് .നാല് ഓഫീസുകളിലാണ് ഇത്തരത്തിൽ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളത് .സ്വർണം സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും കണ്ടെത്തൽ ഉണ്ട് . പുതുതായി ചേർക്കുന്ന ചിട്ടികളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട് .ചിട്ടി ലേലങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ട് .ചിട്ടിക്ക് ആളെണ്ണം തികയാതെ വന്നാൽ കെ എസ് എഫ് ഇയുടെ പണം തന്നെ ഇറക്കി ആളെ ചേർക്കുന്നതായി ബോധിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുമുണ്ട് . ചിട്ടികളിൽ ഒത്തുകളി ,ബിനാമികളെ വച്ച് ചിട്ടി നടത്തൽ തുടങ്ങി വ്യാപക പരാതികൾ ആണ് കെ എസ് എഫ് ഇയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത് .ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയുമായി സർക്കാരിന്…

    Read More »
Back to top button
error: