LIFENEWS

നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സസ്‍പെൻഡ് ചെയ്തു

നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സസ്‍പെൻഡ് ചെയ്തു.എഎസ്ഐ ഗോപകുമാറിനെ ആണ് സസ്‌പെൻഡ് ചെയ്തത് .

പൊലീസുകാരന്റെ പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സംഭവം അന്വേഷിച്ച ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ കണ്ടെത്തിയിരുന്നു .ഞായറാഴ്ചയാണ് കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനെ നെയ്യാര്‍ ഡാം പോലീസ് അധിക്ഷേപിച്ചത്.

ശനിയാഴ്ച നൽകിയ പരാതിയില്‍ അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എഎസ്ഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി. താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവന്‍ പറയുന്നു. ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലം മാറ്റിയിരുന്നു .

Back to top button
error: