LIFETRENDING

സിനിമ കൂടുതല്‍ ആളുകളിലേക്കെത്താന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കും: വിജയ് സുബ്രഹ്മണ്യം

ലോക്ഡൗണ്‍ കാലത്ത് തീയേറ്റര്‍ റിലീസ് അപ്രാപ്യമായിരുന്ന പുതിയ ചിത്രങ്ങളെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. നമ്മുടെ വീട്ടിലേക്ക് സിനിമയെത്തുന്നു എന്ന പ്രത്യേകതയും ഒടിടി റിലീസിങ്ങിന്റെ പ്രത്യേകതയാണ്. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ പോലും ഓണ്‍ലൈന്‍ റിലീസായി എത്തിയിരുന്നു. ഒടിടി സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കും എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ആമസോണ്‍ പ്രൈം വീഡിയോ ഡയറക്ടര്‍ ആന്റ് ഹെഡ് കണ്ടന്റായ വിജയ് സുബ്രഹ്മണ്യം. ടെക്‌സ്‌പേറ്റേഷന്‍ 2020 ല്‍ സ്ട്രീമിങ് കണ്ടന്റ് ഇക്കോ സിസ്റ്റം എന്ന സെഷനിലെ ചര്‍ച്ചയിലാണ് വിജയ് സുബ്രഹ്മണ്യം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് ജനസംഖ്യയ്ക്ക് ആനുപാതികമായി വേണ്ടത്ര തീയേറ്റര്‍ സംവിധാനങ്ങളില്ല. 150 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഏകദേശം 9500 തീയേറ്ററുകള്‍ മാത്രമാണ് നമ്മുടെ രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുന്ന സൗകര്യം വളരെ വലുതാണ്. 150 കോടി ജനങ്ങളിലേക്കും ഒരു സിനിമ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തരം റിലീസിനുണ്ട്. സ്മാര്‍ട് ഫോണുകളുടെയും ടീവികളുടേയും വില കുറയുന്നതും, ഇന്റര്‍നെറ്റ് സൗകര്യം കൂടുതല്‍ പേരിലേക്ക് എത്തുന്നതും ഇത്തരം റിലീസുകള്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കി നല്‍കുന്നത്.

Signature-ad

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വലിയ സാധ്യതകളാണ് ഒടിടി റിലീസ് വഴി ലഭിക്കുന്നത്. സിനിമയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒടിടി പ്ലാറ്റ് ഫോം വലിയ വാതിലാണ് തുറന്ന് കൊടുക്കുന്നത്. ഇവിടെ നിങ്ങളുടെ പശ്ചാത്തലമോ, മുന്‍പരിചയമോ അല്ല അളക്കപ്പെടുന്നത്. മറിച്ച് നിങ്ങളുടെ വര്‍ക്കിന്റെ കണ്ടന്റിനാണ് ഇത്തരം റിലീസുകളില്‍ പ്രധാന്യം അര്‍ഹിക്കുന്നത്.

Back to top button
error: