LIFE
-
രോഹിതിനെ നായകനാക്കൂ ,ഓസ്‌ട്രേലിയയിലെ രണ്ടാം തോൽവിയ്ക്ക് ശേഷം ആരാധകർ കോലിയ്ക്ക് നേരെ
3 മാച്ചുകളുള്ള ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര നഷ്ടമാക്കിയത് ആരാധകരെ തെല്ലൊന്നുമല്ല നിരാശയിൽ ആക്കിയത് .390 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 51 റൺസിന് പരാജയപ്പെട്ടു . സിഡ്‌നിയിലെ 6 പരാജിത ഇന്നിങ്‌സുകൾക്ക് ശേഷം അർദ്ധ സെഞ്ചുറി നേടി വിരാട് കോലി തിളങ്ങിയെങ്കിലും ഇന്ത്യ തോറ്റു .വിരാട് കോലിയെ മാറ്റി രോഹിത് ശർമയെ ക്യാപ്റ്റൻ ആക്കിയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നാണ് ആരാധകരുടെ പക്ഷം .ട്വിറ്ററിൽ ഇതുസംബന്ധിച്ച കാമ്പയിനും ആരാധകർ തുടങ്ങി . Absolutely bizzare that KL Rahul after smashing mountain of runs in #IPL and winning Orange Cap, is pushed to bat at no. 5 especially while chasing such huge targets!Tactics of #IndianCricketTeam under Ravi Shastri and Kohli have been consistently bizzare since World Cup!…
Read More » -
അമിത് ഷാ എന്താണ് കരുതുന്നത് ?സോപാധിക ചർച്ച അവഹേളനം ,സമരം ശക്തമാക്കുമെന്ന് മണ്ണിൽ പൊന്നു വിളയിക്കുന്നവർ
കർഷക സമരം അമിത് ഷാ നിശ്ചയിച്ച സ്ഥലത്ത് നടത്താൻ മനസില്ലെന്ന് കർഷക സംഘടനകൾ .നിബന്ധനകൾ മുന്നോട്ട് വച്ച് ചർച്ചയാവാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കർഷകരെ അവഹേളിക്കലാണ് .സർക്കാർ നിർദേശം പാലിച്ച് ബുറാടിയിലേയ്ക്ക് പോകില്ല .നഗരത്തിന്റെ കവാടങ്ങൾ അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു . ബുറാടി സമരം ചെയ്യാനുള്ള പാർക്കല്ല ,അതൊരു തുറന്ന ജയിലാണ് .ബുറാടിയിലേക്ക് പോകുക അല്ല ഞങ്ങൾ ചെയ്യുക .ഡൽഹിയിലേക്കുള്ള അഞ്ചു കവാടങ്ങളും അടയ്ക്കും .സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനം .നാല് മാസത്തേക്കുള്ള ഭക്ഷണം ഞങ്ങൾ കരുതിയിട്ടുണ്ട് .ട്രാക്ടറുകളാണ് ഞങ്ങളുടെ താമസമുറികൾ . ഞങ്ങളുടെ വഴി തടയാൻ റോഡിൽ കുഴികൾ ഉണ്ടാക്കി മനോഹർ ലാൽ ഖട്ടർ നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ .ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി ഞങ്ങൾക്ക് മുമ്പിൽ ചർച്ചയ്ക്ക് ഉപാധികൾ വച്ചിരിക്കുന്നു . ഞങ്ങളുടെ വേദിയിൽ ഒരു രാഷ്ട്രീയ പാർട്ടികളെയും അനുവദിക്കില്ല .അത് കോൺഗ്രസ് ആയാലും ബിജെപി ആയാലും എ എ പി ആയാലും…
Read More » -
വിദേശ മണ്ണിൽ ഇന്ത്യൻ ടീം വെറും പൂച്ചക്കുട്ടികൾ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു ,ഓസ്‌ട്രേലിയയോട് ഒന്നുകൂടെ തോറ്റതോടെ പരമ്പര നഷ്ടം
ഹിമാലയം കണക്കെ ഉയർന്നു നിന്ന റൺമലയെ അകലെ നോക്കി നിൽക്കാനേ ഇന്ത്യൻ ടീമിന് കഴിഞ്ഞുള്ളു .ഓസ്‌ട്രേലിയയോട് ഒന്ന് കൂടെ തോറ്റ ഇന്ത്യ ഏകദിന പരമ്പര അടിയറ വച്ചു . ഓസ്‌ട്രേലിയയോട് പൊരുതാൻ ഇന്ത്യ ശ്രമിച്ചു എന്നത് സത്യമാണ് .എന്നാൽ ഇന്ത്യയ്ക്ക് അപ്രാപ്യമായ ലക്ഷ്യമായിരുന്നു അത് .51 റൺസ് വിജയത്തോടെ മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി . 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ എടുത്തത് 338 റൺസ് .ആദ്യ മത്സരത്തിലും ഓസ്‌ട്രേലിയയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഇന്ത്യ വീണുപോയിരുന്നു . വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറെർ .87 ബാളിൽ 89 റൺസെടുത്ത കോലി പുറത്തായതോടെ ഇന്ത്യ കീഴടങ്ങി .കെ എൽ രാഹുലിന്റെ അർദ്ധ സെഞ്ചുറിയും മായങ്ക് അഗർവാളിന്റെ 28 റൺസും ശിഖർ ധവാന്റെ 30 റൺസും ശ്രേയസ് അയ്യരുടെ 38 റൺസും ഹർദിക് പാണ്ഡ്യയുടെ 28 റൺസും ജഡേജയുടെ 24…
Read More » -
വിജയനും ദാസനുമായി ധ്യാനും അജുവും; ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ ചിത്രീകരണം ആരംഭിച്ചു
ധ്യാന്‍ ശ്രീനിവാസനേയും അജു വര്‍ഗീസിനേയും പ്രധാന കഥാപാത്രങ്ങളാക്കി മാക്‌സ് വെല്‍ ജോസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായത്. റോജി.എം.ജോണ്‍ എം.എല്‍.എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പി.പി.കെ.ബദറുദ്ദീന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയില്‍ ഏറെ പരിചയവും നേടിയ വ്യക്തിയാണ് മാക്സ് വെല്‍ ജോസ്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്‍വി റാം – ആണ് ചിത്രത്തിലെ നായിക. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളിലൂടെയും…
Read More » -
സിപിഐഎമ്മിൽ പുതുസമവാക്യങ്ങൾ ,പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുന്നു
ഒരിടവേളയ്ക്ക് ശേഷം സിപിഐഎമ്മിൽ വിഭാഗീയതയുടെ ചിന്നംവിളി .പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുമ്പോൾ സിപിഐമ്മിൽ ഉണ്ടാകുന്നത് ചരിത്രത്തിന്റെ തനിയാവർത്തനം . കോടിയേരി ദുർബലനായപ്പോൾ എം വി ഗോവിന്ദൻ മാസ്റ്ററെ തൽസ്ഥാനത്തേയ്ക്ക് കൊണ്ട് വരാൻ ആയിരുന്നു പിണറായി ആഗ്രഹിച്ചത് .എന്നാൽ ദേശീയ നേതൃത്വത്തിന്റെ പിൻബലത്തോടെ വിജയരാഘവനെ സെക്രട്ടറി സ്ഥാനത്ത് എത്തിക്കാൻ പുതിയ കൂട്ടുകെട്ടിനായി . വിവിധ പദ്ധതികളിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്നത് മുന്നിൽ കണ്ടാണ് പുതിയ നീക്കം .തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പ്രകടനം മോശമാകുക ആണെങ്കിൽ പിണറായിയെ ബലി കൊടുക്കാൻ ആണ് പദ്ധതി .നിയമസഭാ തെരഞ്ഞെടുപ്പിനെ കെ കെ ശൈലജയെ മുൻ നിർത്തി നേരിടണമെന്ന ആവശ്യം പുതിയ കുറുമുന്നണി ഉന്നയിക്കും .ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് . കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാൻ രംഗത്ത് വരാതിരുന്ന നേതാക്കൾ സർക്കാരിന് തിരിച്ചടിയുണ്ടാകും വിധം പരസ്യ വിമർശനം ഉന്നയിക്കുന്നത് സാധാരണ നിലയിൽ സിപിഐഎമ്മിൽ…
Read More » -
‘പാസ്സ്‌വേര്‍ഡ്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാസ്സ്‌വേര്‍ഡ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്രൈംബ്രാഞ്ച് ഐ.ജി.പി ശ്രീജിത്ത് ഐപിഎസാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ നടന്‍ ജോസ് മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് മലയാളത്തിലെ പ്രശസ്തരായ അന്‍പതോളം താരങ്ങളും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റര്‍ റിലീസ് ചെയ്തു. ‘തിരകളുടെ രഹസ്യങ്ങള്‍’ എന്ന ടാഗ്ലൈനോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വര്‍ഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളെ ബാധിക്കുകയും പിന്നീട് ഒളിപ്പിച്ചുവെയ്ക്കുന്ന ചില രഹസ്യങ്ങള്‍ കണ്ടെത്താനായി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍കൂടി കടന്നുവരികയും ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുളള ചിത്രമാണിത്. താരനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡില്‍ നിന്നുള്ള താരങ്ങളും അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റം നടത്തുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ…
Read More » -
ഗൂഗിള്‍ ഫോട്ടോസില്‍ ഇനി എഡിറ്റിങ് സംവിധാനവും
ഗൂഗിള്‍ ഫോട്ടോസില്‍ ഇനിമുതല്‍ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാന്‍ സാധിക്കും. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് എഡിറ്റിങ് സാധ്യമാകുന്നത്. റീസന്റ് ഹൈലൈറ്റ്‌സിലാണ് പുതിയ കൊളാഷ് ഡിസൈനുകള്‍ ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറീസിന് സമാനമായ സംവിധാനമാണ് റീസന്റ് ഹൈലൈറ്റ്‌സ്. നിലവില്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലളിതമായ ഒരു കൊളാഷ് ഡിസൈന്‍ ആണുള്ളത്. അപ്‌ഡേറ്റ് ചെയ്ത പുതിയ ഫീച്ചറില്‍ ഒരേ സ്ഥലത്ത് വെച്ച് പകര്‍ത്തിയ ഒന്നിലധികം ചിത്രങ്ങളുണ്ടെങ്കില്‍ അവയെ ഒരു കൊളാഷ് രൂപത്തില്‍ ഗൂഗിള്‍ ഫോട്ടോസ് ഒന്നിപ്പിച്ച് കാണിക്കും. ഇതില്‍ ചിത്രങ്ങള്‍ക്ക് ചുറ്റും ചോക്കുകൊണ്ട് വരച്ചത് പോലുള്ള വെള്ളനിറത്തിലുള്ള ഫ്രെയിം നല്‍കുന്ന വിധത്തിലുള്ളതാണ് പുതിയ കൊളാഷ് ഡിസൈനുകളിലൊന്ന്. ഒന്നിലധികം ഡിസൈനുകള്‍ ഉണ്ടാവുമെന്ന് ഗൂഗിള്‍ പറയുന്നുണ്ടെങ്കിലും എത്രയെണ്ണമുണ്ടെന്ന് വ്യക്തമല്ല.
Read More » -
‘മാസ്റ്റര്‍’ റിലീസ് തിയേറ്ററില്‍ തന്നെ
വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തിന്റെ ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫില്കിസ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. വളരെ പ്രശസ്തമായ ഒരു ഒ.ടി.ടി സേവനദാദാക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ തിയേറ്റര്‍ ഉടമകളുടെ എല്ലാ പിന്തുണയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും ‘മാസ്റ്റര്‍’ തീയേറ്ററുകളിലേ റിലീസ്…
Read More » -
ആരാണ് ഇറാന് മുഹ്‌സിൻ ഫക്രിസദ ?ഇറാൻ പ്രതികാരം ചെയ്യുമോ ?
ഇറാന്റെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞൻ എന്നാണ് മുഹ്‌സിൻ ഫക്രിസദ അറിയപ്പെടുന്നത് .ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ വെച്ചാണ് അദ്ദേഹം വധിക്കപ്പെടുന്നത് .ഇറാൻ പ്രതിരോധ വിഭാഗത്തിന്റെ തലവൻ എന്ന നിലയ്ക്ക് മാത്രമല്ല പാശ്ചാത്യ രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ പ്രതിരോധത്തിന്റെ കൂടി പേരാണ് മുഹ്‌സിൻ ഫക്രിസദ . “ഭീകരർ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞനെ കൊന്നു .ഇസ്രയേലിന്റെ റോൾ സൂചിപ്പിക്കുന്ന ഭീരുരത്വം നിറഞ്ഞ നടപടി ആണിത് .രാജ്യാന്തര സമൂഹത്തോട് ,പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനോട് കപടത വെടിഞ്ഞ് ഈ ഭീകരാക്രമണത്തെ അപലപിക്കാൻ ഇറാൻ ആവശ്യപ്പെടുക ആണ് .”ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു . ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ സൈനിക ഉപദേശകൻ ഹൊസെയിൻ ദേഹഗാൻ പ്രതികാരം ചെയ്യും എന്നാണ് പ്രതിജ്ഞ എടുത്തത് .ടെഹ്റാനിൽ നിന്ന് 40 കിലോമീറ്റർ കിഴക്ക് വച്ചാണ് മുഹ്‌സിൻ ഫക്രിസദ കൊല്ലപ്പെടുന്നത് .ആദ്യം സ്ഫോടനവും പിന്നീട് വെടി ശബ്ദവും കേട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് . പാശ്ചാത്യ ലോകം ഏറെ…
Read More » -
എൽഡിഎഫിൽ മുന്നണിക്കുള്ളിൽ മത്സരം ,ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കേരള കോൺഗ്രസ് എമ്മിനെ മറികടക്കാൻ സിപിഐയുടെ കഠിന ശ്രമം
സിപിഐ രണ്ടു തരത്തിലുള്ള പോരാട്ടമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നടത്തുന്നത് .ഒന്ന് എൽഡിഎഫിന്റെ ഭാഗമായി യുഡിഎഫിനെയും ബിജെപിയെയും നേരിടുന്നു .രണ്ട്, മുന്നണിക്കുള്ളിൽ രണ്ടാം സ്ഥാനത്തിനായി കേരള കോൺഗ്രസ് എമ്മിനോട് മത്സരിക്കുന്നു .കോട്ടയത്താണ് ഇതിന്റെ പ്രതിഫലനം . പാർട്ടി സെക്രട്ടറി കാനത്തിന്റെ ജില്ലയാണ് കോട്ടയം .അവിടെ പാർട്ടിയെ ഒരിക്കലും എൽഡിഎഫിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പോകാൻ അനുവദിക്കരുത് എന്നാണ് നിർദേശം .തന്ത്രങ്ങൾ മെനയാൻ മൂന്ന് ദിവസമാണ് കാനം കോട്ടയത്ത് തങ്ങിയത് . കേരള കോൺഗ്രസ് എം മുന്നണിയിൽ എത്തുന്നതിനെ ഏറ്റവുമധികം എതിർത്തത് കോട്ടയത്തെ സിപിഐ ആണ് .അവർ നേരത്തെ തന്നെ ഈ പ്രതിസന്ധി കണ്ടിരുന്നു .ജയിച്ച സീറ്റുകൾ സിറ്റിംഗ് സീറ്റുകൾ ആക്കാമെന്ന് സിപിഐഎം പറഞ്ഞപ്പോൾ തന്നെ അതിനെ എതിർത്തത് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ആണ് .പാലാ ,കടുത്തുരുത്തി മേഖലകളിൽ ഒക്കെ സിപിഐ സിപിഐഎമ്മിനെതിരെ വരെ പത്രിക നൽകിയാണ് തങ്ങളുടെ സീറ്റുകൾ ചോദിച്ച് വാങ്ങിയത് . കേരള കോൺഗ്രസിന്റെ ജന്മ നാടാണ്…
Read More »